image

3 Jun 2022 7:16 AM GMT

Stock Market Updates

വെയർഹൗസ് തീപ്പിടിത്തം: ദീപക് നൈട്രൈറ്റിന്റെ ഓഹരികൾ 5 ശതമാനം കുറഞ്ഞു

MyFin Bureau

വെയർഹൗസ് തീപ്പിടിത്തം: ദീപക് നൈട്രൈറ്റിന്റെ ഓഹരികൾ 5 ശതമാനം കുറഞ്ഞു
X

Summary

ദീപക് നൈട്രൈറ്റിന്റെ ഓഹരികൾ 5 ശതമാനം കുറഞ്ഞു. ഗുജറാത്തിലെ വഡോദരയിലുള്ള കമ്പനിയുടെ വെയർ ഹൗസ് വിഭാഗത്തിന് തീ പിടിച്ചതിനെ തുടർന്നാണ് ഓഹരി വില കുറഞ്ഞത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം നടന്നത്. സംഭവം നടന്ന് മണിക്കുറുകൾക്കുള്ളിൽ തന്നെ അധികൃതർ തീ നിയന്ത്രണവിധേയമാക്കി. ”ബന്ധപ്പെട്ട എല്ലാ അധികൃതരെയും വിവരം അറിയിച്ചിട്ടുണ്ട്. കേടായ വെയർഹൗസിന്റെ വൃത്തിയാക്കലിനു ശേഷം, 2 ദിവസത്തിനുള്ളിൽ തന്നെ പ്ലാന്റിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കും. തീപ്പിടിത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണ്, ഈ വിഷയം അന്വേഷിക്കുന്ന ബന്ധപ്പെട്ട അധികാരികൾക്ക് എല്ലാ സഹായവും നൽകാൻ […]


ദീപക് നൈട്രൈറ്റിന്റെ ഓഹരികൾ 5 ശതമാനം കുറഞ്ഞു. ഗുജറാത്തിലെ വഡോദരയിലുള്ള കമ്പനിയുടെ വെയർ ഹൗസ് വിഭാഗത്തിന് തീ പിടിച്ചതിനെ തുടർന്നാണ് ഓഹരി വില കുറഞ്ഞത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം നടന്നത്. സംഭവം നടന്ന് മണിക്കുറുകൾക്കുള്ളിൽ തന്നെ അധികൃതർ തീ നിയന്ത്രണവിധേയമാക്കി.

”ബന്ധപ്പെട്ട എല്ലാ അധികൃതരെയും വിവരം അറിയിച്ചിട്ടുണ്ട്. കേടായ വെയർഹൗസിന്റെ വൃത്തിയാക്കലിനു ശേഷം, 2 ദിവസത്തിനുള്ളിൽ തന്നെ പ്ലാന്റിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കും. തീപ്പിടിത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണ്, ഈ വിഷയം അന്വേഷിക്കുന്ന ബന്ധപ്പെട്ട അധികാരികൾക്ക് എല്ലാ സഹായവും നൽകാൻ കമ്പനി പ്രതിജ്ഞാബദ്ധമാണ്,” കമ്പനി അറിയിച്ചു.

പുക ശ്വസിച്ച ഏഴ് ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും, പ്രദേശത്തെ 700 ഓളം സമീപവാസികളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കമ്പനിക്ക് ഉണ്ടായ നഷ്ടത്തിന്റെയോ നാശനഷ്ടത്തിന്റെയോ കണക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ലെങ്കിലും, ആസ്തികളുടെ നഷ്‌ടവും ബിസിനസ്സ് നഷ്‌ടവും ഇൻഷുറൻസിന്റെ പരിധിയിൽ വരുമെന്ന് കൂട്ടിച്ചേർത്തു. ദീപക് നൈട്രൈറ്റ് രാസവസ്തുക്കൾ നിർമ്മിക്കുന്ന കമ്പനിയാണ്. ഇവർക്ക് മഹാരാഷ്ട്രയിലും ഹൈദരാബാദിലും നിർമ്മാണ യൂണിറ്റുകളുണ്ട്.