2 Jun 2022 6:46 AM GMT
Summary
ഡെല്‍ഹി: ഡോളറുമായുള്ള വിനിമയത്തില്‍ തിരിച്ചടി നേരിട്ട് രൂപ. മൂല്യം 10 പൈസ ഇടിഞ്ഞ് 77.60ല്‍ എത്തി. വ്യാപാരം ആരംഭിക്കുമ്പോള്‍ ഇന്റര്‍ബാങ്ക് ഫോറിന് എക്സ്ചേഞ്ചില്‍ രൂപയുടെ മൂല്യം 77.61 എന്ന നിലയിലായിരുന്നു. വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ രൂപയുടെ മൂല്യം 77.63 എന്ന നിലയിലേക്ക് കൂപ്പുകുത്തുകയും 77.54 എന്ന നിലയിലേക്ക് ഉയരുകയും ചെയ്തിരുന്നു. വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം മുന്‍ സെഷനേക്കാള്‍ 10 പൈസ ഇടിഞ്ഞ് 77.60ല്‍ എത്തി. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 264 പൈസയാണ് […]
ഡെല്‍ഹി: ഡോളറുമായുള്ള വിനിമയത്തില്‍ തിരിച്ചടി നേരിട്ട് രൂപ. മൂല്യം 10 പൈസ ഇടിഞ്ഞ് 77.60ല്‍ എത്തി. വ്യാപാരം ആരംഭിക്കുമ്പോള്‍ ഇന്റര്‍ബാങ്ക് ഫോറിന് എക്സ്ചേഞ്ചില്‍ രൂപയുടെ മൂല്യം 77.61 എന്ന നിലയിലായിരുന്നു. വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ രൂപയുടെ മൂല്യം 77.63 എന്ന നിലയിലേക്ക് കൂപ്പുകുത്തുകയും 77.54 എന്ന നിലയിലേക്ക് ഉയരുകയും ചെയ്തിരുന്നു. വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം മുന്‍ സെഷനേക്കാള്‍ 10 പൈസ ഇടിഞ്ഞ് 77.60ല്‍ എത്തി. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 264 പൈസയാണ് (3.61 %) ഇടിഞ്ഞത്.
രണ്ടു ദിവസത്തെ തകര്‍ച്ചയ്ക്കു ശേഷം വിപണി ഇന്ന് നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 436.94 പോയിന്റ് ഉയര്‍ന്ന് 55,818.11 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ സെന്‍സെക്സ് 510.75 പോയിന്റ് ഉയര്‍ന്ന് 55,891.92 ല്‍ എത്തിയിരുന്നു. നിഫ്റ്റി 105.25 പോയിന്റ് ഉയര്‍ന്ന് 16,628 ല്‍ എത്തി.റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബജാജ് ഫിന്‍സെര്‍വ്, സണ്‍ ഫാര്‍മ, എച്ച്സിഎല്‍ ടെക്നോളജീസ്, ടിസിഎസ്, ഏഷ്യന്‍ പെയിന്റ്സ്, ഇന്‍ഫോസിസ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നീ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എച്ച്ഡിഎഫ്സി, ഹിന്ദുസ്ഥാന്‍ യുണീലിവര്‍, പവര്‍ഗ്രിഡ്, എച്ച്ഡിഎഫ്സി ബാങ്ക് എന്നീ ഓഹരികളാണ് നഷ്ടം നേരിട്ടത്.