image

2 Jun 2022 2:40 AM GMT

Premium

പണപ്പെരുപ്പവും, ചരക്ക് കൂലിയും വിന, കല്യാണക്കാലം വിപണിക്ക് തുണ

Bijith R

പണപ്പെരുപ്പവും, ചരക്ക് കൂലിയും വിന, കല്യാണക്കാലം വിപണിക്ക് തുണ
X

Summary

ഇന്ത്യന്‍ വിപണി തുടര്‍ച്ചയായ രണ്ടാം ദിനത്തിലും നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ഈ വര്‍ഷം അവസാനത്തോടെ റഷ്യന്‍ ഓയില്‍ ഇറക്കുമതി പൂര്‍ണമായും നിരോധിക്കുമെന്ന യൂറോപ്പ്യന്‍ യൂണിയന്റെ തീരുമാനം, അന്താരാഷ്ട്ര വിപണിയില്‍, ക്രൂഡ് ഓയിലിനുള്ള ഡിമാന്‍ഡ് - സപ്ലൈ പൊരുത്തകേടുകളെക്കുറിച്ചുള്ള നിക്ഷേപകരുടെ ആശങ്കകളെ വര്‍ധിപ്പിച്ചു. സെന്‍സെക്‌സ് 185.24 പോയിന്റ് (0.33 ശതമാനം) താഴ്ന്ന് 55,381.17 യിലും നിഫ്റ്റി 61.80 പോയിന്റ് (0.37 ശതമാനം ) താഴ്ന്ന് 16,522.75 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓട്ടോ മേഖലയിലെ ഓഹരികളുടെ മെയ് മാസത്തിലെ വില്പന […]


ഇന്ത്യന്‍ വിപണി തുടര്‍ച്ചയായ രണ്ടാം ദിനത്തിലും നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ഈ വര്‍ഷം അവസാനത്തോടെ റഷ്യന്‍ ഓയില്‍ ഇറക്കുമതി...

ഇന്ത്യന്‍ വിപണി തുടര്‍ച്ചയായ രണ്ടാം ദിനത്തിലും നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ഈ വര്‍ഷം അവസാനത്തോടെ റഷ്യന്‍ ഓയില്‍ ഇറക്കുമതി പൂര്‍ണമായും നിരോധിക്കുമെന്ന യൂറോപ്പ്യന്‍ യൂണിയന്റെ തീരുമാനം, അന്താരാഷ്ട്ര വിപണിയില്‍, ക്രൂഡ് ഓയിലിനുള്ള ഡിമാന്‍ഡ് - സപ്ലൈ പൊരുത്തകേടുകളെക്കുറിച്ചുള്ള നിക്ഷേപകരുടെ ആശങ്കകളെ വര്‍ധിപ്പിച്ചു.

സെന്‍സെക്‌സ് 185.24 പോയിന്റ് (0.33 ശതമാനം) താഴ്ന്ന് 55,381.17 യിലും നിഫ്റ്റി 61.80 പോയിന്റ് (0.37 ശതമാനം ) താഴ്ന്ന് 16,522.75 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഓട്ടോ മേഖലയിലെ ഓഹരികളുടെ മെയ് മാസത്തിലെ വില്പന കണക്കുകള്‍ പുറത്തുവിട്ടത് വിപണിയില്‍ ശ്രദ്ധ പിടിച്ചുപറ്റി. അശോക് ലെയ്‌ലാന്‍ഡ്, എം&എം, ടാറ്റ മോട്ടോഴ്‌സ് എന്നിവയുടെ ഓഹരികള്‍ യഥാക്രമം 1.78 ശതമാനം, 1.32 ശതമാനം, 0.19 ശതമാനം ഉയര്‍ന്നു. എന്നാല്‍ ബജാജ് ഓട്ടോ 3.69 ശതമാനവും, എസ്‌കോര്‍ട്‌സ് 1.89 ശതമാനവും, ഹീറോ മോട്ടോകോര്‍പ് 0.86 ശതമാനവും കുറഞ്ഞു.

ഉത്തരേന്ത്യയിൽ കല്യാണക്കാലം

ചില കമ്പനികള്‍ മാസം തോറുമുള്ള മികവ് പ്രകടമാക്കിയപ്പോള്‍, ചില കമ്പനികള്‍ക്ക് സെമി കണ്ടുക്ടറില്‍ നേരിട്ട ക്ഷാമം മൂലം ഉത്പാദന നിയന്ത്രണം നേരിടേണ്ടി വന്നു. വടക്കേ ഇന്ത്യയില്‍ വിവാഹ സീസണ്‍ തുടങ്ങിയതും, ഗ്രാമീണ മേഖലയിലെ പ്രതീക്ഷകളും ട്രാക്ടറുകള്‍, ഇരുചക്ര വാഹങ്ങള്‍, യാത്രാ വാഹനങ്ങള്‍ എന്നിവയുടെ വില്പന വര്‍ധിക്കാന്‍ കാരണമായി. ട്രാക്ടര്‍ വില്‍പനയില്‍ വലിയ തോതിലുള്ള വളര്‍ച്ചയാണ് പ്രകടമായത്. വര്‍ഷാടിസ്ഥാനത്തില്‍ 40 -50 ശതമാനം വരെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ബസുകളുടെ വിഭാഗത്തിലും മോശമല്ലാത്ത പ്രകടനമായിരുന്നു. ബസുകള്‍ക്കും മൂചക്ര വാഹങ്ങള്‍ക്കും, രണ്ടു വര്‍ഷത്തിന് ശേഷം സ്‌കൂളുകളും കോളേജുകളും തുറന്നത് വലിയൊരു പിന്തുണയായി. മണ്‍സൂണ്‍ ആരംഭിക്കുന്നതിനു പിന്നാലെ ഓട്ടോമൊബൈല്‍ മേഖലയില്‍ തുടര്‍ന്നും മികച്ച ഫലങ്ങളാണ് പ്രതീക്ഷിക്കുന്നത്. ഇത് ഗ്രാമീണ മേഖലയിലെ സമ്പദ് വ്യവസ്ഥയെ കൂടുതല്‍ മെച്ചപ്പെടുത്തും. എങ്കിലും ഉയര്‍ന്ന ചരക്കു കൂലിയും, നിരക്ക് വര്‍ധനയും, ഉയര്‍ന്ന പണപ്പെരുപ്പവും ഈ കമ്പനികളുടെ ലാഭത്തെ അടുത്ത ഒന്ന് രണ്ടു പാദങ്ങളില്‍ കൂടി സാരമായി ബാധിക്കാന്‍ സാധ്യതയുണ്ട്.' റിലയന്‍സ് സെക്യൂരിറ്റീസിന്റെ റിസര്‍ച്ച് ഹെഡ് മിഥുല്‍ ഷാ പറഞ്ഞു.

സൂചികയില്‍ മേഖലകളെ പരിശോധിച്ചാല്‍, ടെക് , ഹെല്‍ത്ത് കെയര്‍ മേഖല ഇടിഞ്ഞപ്പോള്‍, ഫിനാന്‍ഷ്യല്‍, മൂലധന ഉത്പന്ന മേഖലകള്‍ ഉയര്‍ന്നു. വിപണിയില്‍ ഇന്ന് വ്യാപാരത്തിനെത്തിയ ഓഹരികളില്‍ 1,844 എണ്ണം ലാഭത്തിലായപ്പോള്‍ 1,487 എണ്ണം നഷ്ടത്തില്‍ അവസാനിച്ചു. ഇന്ത്യയുടെ വോളട്ടിലിറ്റി ഇന്‍ഡക്‌സ് 1.79 ശതമാനം ഉയര്‍ന്നു 20.85 ശതമാനമായി.

"കഴിഞ്ഞ ആഴ്ചയില്‍ വിപണി തിരിച്ചു വന്നതില്‍ ബാങ്കുകള്‍ വലിയ പ്രാധാന്യമാണ് വഹിച്ചത്. ഇത് വിപണിയിലെ പ്രധാന ട്രെന്‍ഡ് മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. ക്രൂഡ് ഓയില്‍ വിലയില്‍ വര്‍ദ്ധനവുണ്ടാകുന്നത് കറന്റ് അക്കൗണ്ടിന് ശുഭകരമല്ലാത്തതിനാല്‍ അത് രൂപയുടെ മൂല്യ തകര്‍ച്ചയിലേക്കും വഴി വെക്കും. വിദേശ നിക്ഷേപങ്ങളുടെ ഒഴുക്ക് വിപണിക്ക് തിരിച്ചടിയാവുന്നുണ്ട്, ഇത് പ്രധാന സൂചികകള്‍ ഉയരുന്നതിനു ഒരു തടസമായി തീരും. വിവാഹ സീസണ്‍ ആരംഭിച്ചതും, വിദ്യാഭ്യാസ സ്ഥാപങ്ങള്‍ തുറക്കുന്നതും ഇരുചക്ര വാഹങ്ങളുടെ വില്പനയില്‍ മികച്ച സൂചനയാണ് നല്‍കുന്നത്. മറ്റൊരു തരത്തില്‍ പറയുകയാണെങ്കില്‍, ഉല്പാദന ചെലവിലുണ്ടാകുന്ന വര്‍ധനവ് സിമന്റ്, കണ്‍സ്യൂമര്‍ ഡ്യുറബിള്‍ കമ്പനികളെ സമ്മര്‍ദത്തിലാക്കും," എംകെ ഗ്ലോബല്‍ ഫിനാഷ്യല്‍ സര്‍വീസിന്റെ സെയില്‍സ് ട്രേഡിങ്ങ് ഹെഡ് എസ് ഹരിഹരന്‍ പറഞ്ഞു.