2 Jun 2022 8:14 AM GMT
Summary
മിഷ്ടാന്‍ പിങ്ക് റോക്ക് സാള്‍ട്ടിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും, വന്‍കിട റീട്ടെയില്‍ സ്ഥാപനങ്ങളില്‍ നിന്ന് വലിയ ഓര്‍ഡറുകള്‍ നേടിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചതിനെത്തുടര്‍ന്ന് മിഷ്ടാന്‍ ഫുഡിന്റെ ഓഹരികളുടെ ആവശ്യം ബിഎസ്ഇയില്‍ ഉയര്‍ന്നു. ഇതോടെ കമ്പനിയുടെ ഓഹരി വില 4.85 ശതമാനം വര്‍ദ്ധിച്ചു. ബസുമതി അരി, പരിപ്പ് പോലുള്ള പയര്‍വര്‍ഗങ്ങള്‍ എന്നിവയ്‌ക്കൊപ്പം വ്യത്യസ്ത ഇനം അരികളുടെ നിര്‍മാണം, വിപണനം എന്നിവയിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഓഹരി വിപണിയ്ക്ക് നല്‍കിയ അറിയിപ്പില്‍, പ്രമുഖ റീട്ടെയില്‍ സ്റ്റോറുകളില്‍ നിന്ന് 1,700 ടണ്‍ മിഷ്ടാന്‍ […]
മിഷ്ടാന്‍ പിങ്ക് റോക്ക് സാള്‍ട്ടിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും, വന്‍കിട റീട്ടെയില്‍ സ്ഥാപനങ്ങളില്‍ നിന്ന് വലിയ ഓര്‍ഡറുകള്‍ നേടിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചതിനെത്തുടര്‍ന്ന് മിഷ്ടാന്‍ ഫുഡിന്റെ ഓഹരികളുടെ ആവശ്യം ബിഎസ്ഇയില്‍ ഉയര്‍ന്നു. ഇതോടെ കമ്പനിയുടെ ഓഹരി വില 4.85 ശതമാനം വര്‍ദ്ധിച്ചു. ബസുമതി അരി, പരിപ്പ് പോലുള്ള പയര്‍വര്‍ഗങ്ങള്‍ എന്നിവയ്‌ക്കൊപ്പം വ്യത്യസ്ത ഇനം അരികളുടെ നിര്‍മാണം, വിപണനം എന്നിവയിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
ഓഹരി വിപണിയ്ക്ക് നല്‍കിയ അറിയിപ്പില്‍, പ്രമുഖ റീട്ടെയില്‍ സ്റ്റോറുകളില്‍ നിന്ന് 1,700 ടണ്‍ മിഷ്ടാന്‍ പിങ്ക് റോക്ക് സാള്‍ട്ടിന് ഓര്‍ഡറുകള്‍ ലഭിച്ചതായാണ് കമ്പനി പറഞ്ഞിരിക്കുന്നത്. ഈ ഓര്‍ഡറുകളുടെ വിതരണം 2022 ജൂലൈ മുതല്‍ ആരംഭിക്കും. കര്‍ശനമായ ഗുണനിലവാര നിയന്ത്രണ നടപടികള്‍ പിന്തുടരുന്നതായും, നിരവധി പുതിയ ആലോചനകള്‍ മുന്നോട്ട് കൊണ്ടുപോകുന്നതോടെ ഉറച്ച വളര്‍ച്ചാ പാതയിലാണ് കമ്പനിയെന്നും അറിയിപ്പില്‍ പറയുന്നു. കമ്പനി ഓഹരികള്‍ ഇന്ന് 11.90 രൂപയ്ക്കാണ് വ്യാപാരം അവസാനിപ്പിച്ചത്.