31 May 2022 7:31 AM GMT
Summary
ഡെല്‍ഹി: ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്ക്ക് തിരിച്ചടി. ഇന്ന് മൂല്യം 12 പൈസ ഇടിഞ്ഞ് 77.66ല്‍ (പ്രൊവിഷണല്‍) എത്തി. ആഭ്യന്തര ഓഹരികളുടെ മോശം പ്രകടനവും ക്രൂഡ് വിലവര്‍ധനയുമാണ് തിരിച്ചടിയായത്. വ്യാപാരം ആരംഭിക്കുമ്പോള്‍ ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ രൂപയുടെ മൂല്യം 77.65 എന്ന നിലയിലായിരുന്നു. വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ രൂപയുടെ മൂല്യം 77.70 എന്ന നിലയിലേക്ക് കൂപ്പുകുത്തുകയും 77.62 എന്ന നിലയിലേക്ക് ഉയരുകയും ചെയ്തിരുന്നു. വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം മുന്‍ സെഷനേക്കാള്‍ 12 പൈസ ഇടിഞ്ഞ് 77.59ല്‍ എത്തി. […]
ഡെല്‍ഹി: ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്ക്ക് തിരിച്ചടി. ഇന്ന് മൂല്യം 12 പൈസ ഇടിഞ്ഞ് 77.66ല്‍ (പ്രൊവിഷണല്‍) എത്തി. ആഭ്യന്തര ഓഹരികളുടെ മോശം പ്രകടനവും ക്രൂഡ് വിലവര്‍ധനയുമാണ് തിരിച്ചടിയായത്. വ്യാപാരം ആരംഭിക്കുമ്പോള്‍ ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ രൂപയുടെ മൂല്യം 77.65 എന്ന നിലയിലായിരുന്നു. വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ രൂപയുടെ മൂല്യം 77.70 എന്ന നിലയിലേക്ക് കൂപ്പുകുത്തുകയും 77.62 എന്ന നിലയിലേക്ക് ഉയരുകയും ചെയ്തിരുന്നു.
വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം മുന്‍ സെഷനേക്കാള്‍ 12 പൈസ ഇടിഞ്ഞ് 77.59ല്‍ എത്തി. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 264 പൈസയാണ് (3.61 %) ഇടിഞ്ഞത്. മൂന്നു ദിവസത്തെ നേട്ടത്തിനുശേഷം നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ച് വിപണി. ഇന്ന് സെന്‍സെക്സ് 359.33 പോയിന്റ് താഴ്ന്ന് 55,566.41 ലും, നിഫ്റ്റി 76.85 പോയിന്റ് ഇടിഞ്ഞ് 16,584.55 ലുംഎത്തി. എച്ച്ഡിഎഫ്സി,റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ് ഓഹരികളുടെ വില്‍പ്പനയും നഷ്ടത്തിന് കാരണമായി.
നിക്ഷേപകര്‍ പുറത്തുവരാനിരിക്കുന്ന ജിഡിപി കണക്കുകളെക്കുറിച്ചുള്ള ജാഗ്രതയിലാണ്. ക്രൂഡോയില്‍ വിലയിലുണ്ടായ വര്‍ധനവും വിപണിയുടെ താല്‍പര്യങ്ങളെ തളര്‍ത്തി. കൊട്ടക് മഹീന്ദ്ര ബാങ്ക്, സണ്‍ഫാര്‍മ, എച്ച്ഡിഎഫ്സി, ഇന്‍ഫോസിസ്, എസ്ബിഐ, ആക്സിസ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക് എന്നീ ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്. മറുശത്ത്, എം ആന്‍ഡ് എം, എന്‍ടിപിസി, പവര്‍ഗ്രിഡ്, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍ എന്നീ ഓഹരികള്‍ നേട്ടമുണ്ടാക്കി.