image

26 May 2022 9:13 AM GMT

Banking

കാൻസർ മരുന്നിന് എഫ്ഡിഎ അംഗീകാരം; അരബിന്ദോ ഫാർമ ഓഹരികൾ ഉയർന്നു

MyFin Bureau

കാൻസർ മരുന്നിന് എഫ്ഡിഎ അംഗീകാരം; അരബിന്ദോ ഫാർമ ഓഹരികൾ ഉയർന്നു
X

Summary

ബി എസ് ഇയിൽ ഇന്ന് അരബിന്ദോ ഫാർമയുടെ ഓഹരികൾ 2.36 ശതമാനം ഉയർന്നു. കമ്പനിയുടെ ഉപസ്ഥാപനമായ യുജിയ ഫാർമാ സ്പെഷ്യലിറ്റീസ് ലിമിറ്റഡിന്റെ കാൻസർ ചികിത്സക്ക് ഉപയോഗിക്കുന്ന 'പേമെട്രേക്സ്ഡ് ഫോർ ഇൻജെക്ഷൻ' ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) ​ന്റെ അംഗീകാരം ലഭിച്ചതിനെ തുടർന്നാണിത്. ഈ ഉത്പന്നം ഉടൻ വിപണിയിലെത്തിക്കുമെന്ന് കമ്പനി അറിയിച്ചു. ഐക്യൂവിഐഎ യുടെ കണക്ക് പ്രകാരം ഈ ഉൽപ്പന്നത്തിന് 2022 സാമ്പത്തിക വർഷത്തിൽ 1,272 മില്യൺ ഡോളർ മാർക്കറ്റ് സൈസ് ആണ് ഉള്ളത്. […]


ബി എസ് ഇയിൽ ഇന്ന് അരബിന്ദോ ഫാർമയുടെ ഓഹരികൾ 2.36 ശതമാനം ഉയർന്നു. കമ്പനിയുടെ ഉപസ്ഥാപനമായ യുജിയ ഫാർമാ സ്പെഷ്യലിറ്റീസ് ലിമിറ്റഡിന്റെ കാൻസർ ചികിത്സക്ക് ഉപയോഗിക്കുന്ന 'പേമെട്രേക്സ്ഡ് ഫോർ ഇൻജെക്ഷൻ' ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) ​ന്റെ അംഗീകാരം ലഭിച്ചതിനെ തുടർന്നാണിത്. ഈ ഉത്പന്നം ഉടൻ വിപണിയിലെത്തിക്കുമെന്ന് കമ്പനി അറിയിച്ചു.

ഐക്യൂവിഐഎ യുടെ കണക്ക് പ്രകാരം ഈ ഉൽപ്പന്നത്തിന് 2022 സാമ്പത്തിക വർഷത്തിൽ 1,272 മില്യൺ ഡോളർ മാർക്കറ്റ് സൈസ് ആണ് ഉള്ളത്. ഓറൽ, സ്റ്റെറൈയിൽ സ്പെഷ്യലിറ്റി പ്രൊഡക്ടുകൾ ഉല്പാദിപ്പിക്കുന്ന കമ്പനിയുടെ 139 മത്തെ പുതിയ ഡ്രഗ് അപ്ലിക്കേഷൻ ആണിത്. അരബിന്ദോ ഫാർമയുടെ ഓഹരി 535.50 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.