image

25 May 2022 6:14 AM GMT

Forex

നേരിയ നേട്ടത്തില്‍ രൂപ: മൂല്യം 3 പൈസ ഉയര്‍ന്ന് 77.54ല്‍

MyFin Desk

rupee_forex_0704
X

Summary

ഡെല്‍ഹി : ഡോളറിനെതിരെ രൂപയ്ക്ക് നേരിയ നേട്ടം. ഇന്ന് മൂല്യം 3 പൈസ ഉയര്‍ന്ന് 77.54ല്‍ എത്തി. അന്താരാഷ്ട്ര വിപണിയില്‍ ഡോളറിന് കരുത്തോടെ നിന്ന സമയത്താണ് രൂപ ഇടിയാതിരുന്നത്.വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ രൂപയുടെ മൂല്യം 77.57 എന്ന നിലയിലേക്ക് കൂപ്പുകുത്തുകയും 77.44 എന്ന നിലയിലേക്ക് ഉയരുകയും ചെയ്തിരുന്നു. വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം മുന്‍ സെഷനേക്കാള്‍ 3 പൈസ ഉയര്‍ന്ന് 77.54ല്‍ എത്തി. കഴിഞ്ഞ ദിവസം രൂപയുടെ മൂല്യം നാലു പൈസ ഇടിഞ്ഞ് 77.59ല്‍ എത്തി (പ്രൊവിഷണല്‍) […]


ഡെല്‍ഹി : ഡോളറിനെതിരെ രൂപയ്ക്ക് നേരിയ നേട്ടം. ഇന്ന് മൂല്യം 3 പൈസ ഉയര്‍ന്ന് 77.54ല്‍ എത്തി. അന്താരാഷ്ട്ര വിപണിയില്‍ ഡോളറിന് കരുത്തോടെ നിന്ന സമയത്താണ് രൂപ ഇടിയാതിരുന്നത്.വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ രൂപയുടെ മൂല്യം 77.57 എന്ന നിലയിലേക്ക് കൂപ്പുകുത്തുകയും 77.44 എന്ന നിലയിലേക്ക് ഉയരുകയും ചെയ്തിരുന്നു. വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം മുന്‍ സെഷനേക്കാള്‍ 3 പൈസ ഉയര്‍ന്ന് 77.54ല്‍ എത്തി.

കഴിഞ്ഞ ദിവസം രൂപയുടെ മൂല്യം നാലു പൈസ ഇടിഞ്ഞ് 77.59ല്‍ എത്തി (പ്രൊവിഷണല്‍) എത്തിയിരുന്നു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 264 പൈസയാണ് (3.61 %) ഇടിഞ്ഞത്. ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ മൂന്നാം ദിവസവും നഷ്ടത്തില്‍ വിപണി ക്ലോസ് ചെയ്തു. സെന്‍സെക്സ് 303.35 പോയിന്റ് താഴ്ന്ന് 53,749.26 ലും, നിഫ്റ്റി 99.35 പോയിന്റ് താഴ്ന്ന് 16,025.80 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഏഷ്യന്‍ പെയിന്റ്സ്, ടിസിഎസ്, ടെക് മഹീന്ദ്ര, എല്‍ ആന്‍ഡ് ടി, എസ്ബിഐ, ഇന്‍ഫോസിസ്, എച്ച്സിഎല്‍, എം ആന്‍ഡ് എം എന്നീ ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്. ഭാര്‍തി എയര്‍ടെല്‍, എന്‍ടിപിസ, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, നെസ് ലേ, ഐസിഐസിഐ ബാങ്ക്, ഐടിസി എന്നീ ഓഹരികള്‍ നേട്ടമുണ്ടാക്കി.