image

25 May 2022 1:07 AM

Market

ബേയര്‍ ക്രോപ്സയന്‍സ് ലാഭത്തില്‍ ഇരട്ടിയിലധികം വര്‍ധന

MyFin Desk

ബേയര്‍ ക്രോപ്സയന്‍സ് ലാഭത്തില്‍ ഇരട്ടിയിലധികം വര്‍ധന
X

Summary

മുംബൈ: 2022 മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തില്‍ ആഗോള ഫാര്‍മ കെമിക്കല്‍സ് കമ്പനിയായ ബയേര്‍ ക്രോപ്സയന്‍സിന്റെ ലാഭം 152.7 കോടി രൂപയിലെത്തി. 2020-21 കാലയളവില്‍ കമ്പനിയുടെ ലാഭം 61.9 കോടി രൂപയായിരുന്നു. മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച്, ലാഭത്തില്‍ ഇരട്ടിയിലധികം വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ബയേര്‍ ക്രോപ്പ് സയന്‍സ് ബിഎസ്ഇ ഫയലിംഗില്‍ പറഞ്ഞു. 2021-22 നാലാംപാദത്തില്‍, കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍ വര്‍ഷത്തെ ഇതേ പാദത്തിലെ 733.7 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ […]


മുംബൈ: 2022 മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തില്‍ ആഗോള ഫാര്‍മ കെമിക്കല്‍സ് കമ്പനിയായ ബയേര്‍ ക്രോപ്സയന്‍സിന്റെ ലാഭം 152.7 കോടി രൂപയിലെത്തി. 2020-21 കാലയളവില്‍ കമ്പനിയുടെ ലാഭം 61.9 കോടി രൂപയായിരുന്നു.

മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച്, ലാഭത്തില്‍ ഇരട്ടിയിലധികം വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ബയേര്‍ ക്രോപ്പ് സയന്‍സ് ബിഎസ്ഇ ഫയലിംഗില്‍ പറഞ്ഞു. 2021-22 നാലാംപാദത്തില്‍, കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍ വര്‍ഷത്തെ ഇതേ പാദത്തിലെ 733.7 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 31.29 ശതമാനം വര്‍ധിച്ച് 963.3 കോടി രൂപയായി.

2021-22 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ ലാഭം 30.86 ശതമാനം വര്‍ധിച്ച് 645.3 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 493.1 കോടി രൂപയായിരുന്നു. 2022 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍ സാമ്പത്തിക വര്‍ഷത്തെ 4,261.3 കോടി രൂപയില്‍ നിന്ന് 11.10 ശതമാനം വര്‍ധിച്ച് 4,734.4 കോടി രൂപയായി.

2022 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍, ഓഹരി ഉടമകളുടെ അംഗീകാരത്തിന് വിധേയമായി, 10 രൂപ വീതമുള്ള ഒരു ഇക്വിറ്റി ഷെയറിന് 25 രൂപ വീതം അന്തിമ ലാഭവിഹിതം നല്‍കണമെന്ന് ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും ബേയര്‍ ക്രോപ്പ് സയന്‍സ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സൈമണ്‍ ബ്രിട്ട്ഷ് പറഞ്ഞു.