24 May 2022 5:30 AM GMT
Summary
ഡെല്‍ഹി : രൂപ വീണ്ടും ഇടിവിലേക്ക്. ഇന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം നാലു പൈസ ഇടിഞ്ഞ് 77.59ല്‍ എത്തി. കഴിഞ്ഞ ദിവസം രൂപയുടെ മൂല്യം 15 പൈസ ഉയര്‍ന്ന് 77.55ല്‍ (പ്രൊവിഷണല്‍) എത്തിയിരുന്നു. ആഭ്യന്തര വിപണി ദുര്‍ബലമായതും വിദേശ ഫണ്ടുകളുടെ ഒഴുക്കുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ രൂപയുടെ മൂല്യം 77.67 എന്ന നിലയിലേക്ക് കൂപ്പുകുത്തുകയും 77.51 എന്ന നിലയിലേക്ക് ഉയരുകയും ചെയ്തിരുന്നു. വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം മുന്‍ സെഷനേക്കാള്‍ 4 പൈസ ഇടിഞ്ഞ് […]
ഡെല്‍ഹി : രൂപ വീണ്ടും ഇടിവിലേക്ക്. ഇന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം നാലു പൈസ ഇടിഞ്ഞ് 77.59ല്‍ എത്തി. കഴിഞ്ഞ ദിവസം രൂപയുടെ മൂല്യം 15 പൈസ ഉയര്‍ന്ന് 77.55ല്‍ (പ്രൊവിഷണല്‍) എത്തിയിരുന്നു. ആഭ്യന്തര വിപണി ദുര്‍ബലമായതും വിദേശ ഫണ്ടുകളുടെ ഒഴുക്കുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ രൂപയുടെ മൂല്യം 77.67 എന്ന നിലയിലേക്ക് കൂപ്പുകുത്തുകയും 77.51 എന്ന നിലയിലേക്ക് ഉയരുകയും ചെയ്തിരുന്നു.
വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം മുന്‍ സെഷനേക്കാള്‍ 4 പൈസ ഇടിഞ്ഞ് 77.59ല്‍ എത്തി. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 264 പൈസയാണ് (3.61 %) ഇടിഞ്ഞത്. ആഗോള വിപണിയിലെ മോശം ട്രെന്‍ഡും, ഐടി ഓഹരികളുടെ ഉയര്‍ന്ന വില്‍പ്പനയും മൂലം സെന്‍സെക്സ് 236 പോയിന്റ് ഇടിഞ്ഞ് 54,052.61 ലും, നിഫ്റ്റി 89.55 പോയിന്റ് താഴ്ന്ന് 16,125.15 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ടെക്മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യൂണീലിവര്‍, എച്ച്സിഎല്‍ ടെക്നോളജീസ്, ഏഷ്യന്‍ പെയിന്റ്സ്, എന്‍ടിപിസി, ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ്, ആക്സിസ് ബാങ്ക്, ബജാജ് ഫിന്‍സെര്‍വ് എന്നിവയുടെ ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്. മറുവശത്ത്, ഡോ റെഡ്ഡീസ്, എച്ച്ഡിഎഫ്സി, പവര്‍ഗ്രിഡ്, കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക് , നെസ് ലേ എന്നീ ഓഹരികള്‍ നേട്ടമുണ്ടാക്കി.