image

24 May 2022 2:02 AM GMT

Gold

സ്വര്‍ണവില 38,000 കടന്നു, ഇന്ന് 480 രൂപ കൂടി

MyFin Desk

സ്വര്‍ണവില 38,000 കടന്നു, ഇന്ന് 480 രൂപ കൂടി
X

Summary

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില 38,000ന് മുകളില്‍. ഇന്ന് പവന് 480 രൂപ വര്‍ധിച്ച് 38,200 രൂപയില്‍ എത്തി. ഗ്രാമിന് 60 രൂപയാണ് വര്‍ധിച്ചത്. 4,775 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. കഴിഞ്ഞ നാലു ദിവസമായി സ്വര്‍ണവിലയില്‍ വര്‍ധന പ്രകടമാണ്. കഴിഞ്ഞ ദിവസം പവന് 80 രൂപ വര്‍ധിച്ച് 37,720 രൂപയില്‍ എത്തി. ഈ മാസം ഒരു തവണ മാത്രമാണ് സ്വര്‍ണവില 37,000ന് താഴെ എത്തിയത്. കഴിഞ്ഞ മൂന്നാഴ്ച്ചയായി സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്. മാര്‍ച്ച് ഒന്‍പതാം തീയതി സ്വര്‍ണവില […]


കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില 38,000ന് മുകളില്‍. ഇന്ന് പവന് 480 രൂപ വര്‍ധിച്ച് 38,200 രൂപയില്‍ എത്തി. ഗ്രാമിന് 60 രൂപയാണ് വര്‍ധിച്ചത്. 4,775 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. കഴിഞ്ഞ നാലു ദിവസമായി സ്വര്‍ണവിലയില്‍ വര്‍ധന പ്രകടമാണ്. കഴിഞ്ഞ ദിവസം പവന് 80 രൂപ വര്‍ധിച്ച് 37,720 രൂപയില്‍ എത്തി. ഈ മാസം ഒരു തവണ മാത്രമാണ് സ്വര്‍ണവില 37,000ന് താഴെ എത്തിയത്. കഴിഞ്ഞ മൂന്നാഴ്ച്ചയായി സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്.

മാര്‍ച്ച് ഒന്‍പതാം തീയതി സ്വര്‍ണവില 40,560 രൂപയിലേക്ക് കുതിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ വില ഔണ്‍സിന് 1,856.50 ഡോളറായി. 2020 ഓഗസ്റ്റ് ഏഴിനാണ് നിലവിലുള്ളതില്‍ ഏറ്റവുമധികം സ്വര്‍ണവില സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. പവന് 42,000 രൂപ വരെ അക്കാലയളവില്‍ വില എത്തിയിരുന്നു. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് ഏകദേശം 112.15 ഡോളറായി.

സെന്‍സെക്സ് തുടക്കത്തില്‍ 132.18 പോയിന്റ് ഉയര്‍ന്ന് 54,420.79 ലും, നിഫ്റ്റി 41.15 പോയിന്റ് ഉയര്‍ന്ന് 16,255.85 ലും എത്തിയിരുന്നു. എന്നാല്‍, അസ്ഥിരമായ വ്യാപാരത്തില്‍ ഇരു സൂചികകളും പിന്നീട് നഷ്ടത്തിലേക്ക് വീണു. രാവിലെ 10.42 ന് സെന്‍സെക്സ് 92 പോയിന്റ് ഇടിഞ്ഞ് 54,196 ലും, നിഫ്റ്റി 46 പോയിന്റ് താഴ്ന്ന് 16,168 ലും എത്തി. എം ആന്‍ഡ് എം, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടാറ്റ സ്റ്റീല്‍, പവര്‍ഗ്രിഡ്, ആക്സിസ് ബാങ്ക് എന്നീ ഓഹരികളാണ് ആദ്യഘട്ട വ്യാപാരത്തില്‍ നേട്ടമുണ്ടാക്കിയത്.

മറുവശത്ത് ഹിന്ദുസ്ഥാന്‍ യൂണീലിവര്‍, ഭാര്‍തി എയര്‍ടെല്‍, ടൈറ്റന്‍, ടിസിഎസ് എന്നീ ഓഹരികള്‍ക്ക് നഷ്ടം നേരിട്ടു. ഏഷ്യന്‍ വിപണികളായ ഹോംകോംഗ്, ഷാങ്ഹായ്, സിയോള്‍, ടോക്കിയോ എന്നിവടങ്ങളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. അമേരിക്കന്‍ വിപണികള്‍ ഇന്നലെ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.