image

24 May 2022 7:31 AM GMT

Premium

ചാഞ്ചാട്ടത്തിനൊടുവിൽ തുടർച്ചയായ രണ്ടാം ദിവസവും വിപണി നഷ്ടത്തിൽ

Bijith R

ചാഞ്ചാട്ടത്തിനൊടുവിൽ തുടർച്ചയായ രണ്ടാം ദിവസവും വിപണി നഷ്ടത്തിൽ
X

Summary

വ്യാപാരത്തിന്റെ ഭൂരിഭാഗം സമയവും നഷ്ടത്തിലായിരുന്ന വിപണി തുടർച്ചയായ രണ്ടാം ദിവസവും നേരിയ നഷ്ടത്തിൽ അവസാനിച്ചു. ആഭ്യന്തര വിപണികളിൽ നിന്ന് ശുഭകരമായ ആയ വാർത്തകളൊന്നും ലഭിക്കാതിരുന്നതും, യൂറോസോൺ മേഖലയിൽ നിന്നെത്തിയ ദുർബലമായ സാമ്പത്തിക വളർച്ചാ കണക്കുകളുമാണ് ഇതിനു കാരണമായത്. 236 പോയിന്റ് (0.43 ശതമാനം) നഷ്ടത്തോടെ സെൻസെക്സ് 54,052.61 ൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ നിഫ്റ്റി 89.55 പോയിന്റ് (0 .73 ശതമാനം) നഷ്ടത്തിൽ 16,125.15 ലും വ്യാപാരം അവസാനിപ്പിച്ചു. "സാമ്പത്തിക മാന്ദ്യവും, കുതിച്ചുയരുന്ന പണപ്പെരുപ്പം മൂലം പലിശ നിരക്ക് […]


വ്യാപാരത്തിന്റെ ഭൂരിഭാഗം സമയവും നഷ്ടത്തിലായിരുന്ന വിപണി തുടർച്ചയായ രണ്ടാം ദിവസവും നേരിയ നഷ്ടത്തിൽ അവസാനിച്ചു. ആഭ്യന്തര വിപണികളിൽ...

വ്യാപാരത്തിന്റെ ഭൂരിഭാഗം സമയവും നഷ്ടത്തിലായിരുന്ന വിപണി തുടർച്ചയായ രണ്ടാം ദിവസവും നേരിയ നഷ്ടത്തിൽ അവസാനിച്ചു. ആഭ്യന്തര വിപണികളിൽ നിന്ന് ശുഭകരമായ ആയ വാർത്തകളൊന്നും ലഭിക്കാതിരുന്നതും, യൂറോസോൺ മേഖലയിൽ നിന്നെത്തിയ ദുർബലമായ സാമ്പത്തിക വളർച്ചാ കണക്കുകളുമാണ് ഇതിനു കാരണമായത്.

236 പോയിന്റ് (0.43 ശതമാനം) നഷ്ടത്തോടെ സെൻസെക്സ് 54,052.61 ൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ നിഫ്റ്റി 89.55 പോയിന്റ് (0 .73 ശതമാനം) നഷ്ടത്തിൽ 16,125.15 ലും വ്യാപാരം അവസാനിപ്പിച്ചു.

"സാമ്പത്തിക മാന്ദ്യവും, കുതിച്ചുയരുന്ന പണപ്പെരുപ്പം മൂലം പലിശ നിരക്ക് വർധിക്കുന്നതും ആഗോളവിപണിയെ സാരമായി ബാധിക്കുന്നുണ്ട്. മെയ് മാസത്തിൽ യുകെ-യൂറോസോൺ പർച്ചെസിങ് മാനേജർ ഇന്ഡക്സിൽ മന്ദഗതിയിലുള്ള വളർച്ച രേഖപ്പെടുത്തിയത് ആഗോളനിക്ഷേപകരുടെ ആശങ്ക വർധിപ്പിച്ചു. ആഭ്യന്തര വിപണിയിൽ എല്ലാ പ്രധാന മേഖലകളും സമ്മർദ്ദത്തിലായപ്പോൾ, ഇന്ധന വിലയിൽ ഉണ്ടായ ഇളവും, സ്റ്റീൽ കയറ്റുമതി നിരക്കിൽ വരുത്തിയ വർധനവും ഓട്ടോ മേഖലയെ മുന്നേറ്റത്തിലേക്ക് നയിച്ചു," ജിയോജിത് ഫിനാൻഷ്യൽ സർവീസസ്സി​ന്റെ റിസർച്ച് ഹെഡ് വിനോദ് നായർ പറഞ്ഞു.

ബിഎസ്ഇ യിൽ ഇന്നു വ്യാപാരത്തിനെത്തിയ ഓഹരികളിൽ 2,270 എണ്ണം നഷ്ടത്തിലായപ്പോ​ൾ 1,036 ഓഹരികൾ ലാഭത്തിൽ അവസാനിപ്പിച്ചു. സെൻസെസ് സൂചികയിലെ ഘടകങ്ങളായ 10 ഓഹരികൾ ഒഴിച്ച് ബാക്കിയെല്ലാം നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതിൽ ഡോ റെഡ്‌ഡീസ് (1.80 ശതമാനം), എച്ച്ഡിഎഫ്സി (1.74 ശതമാനം), എച്ച്ഡിഎഫ്സി ബാങ്ക് (1.23 ശതമാനം), പവർ ഗ്രിഡ് (1.09 ശതമാനം) എന്നിവ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

"ദിശ നഷ്ടപ്പെട്ട നിഫ്റ്റിയിൽ ഇന്ന് വലിയൊരു ചാഞ്ചാട്ടമാണ് ഉണ്ടായത്. മുകളിലേക്കു പോയാൽ, ഹ്രസ്വകാലത്തേക്ക്, 16,400 ൽ ഒരു പ്രതിരോധം പ്രതീക്ഷിക്കാം. അതേപോലെ, താഴെ 16,000-16,200 ൽ ഒരു പിന്തുണയും ഉണ്ടായേക്കാം. ഹ്രസ്വകാലത്തേക്ക് ഈ ചാഞ്ചാട്ടം ഇതേപോലെ തുടരാൻ തന്നെയാണ് സാധ്യത. ഏതെങ്കിലും തരത്തിലുള്ള നിർണായക ബ്രേക്ക് ഔട്ട് 16,400 ൽ സംഭവിക്കുകയാണെങ്കിൽ ശക്തമായ മുന്നേറ്റം ഉണ്ടായേക്കാം," എൽകെപി സെക്യൂരിറ്റീസിന്റെ സീനിയർ ടെക്നിക്കൽ അനലിസ്റ്റ് രൂപക് ദേ പറഞ്ഞു.

ഇന്ത്യയുടെ വോളട്ടിലിറ്റി ഇൻഡക്സ് 9.56 ശതമാനം ഉയർന്നു. അപ്രതീക്ഷിതമായി വിപണിയിൽ ഉണ്ടായേക്കാവുന്ന വില വ്യതിയാനങ്ങളിൽ നിന്നുള്ള നഷ്ടം കുറയ്ക്കുന്നതിന് നിക്ഷേപകർ ഫ്യുച്ചേഴ്സ് ആൻഡ് ഓപ്‌ഷൻസ് വിഭാഗത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതാണ് ഇതിനു കാരണം.