image

23 May 2022 9:11 AM GMT

Banking

അറ്റാദായം കുറഞ്ഞു, രാംകോ സിമന്റ്‌സിന് തിരിച്ചടി

MyFin Bureau

അറ്റാദായം കുറഞ്ഞു, രാംകോ സിമന്റ്‌സിന് തിരിച്ചടി
X

Summary

നാലാംപാദ അറ്റാദായത്തില്‍ 42 ശതമാനം കുറവു വന്നതിനെ തുടര്‍ന്ന് രാംകോ സിമന്റ് ഓഹരികള്‍ 1.79 ശതമാനം ഇടിഞ്ഞു. നികുതി കിഴിച്ചുള്ള ലാഭം 124 കോടി രൂപയായി ചുരുങ്ങി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ഇത് 214 കോടി രൂപയായിരുന്നു. ഇന്ധന ചെലവ് കുത്തനെ ഉയര്‍ന്നതും സിമന്റ് വിലയിലുണ്ടായ കുറവും കാരണം എബിറ്റ്ഡ 17 ശതമാനം താഴ്ന്നു. ചെലവുകളിലുണ്ടായ വര്‍ധനവുകളൊന്നും ഉപഭോക്താക്കളിലേക്ക് കൈമാറ്റം ചെയ്യുവാന്‍ കമ്പനിയ്ക്ക് കഴിഞ്ഞില്ല. ഡീസല്‍ വിലയിലുണ്ടായ 20 ശതമാനം ശരാശരി വര്‍ധനവ് കഴിഞ്ഞ സാമ്പത്തിക […]


നാലാംപാദ അറ്റാദായത്തില്‍ 42 ശതമാനം കുറവു വന്നതിനെ തുടര്‍ന്ന് രാംകോ സിമന്റ് ഓഹരികള്‍ 1.79 ശതമാനം ഇടിഞ്ഞു. നികുതി കിഴിച്ചുള്ള ലാഭം 124 കോടി രൂപയായി ചുരുങ്ങി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ഇത് 214 കോടി രൂപയായിരുന്നു. ഇന്ധന ചെലവ് കുത്തനെ ഉയര്‍ന്നതും സിമന്റ് വിലയിലുണ്ടായ കുറവും കാരണം എബിറ്റ്ഡ 17 ശതമാനം താഴ്ന്നു.

ചെലവുകളിലുണ്ടായ വര്‍ധനവുകളൊന്നും ഉപഭോക്താക്കളിലേക്ക് കൈമാറ്റം ചെയ്യുവാന്‍ കമ്പനിയ്ക്ക് കഴിഞ്ഞില്ല. ഡീസല്‍ വിലയിലുണ്ടായ 20 ശതമാനം ശരാശരി വര്‍ധനവ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം എല്ലാ ചരക്ക് നീക്കങ്ങളേയും സാരമായി ബാധിച്ചു. ഭാവിയില്‍ തമിഴ്‌നാട്ടിലേയും, ഒറീസയിലേയും, ആന്ധ്രാപ്രദേശിലേയും ഡ്രൈ മിക്‌സ് ഉത്പാദന ശേഷി വിപുലപ്പെടുത്തുവാന്‍ കമ്പനി തീരുമാനിച്ചു. ഇതില്‍ വാട്ടര്‍ പ്രൂഫിംഗ്, റിപ്പയര്‍ ഉത്പന്നങ്ങള്‍ എന്നിവയുള്‍പ്പെടുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം തമിഴ്‌നാട്ടില്‍ രണ്ട് യൂണിറ്റുകളും, ആന്ധ്രയിലും ഒറീസയിലും രണ്ട് യൂണിറ്റുകള്‍ അടുത്ത സാമ്പത്തിക വര്‍ഷവും കമ്മീഷന്‍ ചെയ്യും.