image

19 May 2022 8:41 AM GMT

Premium

സ്വർണ്ണപ്പണയ വരുമാനം കുറഞ്ഞു, മണപ്പുറം ഓഹരികളിൽ ഇടിവ്

MyFin Bureau

സ്വർണ്ണപ്പണയ വരുമാനം കുറഞ്ഞു, മണപ്പുറം ഓഹരികളിൽ ഇടിവ്
X

Summary

മണപ്പുറം ഫിനാൻസിന്റെ ഓഹരികൾ 10 ശതമാനത്തോളം താഴ്ന്ന് ഇന്ന് വ്യാപാരം അവസാനിപ്പിച്ചു. സ്വർണ്ണപ്പണയ വായ്പയിൽ നിന്നുള്ള വരുമാനം കുത്തനെ കുറഞ്ഞത് 2022 സാമ്പത്തിക വർഷത്തിലെ മാർച്ച്പാദ അറ്റാദായത്തിൽ 44 ശതമാനം കുറവു വരുത്തിയിരുന്നു. ഇതോടെയാണ് ഓഹരികളിൽ ഇടിവ് സംഭവിച്ചത്. നാലാംപാദത്തിൽ നികുതിക്ക് ശേഷമുള്ള ലാഭം (profit after tax) 261 കോടി രൂപയായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 468 കോടി രൂപയായിരുന്നു. "കുറഞ്ഞ വരുമാനമുള്ള സ്വർണ്ണ വായ്പകളിലേക്ക് മാറിയത് ഞങ്ങളുടെ നികുതിക്ക് ശേഷമുള്ള […]


മണപ്പുറം ഫിനാൻസിന്റെ ഓഹരികൾ 10 ശതമാനത്തോളം താഴ്ന്ന് ഇന്ന് വ്യാപാരം അവസാനിപ്പിച്ചു. സ്വർണ്ണപ്പണയ വായ്പയിൽ നിന്നുള്ള വരുമാനം കുത്തനെ കുറഞ്ഞത്...

മണപ്പുറം ഫിനാൻസിന്റെ ഓഹരികൾ 10 ശതമാനത്തോളം താഴ്ന്ന് ഇന്ന് വ്യാപാരം അവസാനിപ്പിച്ചു. സ്വർണ്ണപ്പണയ വായ്പയിൽ നിന്നുള്ള വരുമാനം കുത്തനെ കുറഞ്ഞത് 2022 സാമ്പത്തിക വർഷത്തിലെ മാർച്ച്പാദ അറ്റാദായത്തിൽ 44 ശതമാനം കുറവു വരുത്തിയിരുന്നു. ഇതോടെയാണ് ഓഹരികളിൽ ഇടിവ് സംഭവിച്ചത്. നാലാംപാദത്തിൽ നികുതിക്ക് ശേഷമുള്ള ലാഭം (profit after tax) 261 കോടി രൂപയായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 468 കോടി രൂപയായിരുന്നു.

"കുറഞ്ഞ വരുമാനമുള്ള സ്വർണ്ണ വായ്പകളിലേക്ക് മാറിയത് ഞങ്ങളുടെ നികുതിക്ക് ശേഷമുള്ള ലാഭത്തെ സാരമായി ബാധിച്ചു. ഈ പാദത്തിൽ ഞങ്ങളുടെ പ്രവർത്തന ചെലവ് ഈ തലത്തിൽ നിലനിർത്താനാണ് ഉദ്ദേശിക്കുന്നത്. കാര്യക്ഷമമായ തിരിച്ചടവ് സമാഹരണത്തിലൂടെയും, ഗുണനിലവാരമുള്ള മൈക്രോ ഫിനാൻസ് വായ്പാ വളർച്ചയിലുടെയും ശക്തമായ സ്വർണ്ണവായ്പാ പോർട്ട്ഫോളിയോ ഉണ്ടാക്കിയെടുക്കുന്നതിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രികരിച്ചിരിക്കുന്നത്," മണപ്പുറം അധികൃതർ അറിയിച്ചു. മൈക്രോ ഫിനാൻസ് വിഭാഗത്തിൽ നിന്നുമുള്ള വരുമാനം 34.6 ശതമാനം വളർന്ന് 382.13 കോടി രൂപയായി. ഓഹരി 9.61 ശതമാനം താഴ്ന്ന് 94.55 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.