19 May 2022 3:01 PM IST
Summary
ലിങ്കന്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഓഹരികള്‍ ഇന്ന് 7.65 ശതമാനം താഴ്ന്ന് 284.45 രൂപയില്‍ എത്തി. കമ്പനിയുടെ നാലാം പാദ ഫലം പുറത്ത് വന്നപ്പോള്‍ 12.4 ശതമാനം കുറഞ്ഞ് 11.02 കോടി രൂപയായി. മുന്‍വര്‍ഷം ഇതേകാലയളവില്‍ ഇത് 12.58 കോടി രൂപയായിരുന്നു. എന്നാല്‍ മാനേജിംഗ് ഡയറക്ടര്‍ മഹേന്ദ്ര പട്ടേല്‍ പറയുന്നത് കമ്പനിയുടെ വിപുലീകരണ പദ്ധതികള്‍ മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നുവെന്നാണ്. യൂറോപ്യന്‍, ഓസ്‌ട്രേലിയന്‍ വിപണികളിലേക്കുള്ള പ്രവേശനവും കമ്പനി ലക്ഷ്യമിടുന്നുണ്ട്. "കമ്പനിയുടെ വരുമാനത്തിലും, ലാഭത്തിലും, ലാഭക്ഷമതയിലും ആരോഗ്യകരമായ വളര്‍ച്ചയുണ്ട്. കമ്പനിയുടെ പ്രവര്‍ത്തന-ധനകാര്യ […]
ലിങ്കന്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഓഹരികള്‍ ഇന്ന് 7.65 ശതമാനം താഴ്ന്ന് 284.45 രൂപയില്‍ എത്തി. കമ്പനിയുടെ നാലാം പാദ ഫലം പുറത്ത് വന്നപ്പോള്‍ 12.4 ശതമാനം കുറഞ്ഞ് 11.02 കോടി രൂപയായി. മുന്‍വര്‍ഷം ഇതേകാലയളവില്‍ ഇത് 12.58 കോടി രൂപയായിരുന്നു. എന്നാല്‍ മാനേജിംഗ് ഡയറക്ടര്‍ മഹേന്ദ്ര പട്ടേല്‍ പറയുന്നത് കമ്പനിയുടെ വിപുലീകരണ പദ്ധതികള്‍ മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നുവെന്നാണ്. യൂറോപ്യന്‍, ഓസ്‌ട്രേലിയന്‍ വിപണികളിലേക്കുള്ള പ്രവേശനവും കമ്പനി ലക്ഷ്യമിടുന്നുണ്ട്. "കമ്പനിയുടെ വരുമാനത്തിലും, ലാഭത്തിലും, ലാഭക്ഷമതയിലും ആരോഗ്യകരമായ വളര്‍ച്ചയുണ്ട്. കമ്പനിയുടെ പ്രവര്‍ത്തന-ധനകാര്യ പ്രകടനങ്ങള്‍ മികച്ചതാണ്. ഇത് വരും വര്‍ഷങ്ങളിലും ഇതേ രീതിയില്‍ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്," പട്ടേല്‍ പറഞ്ഞു.