17 May 2022 1:32 PM IST
Summary
ഡെല്‍ഹി : രാവിലെ റെക്കോര്‍ഡ് നിലയിലേക്ക് താഴ്ന്ന രൂപയ്ക്ക് വ്യാപാരം അവസാനിച്ചപ്പോള്‍ നേരിയ ആശ്വാസം. ഇന്ന് രൂപയുടെ മൂല്യം 7 പൈസ ഉയര്‍ന്ന് 77.47ല്‍ എത്തി. രാവിലെ ഡോളറിനെതിരെ രൂപയുടെ മൂല്യം 14 പൈസ ഇടിഞ്ഞ് 77.69 ല്‍ എത്തിയിരുന്നു. പണപ്പെരുപ്പ ആശങ്കകളും അമേരിക്കന്‍ കറന്‍സിയുടെ ശക്തിയും പ്രാദേശിക യൂണിറ്റിനെ സ്വാധീനിച്ചതിനാല്‍, വെള്ളിയാഴ്ച, രൂപ അതിന്റെ പ്രാരംഭ നേട്ടങ്ങള്‍ കുറയ്ക്കുകയും യുഎസ് ഡോളറിനെതിരെ 77.55 എന്ന നിലയിലേക്ക് എത്തുകയും ചെയ്തിരുന്നു. ചൈനയില്‍ നിന്നുള്ള ദുര്‍ബലമായ സാമ്പത്തിക റിപ്പോര്‍ട്ടുകള്‍ […]
ഡെല്‍ഹി : രാവിലെ റെക്കോര്‍ഡ് നിലയിലേക്ക് താഴ്ന്ന രൂപയ്ക്ക് വ്യാപാരം അവസാനിച്ചപ്പോള്‍ നേരിയ ആശ്വാസം. ഇന്ന് രൂപയുടെ മൂല്യം 7 പൈസ ഉയര്‍ന്ന് 77.47ല്‍ എത്തി. രാവിലെ ഡോളറിനെതിരെ രൂപയുടെ മൂല്യം 14 പൈസ ഇടിഞ്ഞ് 77.69 ല്‍ എത്തിയിരുന്നു.
പണപ്പെരുപ്പ ആശങ്കകളും അമേരിക്കന്‍ കറന്‍സിയുടെ ശക്തിയും പ്രാദേശിക യൂണിറ്റിനെ സ്വാധീനിച്ചതിനാല്‍, വെള്ളിയാഴ്ച, രൂപ അതിന്റെ പ്രാരംഭ നേട്ടങ്ങള്‍ കുറയ്ക്കുകയും യുഎസ് ഡോളറിനെതിരെ 77.55 എന്ന നിലയിലേക്ക് എത്തുകയും ചെയ്തിരുന്നു. ചൈനയില്‍ നിന്നുള്ള ദുര്‍ബലമായ സാമ്പത്തിക റിപ്പോര്‍ട്ടുകള്‍ ആഗോള മാന്ദ്യത്തെക്കുറിച്ചുള്ള ഭീതി പരത്തുന്നതും രൂപയ്ക്ക് തിരിച്ചടിയായി.
ഇന്റര്‍ബാങ്ക് ഫോറക്സ് വിപണിയില്‍ ഡോളറിനെതിരെ 77.67 എന്ന നിലയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ രൂപയുടെ മൂല്യം 77.79 എന്ന നിലയിലേക്ക് കൂപ്പുകുത്തിയിരുന്നു. വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം മുന്‍ സെഷനേക്കാള്‍ 7 പൈസ ഉയര്‍ന്ന് 77.47ല്‍ എത്തി. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 264 പൈസയാണ് (3.61 %) ഇടിഞ്ഞത്.
ഇന്ന് ഇന്ത്യന്‍ ഓഹരി വിപണി കുതിച്ചുയര്‍ന്നു. സെന്‍സെസ് 1344 പോയിന്റ് ഉയര്‍ന്ന് 54,318.47ല്‍ എത്തി. നിഫ്റ്റി 417 പോയിന്റ് വര്‍ധിച്ച് 16,259.30ലും ഇന്ന് വ്യാപാരം അവസാനിച്ചു. അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് വില ബാരലിന് 115.3 ഡോളറായി. ഓഹരി വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം വിദേശ നിക്ഷേപകര്‍ 5,255.75 കോടി രൂപയാണ് വിപണിയില്‍ നിന്നും കഴിഞ്ഞ ദിവസം പിന്‍വലിച്ചത്.