image

17 May 2022 1:59 AM

Corporates

അംബുജ, എസിസി ഏറ്റെടുക്കല്‍: അദാനി ഗ്രൂപ്പിന്റെ മൊത്തം ബാധ്യത 2.2 ലക്ഷം കോടി

MyFin Desk

അംബുജ, എസിസി ഏറ്റെടുക്കല്‍: അദാനി ഗ്രൂപ്പിന്റെ മൊത്തം ബാധ്യത 2.2 ലക്ഷം കോടി
X

Summary

സ്വിസ് സിമന്റ് ഭീമനായ ഹോള്‍സിം ഗ്രൂപ്പിന്റെ ഇന്ത്യന്‍ ആസ്തികളായ അംബുജ സിമെന്റസിനെയും എസിസിയെയും ഏറ്റെടുത്ത് രാജ്യത്തെ സിമന്റ് വ്യവസായത്തിന്റെ നെറുകയിലെത്തുന്നതോടെ ആദാനി ഗ്രുപ്പിന്റെ മൊത്തം ബാധ്യത 2.2 ലക്ഷം കോടി രൂപയാകും. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1.57 കോടി രൂപയായിരുന്നു. രാജ്യത്തെ പ്രമുഖ സിമന്റ് നിര്‍മാണ കമ്പനികളായ അംബുജ, എസിസി എന്നിവയെ അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്ന വാര്‍ത്ത തിങ്കളാഴ്ചയാണ് പുറത്ത് വന്നത്. 82,000 കോടി രൂപയ്ക്കാണ് രാജ്യത്തെ രണ്ടാമത്തെ വലിയ ഏറ്റെടുക്കല്‍ നടത്തിയത്. ഇതോടെ […]


സ്വിസ് സിമന്റ് ഭീമനായ ഹോള്‍സിം ഗ്രൂപ്പിന്റെ ഇന്ത്യന്‍ ആസ്തികളായ അംബുജ സിമെന്റസിനെയും എസിസിയെയും ഏറ്റെടുത്ത് രാജ്യത്തെ സിമന്റ് വ്യവസായത്തിന്റെ നെറുകയിലെത്തുന്നതോടെ ആദാനി ഗ്രുപ്പിന്റെ മൊത്തം ബാധ്യത 2.2 ലക്ഷം കോടി രൂപയാകും. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1.57 കോടി രൂപയായിരുന്നു.

രാജ്യത്തെ പ്രമുഖ സിമന്റ് നിര്‍മാണ കമ്പനികളായ അംബുജ, എസിസി എന്നിവയെ അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്ന വാര്‍ത്ത തിങ്കളാഴ്ചയാണ് പുറത്ത് വന്നത്. 82,000 കോടി രൂപയ്ക്കാണ് രാജ്യത്തെ രണ്ടാമത്തെ വലിയ ഏറ്റെടുക്കല്‍ നടത്തിയത്. ഇതോടെ അദാനി ഗ്രൂപ്പ് രാജ്യത്തെ കടബാധ്യതയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കമ്പനികളിലൊന്നായി മാറി.

ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മേഖലയിലെ തന്നെ ഏറ്റവും വലിയ ഏറ്റെടുക്കലിലൂടെ അദാനി ഇന്ത്യയിലെ രണ്ടാമത്തെ സിമന്റ് ഉത്പാദകരായി ഇതോടെ മാറും. അംബുജ സിമന്റ്സില്‍ 63.19 ശതമാനവും, എസിസിയില്‍ 54.53 ശതമാനവും (ഇതില്‍ 50.05 ശതമാനവും അംബുജ സിമന്റ്സിലൂടെയാണ്) ഓഹരി ഹോള്‍സിമിന് അതിന്റെ അനുബന്ധ സ്ഥാപനങ്ങള്‍ വഴിയുണ്ട്.

തുറമുഖങ്ങള്‍, വൈദ്യുത നിലയങ്ങള്‍, കല്‍ക്കരി ഖനികള്‍ എന്നിവയിലാണ് അദാനി ഗ്രൂപ്പ് മുഖ്യമായും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. രാജ്യത്തെ സിമന്റ് ഉത്പാദനം കണക്കാക്കിയാല്‍ പ്രതിവര്‍ഷം 119.95 മില്യണ്‍ ടണ്‍ ഉത്പാദനത്തോടെ അള്‍ട്രാടെക്ക് സിമന്റ്‌സാണ് ഒന്നാമത്. അംബുജയ്ക്കും എസിസിയ്ക്കും ചേര്‍ത്ത് 70 മില്യണ്‍ ടണ്‍ ഉത്പാദനമാണുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ശതകോടീശ്വരന്മാരായ അദാനിയും അംബാനിയും അവരുടെ സാമ്രാജ്യത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നതിനുള്ള മത്സരത്തിലാണ്. ഫോര്‍ബ്‌സ് അടുത്തിടെ പുറത്ത് വിട്ട ആഗോള കോടീശ്വരന്മാരുടെ പട്ടിക പ്രകാരം 90.7 ബില്യണ്‍ യുഎസ് ഡോളര്‍ ആസ്തിയുമായി മുകേഷ് അംബാനി പത്താം സ്ഥാനത്തും, 90 ബില്യണ്‍ യുഎസ് ഡോളര്‍ ആസ്തിയുമായി ഗൗതം അദാനിയും കുടുംബവും പതിനൊന്നാം സ്ഥാനത്തുമാണ്. പുതിയ ഏറ്റെടുക്കലുകളിലൂടെ രാജ്യത്തെ മുന്‍നിര കോര്‍പ്പറേറ്റുകള്‍ പുതിയ മേഖലകളിലേക്ക് ചിറക് വിരിക്കുന്നു.

സിമന്റ് വിപണിയ്ക്ക് പുറമേ മാധ്യമ സ്ഥാപനം വഴി ബിസിനസ് സാമ്രാജ്യത്തിന് ഇരട്ടി കരുത്തുറപ്പാക്കാനുള്ള നീക്കത്തിലാണ് ഗൗതം അദാനി. അടുത്തിടെയാണ് എഎംജി മീഡിയ നെറ്റ്വര്‍ക്ക്‌സ് എന്ന പേരില്‍ അദാനി എന്റര്‍പ്രൈസ് സ്വന്തം മാധ്യമ വിഭാഗം സൃഷ്ടിച്ചത്. എന്നാലിപ്പോള്‍ ആഴ്ച്ചകളുടെ വ്യത്യാസത്തില്‍ രാഘവ് ബാഹ്ലിന്റെ ഉടമസ്ഥതയിലുള്ള ക്വിന്റില്യണ്‍ ബിസിനസ് മീഡിയ പ്രൈവറ്റ് ലിമിറ്റഡില്‍ (ക്യുബിഎംഎല്‍) 49 ശതമാനം ഓഹരി വാങ്ങാനൊരുങ്ങുകയാണ് അദാനി. എന്നാല്‍ ഏറ്റെടുക്കലിന്റെ ആകെ മൂല്യം എത്രത്തോളമാണെന്ന് പുറത്ത് വിട്ടിട്ടില്ല. മുന്‍നിര ബിസിനസ് ന്യൂസ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ 'ബ്ലൂംബെര്‍ഗ് ക്വിന്റ്' ക്യുബിഎംഎല്ലിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഇക്കഴിഞ്ഞ മാര്‍ച്ച് ഒന്നിനാണ് അദാനി എന്റര്‍പ്രൈസസും ക്യുബിഎംഎല്ലും ഇത് സംബന്ധിച്ച് ധാരണാപത്രം ഒപ്പിട്ടത്. ഇതോടെ മാധ്യമ മേഖലയിലുടെയും ബിസിനസ് വ്യാപതി വര്‍ധിപ്പിക്കുവാനൊരുങ്ങുകയാണ് അദാനി.