- Home
- /
- വാങ്ങണോ, വിൽക്കണോ:...
Summary
1. ഇൻഡസ് ടവർ ശുപാർശ - വാങ്ങുക നിലവിലെ വിപണി വില - 182.95 രൂപ ഫിനാൻഷ്യൽ ഇന്റർമീഡിയറി - റിലയൻസ് സെക്യൂരിറ്റീസ് 2022 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ 699 പുതിയ ടവറുകൾ കൂടി ഇൻഡസ് സ്ഥാപിച്ചു. ഇതോടെ ഈ വർഷത്തിൽ മാത്രം 6,222 യൂണിറ്റുകളാണ് സ്ഥാപിച്ചത്. ഓപ്പറേറ്റർമാർ മൂലധനച്ചെലവ് നീട്ടിവെച്ചതിനാലാണ് ഈ സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ ടവർ സ്ഥാപിക്കുന്നതിന് താമസമുണ്ടായത്. അതേസമയം, ഈ വർഷം, മൂലധനച്ചെലവുകൾ തിരിച്ചു പിടിക്കാനായതിനാൽ ടവർ സ്ഥാപിക്കുന്നതിൽ സ്ഥിരമായ […]
1. ഇൻഡസ് ടവർ ശുപാർശ - വാങ്ങുക നിലവിലെ വിപണി വില - 182.95 രൂപ ഫിനാൻഷ്യൽ ഇന്റർമീഡിയറി - റിലയൻസ് സെക്യൂരിറ്റീസ് 2022 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ 699...
1. ഇൻഡസ് ടവർ
ശുപാർശ - വാങ്ങുക
നിലവിലെ വിപണി വില - 182.95 രൂപ
ഫിനാൻഷ്യൽ ഇന്റർമീഡിയറി - റിലയൻസ് സെക്യൂരിറ്റീസ്
2022 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ 699 പുതിയ ടവറുകൾ കൂടി ഇൻഡസ് സ്ഥാപിച്ചു. ഇതോടെ ഈ വർഷത്തിൽ മാത്രം 6,222 യൂണിറ്റുകളാണ് സ്ഥാപിച്ചത്. ഓപ്പറേറ്റർമാർ മൂലധനച്ചെലവ് നീട്ടിവെച്ചതിനാലാണ് ഈ സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ ടവർ സ്ഥാപിക്കുന്നതിന് താമസമുണ്ടായത്. അതേസമയം, ഈ വർഷം, മൂലധനച്ചെലവുകൾ തിരിച്ചു പിടിക്കാനായതിനാൽ ടവർ സ്ഥാപിക്കുന്നതിൽ സ്ഥിരമായ വളർച്ച ഉണ്ടാവും. ഗവണ്മെന്റ് ടെലികോം ഓപ്പറേറ്റർമാർക് വാഗ്ദാനം ചെയ്യുന്ന ദുരിതാശ്വാസ പാക്കേജ് അവരുടെ പണലഭ്യത സംബന്ധിച്ച ആശങ്കകൾ ലഘൂകരിച്ചേക്കാം. മാത്രമല്ല, ടെലികോം മേഖലയിലെ ഗവൺമെന്റിന്റെ പരിഷ്കാരം വോഡഫോൺ ഐഡിയയുടെ അതിജീവനത്തിന്റെ സാധ്യത വർധിപ്പിച്ചു. കൂടാതെ താരിഫ് നിരക്കിലെ 20 ശതമാനം വർധനവും, പ്രൊമോട്ടർമാർ വഴി 3,400 കോടി രൂപ ലഭ്യമായതും വോഡഫോൺ ഐഡിയയുടെ സാമ്പത്തിക നില കൂടുതൽ മെച്ചപ്പെടുത്തി. താരിഫ് വർധനവും, സുരക്ഷാ ദുരിതാശ്വാസ പാക്കേജും ടെലികോം ഓപ്പറേറ്റർമാരെ സംബന്ധിച്ച് ശുഭ സൂചനകളാണ്. ഇത് ഇൻഡസ് കമ്പനിയുടെയും പണലഭ്യതയിൽ പുരോഗതിയുണ്ടാക്കും
2. ഇമാമി
ശുപാർശ - വാങ്ങുക
എംആർപി - 427.30 രൂപ
ഫിനാൻഷ്യൽ ഇന്റർമീഡിയറി - പ്രഭുദാസ് ലീലാധർ
ആഭ്യന്തര ഉൽപ്പന്ന അളവ്, വർഷാടിസ്ഥാനത്തിൽ, ഉയർച്ചതാഴ്ച്ചകളില്ലാതെ അവശേഷിക്കുന്നതിനാൽ ഇമാമിയുടെ മാർച്ച്പാദ ഫലങ്ങൾ പ്രതീക്ഷയ്‌ക്ക് അനുസൃതമായി വന്നു. എങ്കിലും മാർജിനിൽ 30 ബേസിസ് പോയിന്റ് കുറഞ്ഞ് 62.4 ശതമാനമായി. ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ, മൺസൂണിനു ശേഷം, ഗ്രാമ പ്രദേശങ്ങളിൽ നിന്നും ഡിമാന്റ് ഉയരുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ കമ്പനിയുടെ വളർച്ച ശുഭകരമായി തന്നെയാണ് നിലനിൽക്കുന്നത്. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ മാർജിനുകൾ സമ്മർദ്ദത്തിലാകാൻ സാധ്യതയുണ്ടെങ്കിലും, സമ്മർ പോർട്ട്‌ഫോളിയോയിലെ ശക്തമായ ചലനങ്ങളും, അന്താരാഷ്ട്ര ബിസിനസിലെ ഇരട്ടയക്ക വരുമാന വളർച്ചാ പ്രതീക്ഷകളും, ആധുനിക വിപണികളിലും, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും സാന്നിധ്യം ഉറപ്പിക്കുന്നതും, വിപണി വിഹിതം നേടുന്നതിനുള്ള പരസ്യങ്ങൾ വർധിപ്പിക്കുന്നതും, പുതിയ ലോഞ്ചുകളും, കൂടുതൽ സ്ഥലങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കുന്നതും ഇമാമിയുടെ മുന്നോട്ടുള്ള വളർച്ചയെ സഹായിക്കും.
3. സിഎംഎസ് ഇന്‍ഫോസിസ്റ്റംസ്
ശുപാർശ - വാങ്ങുക
എംആർപി - 235.45 രൂപ
ഫിനാൻഷ്യൽ ഇന്റർമീഡിയറി - ജെഫ്രീസ്
2022 മാര്‍ച്ച് പാദത്തില്‍ സിഎംഎസ് ഇന്‍ഫോസിസ്റ്റംസിന്റെ വരുമാന വളര്‍ച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 8 ശതമാനം വര്‍ധച്ചു. ത്രൈമാസ വരുമാനത്തില്‍ 10 ശതമാനം വളര്‍ച്ചയും, കോര്‍ ക്യാഷ് മാനേജ്മെന്റ് വരുമാനത്തില്‍ 23 ശതമാനം വളര്‍ച്ചയും കമ്പനിയുടെ ആരോഗ്യകരമായ വളര്‍ച്ചയെ സൂചിപ്പിക്കുന്നു. നിയന്ത്രിത സേവനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 6 ശതമാനം കുറഞ്ഞുവെങ്കിലും ഈ വിഭാഗം ശക്തമായി വളര്‍ന്നു. 113k ടച്ച് പോയിന്റുകളിലേക്കുള്ള 10 ശതമാനം നെറ്റ് വര്‍ക്ക് വിപുലീകരണവും, പണം കൈകാര്യം ചെയ്യുന്നതിലെ 17 ശതമാനം വര്‍ധനയുമാണ് ഈ വളർച്ചയ്ക്കു കാരണം. എടിഎം റോളൗട്ടിലും ഔട്ട്സോഴ്സിംഗിലുമുള്ള കുതിപ്പ്, വാണിജ്യ പണശേഖരണ ശൃംഖലയുടെ വിപുലീകരണം, കംപ്ലയന്‍സ് സര്‍വീസുകളിലെ വര്‍ധന, വിദൂര നിരീക്ഷണ സംവിധാനത്തിന്റെ ശക്തിപ്പെടുത്തൽ എന്നിവ കമ്പനിയുടെ വളര്‍ച്ചയെ സഹായിക്കും.
4. സെറ സാനിറ്ററി വെയർ
ശുപാർശ - വാങ്ങുക
നിലവിലെ വിപണി വില - 3,916.65 രൂപ
ഫിനാൻഷ്യൽ ഇന്റർമീഡിയറി- സെൻട്രം ബ്രോക്കിങ്
സെറ സാനിറ്ററിവെയറിന്റെ സ്റ്റാൻഡ്എലോൺ വില്പന വളർച്ച 2 ശതമാനം വർദ്ധിച്ച് 440 കോടി രൂപയായി. മൊത്ത വ്യാപാരത്തിന്റെ 85 ശതമാനവും സാനിറ്ററിവെയറും ഫ്യൂസെറ്റ് വെയറും ചേർന്നാണ് നൽകിയത്. ഈ രണ്ട് മേഖലയിലെയും വില്പന വളർച്ച, വെൽനെസ് ഉൾപ്പടെ, വർഷാടിസ്ഥാനത്തിൽ 12.4 ശതമാനമായിരുന്നു. അടുത്ത 2-3 വർഷത്തേക്കുള്ള വിപുലീകരണ പദ്ധതികൾ സെറ തയ്യാറാക്കി വെച്ചിട്ടുണ്ട്. നിലവിൽ സാനിറ്ററി വെയർ, ഫ്യൂസെറ്റ് വെയർ വിഭാഗങ്ങളിയായി 110 ശതമാനം ശേഷി സെറ ഉപയോഗിക്കുന്നു. 2021 സെപ്‌റ്റംബർ മാസത്തിൽ നിന്നും മാർച്ച് 2022 ആയപ്പോഴേക്കും ഫ്യൂസെറ്റ് വെയറിന്റെ ശേഷി പ്രതിമാസം 1.8 ലക്ഷത്തിൽ നിന്നും 2.5 ലക്ഷമായി വർധിപ്പിക്കാൻ കമ്പനിക്കു കഴിഞ്ഞു. 2023 സാമ്പത്തിക വർഷത്തിൽ ഇത് 2 .75 ലക്ഷമായി ഉയർത്താനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഇതിനു പുറമെ രണ്ടു പ്രധാന പദ്ധതികൾ കൂടി മാനേജ്‌മന്റ് തീരുമാനിച്ചിട്ടുണ്ട്. 2024 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദമാവുമ്പോഴേക്കും ഫ്യൂസെറ്റ് വെയർ വിഭാഗത്തിലെ ഉത്പാദനം പ്രതിമാസം 2.75 ലക്ഷത്തിൽ നിന്നും 4 ലക്ഷമായി ഉയർത്തും. ഈ ബ്രൗൺഫീൽഡ് വിപുലീകരണത്തിനായുള്ള മൊത്തം മൂലധനച്ചെലവ് 69 കോടി രൂപയായിരിക്കും. പരമാവധി വിൽപ്പന150-180 കോടി രൂപയാകും. ഗ്രീൻഫീൽഡ് വിപുലീകരണത്തിലൂടെ, പ്രതിമാസം 25 ലക്ഷം പീസുകൾ ഉത്പാദനം നടത്തുന്ന സാനിറ്ററി വെയർ വിഭാഗത്തിൽ പ്രതിമാസം 12 ലക്ഷം അധിക പീസുകൾ ഉല്പാദിപ്പിക്കും. രണ്ടാം ഘട്ടത്തിൽ, സാനിറ്ററി വെയർ വിഭാഗത്തിൽ 12 ലക്ഷം അധിക പീസുകളും, ഫ്യൂസെറ്റ് വെയർ വിഭാഗത്തിൽ 24 ലക്ഷം അധിക പീസുകളും നിർമിക്കുന്നതിനായി കമ്പനിയുടെ ശേഷി വർധിപ്പിക്കും. ശക്തമായ ഡിമാന്റിന്റെ അടിസ്ഥാനത്തിൽ, അടുത്ത 3-3.5 വർഷത്തിനുള്ളിൽ വിൽപ്പന ഇരട്ടിയാക്കാനുള്ള മാർഗ്ഗനിർദ്ദേശം മാനേജ്മെന്റ് അംഗീകരിച്ചിട്ടുണ്ട്. 2021 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച്, 2022 ൽ സാനിറ്ററിവെയർ വിഭാഗത്തിൽ 30 ശതമാനം വളർച്ചയും, ഫ്യൂസെറ്റ് വെയർ വിഭാഗത്തിൽ 41 ശതമാനം വളർച്ചയുമാണ് ഉണ്ടായിട്ടുള്ളത്.
(Disclaimer: Stock recommendations, suggestions and opinions are given by the experts. These do not represent the views of Myfinpoint)