image

11 May 2022 4:31 AM GMT

IPO

ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 2,347 കോടി സമാഹരിച്ച് ഡെല്‍ഹിവെറി

MyFin Desk

ആങ്കര്‍ നിക്ഷേപകരില്‍ നിന്ന്  2,347 കോടി  സമാഹരിച്ച് ഡെല്‍ഹിവെറി
X

Summary

ഡെല്‍ഹി: പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) മുന്നോടിയായി ആങ്കര്‍ നിക്ഷേപരില്‍ നിന്ന് ഡെല്‍ഹിവെറി 2,347 കോടി രൂപ സമാഹരിച്ചു. നിക്ഷേപകര്‍ക്ക് 487 രൂപ നിരക്കില്‍ മൊത്തം 4,81,87,860 ഇക്വിറ്റി ഓഹരികള്‍ അനുവദിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. പ്രൈസ് ബാന്‍ഡിന്റെ ഏറ്റവും ഉയര്‍ന്ന മൂല്യമാണിത്. ഇടപാട് വലുപ്പം 2,346.74 കോടി രൂപയാണ് കണക്കാക്കുന്നത്. എഐഎ സിംഗപ്പൂര്‍, അമന്‍സ ഹോള്‍ഡിംഗ്സ്, അബര്‍ഡീന്‍ ന്യൂ ഇന്ത്യ ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ്, ഗോള്‍ഡ്മാന്‍ സാച്ച്സ്, ദി മാസ്റ്റര്‍ ട്രസ്റ്റ് ബാങ്ക് ഓഫ് ജപ്പാന്‍, സിംഗപ്പൂര്‍ സര്‍ക്കാര്‍, […]


ഡെല്‍ഹി: പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) മുന്നോടിയായി ആങ്കര്‍ നിക്ഷേപരില്‍ നിന്ന് ഡെല്‍ഹിവെറി 2,347 കോടി രൂപ സമാഹരിച്ചു.
നിക്ഷേപകര്‍ക്ക് 487 രൂപ നിരക്കില്‍ മൊത്തം 4,81,87,860 ഇക്വിറ്റി ഓഹരികള്‍ അനുവദിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. പ്രൈസ് ബാന്‍ഡിന്റെ ഏറ്റവും ഉയര്‍ന്ന മൂല്യമാണിത്. ഇടപാട് വലുപ്പം 2,346.74 കോടി രൂപയാണ് കണക്കാക്കുന്നത്.
എഐഎ സിംഗപ്പൂര്‍, അമന്‍സ ഹോള്‍ഡിംഗ്സ്, അബര്‍ഡീന്‍ ന്യൂ ഇന്ത്യ ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ്, ഗോള്‍ഡ്മാന്‍ സാച്ച്സ്, ദി മാസ്റ്റര്‍ ട്രസ്റ്റ് ബാങ്ക് ഓഫ് ജപ്പാന്‍, സിംഗപ്പൂര്‍ സര്‍ക്കാര്‍, മോണിറ്ററി അതോറിറ്റി ഓഫ് സിംഗപ്പൂര്‍, ഫിഡിലിറ്റി, ടൈഗര്‍ ഗ്ലോബല്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട്, സ്റ്റെഡ്വ്യൂ ക്യാപിറ്റല്‍ മാസ്റ്റര്‍ ഫണ്ട്, മോര്‍ഗന്‍ സ്റ്റാന്‍ലി ഏഷ്യ (സിംഗപ്പൂര്‍), സൊസൈറ്റി ജനറല്‍, സെഗാന്റി ഇന്ത്യ മൗറീഷ്യസ് എന്നിവരാണ് ആങ്കര്‍ നിക്ഷേപകരില്‍ ഉള്‍പ്പെടുന്നത്.
കൂടാതെ, എസ്ബിഐ മ്യൂച്വല്‍ ഫണ്ട്, എച്ച്ഡിഎഫ്‌സി മ്യൂച്വല്‍ ഫണ്ട്, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ , മിറേ മ്യൂച്വല്‍ ഫണ്ട്,ഇന്‍വെസ്‌കോ മ്യൂച്വല്‍ ഫണ്ട്, നിപ്പണ്‍ ഇന്ത്യ എന്നിവയും ആങ്കര്‍ റൗണ്ടില്‍ പങ്കെടുത്തു. ഐപിഒയുടെ വലുപ്പം നേരത്തെ 7,460 കോടി രൂപ ആസൂത്രണം ചെയ്തതില്‍ നിന്ന് 5,235 കോടി രൂപയായി കുറച്ചു.
4,000 കോടി രൂപയുടെ പുതിയ ഓഹരികളുടെ പുതിയ വിതരണമാണ് ഇപ്പോള്‍ പബ്ലിക് ഇഷ്യൂവില്‍ ഉള്ളത്. നിലവിലുള്ള ഓഹരി ഉടമകളുടേത് കൂടാതെ 1235 കോടി രൂപയുടെ ഓഹരികളും ഓഫര്‍ ഫോര്‍ സെയിലില്‍ ഉള്‍പ്പെടുന്നു. ഓഫര്‍ ഫോര്‍ സെയിലിന് കീഴില്‍, നിക്ഷേപകരായ കാര്‍ലൈല്‍ ഗ്രൂപ്പും സോഫ്റ്റ്ബാങ്കും ഡെല്‍ഹിവെരിയുടെ സഹസ്ഥാപകരും ലോജിസ്റ്റിക്‌സ് കമ്പനിയിലെ ഓഹരികള്‍ വിറ്റഴിക്കും.
നിലവില്‍ സോഫ്റ്റ് ബാങ്കിന് 22.78 ശതമാനവും, കാര്‍ലൈലിന് 7.42 ശതമാനവും, ഭാരതിക്ക് 1.11 ശതമാനവും, ടോണ്ടണിന് 1.88 ശതമാനവും, സഹാറന് 1.79 ശതമാനവുമാണ് ഓഹരി പങ്കാളിത്തമുള്ളത്.
ഓഹരി ഒന്നിന് 462-487 രൂപ പ്രൈസ് ബാന്‍ഡ് ഉള്ള പബ്ലിക് ഇഷ്യു മെയ് 11-ന് (ഇന്ന്) സബ്സ്‌ക്രിപ്ഷനായി തുറന്ന് മെയ് 13 ന് അവസാനിക്കും.