image

10 May 2022 2:57 AM GMT

Mutual Funds

ആക്‌സിസ് എഎംസി ഫണ്ട് മാനേജര്‍മാരെ പുറത്താക്കിയതെന്തിന്?

MyFin Desk

ആക്‌സിസ് എഎംസി ഫണ്ട് മാനേജര്‍മാരെ പുറത്താക്കിയതെന്തിന്?
X

Summary

ആക്‌സിസ് അസറ്റ് മാനേജ്‌മെന്റ് കമ്പനി വെള്ളിയാഴ്ച്ച രണ്ട് ഫണ്ട് മാനേജര്‍മാരെ സസ്‌പെന്‍ഡ് ചെയ്തതിരുന്നു. കമ്പനിയുടെ ചീഫ് ട്രേഡറും ഫണ്ട് മാനേജരുമായ വിരേഷ് ജോഷി, അസിസ്റ്റന്റ് ഫണ്ട് മാനേജര്‍ ദീപക് അഗര്‍വാള്‍ എന്നിവരെയാണ് ഫണ്ട് ഹൗസ് ചുമതലകളില്‍ നിന്നും നീക്കിയത്. ഫണ്ട് ഹൗസിലെ ക്രമക്കേടകളെക്കുറിച്ച് സെബിയുടെ പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. ഫ്രണ്ട്-റണ്ണിംഗ്, അനധികൃതമായി ലാഭമുണ്ടാക്കല്‍ എന്നിങ്ങനെയുള്ള ക്രമക്കേടുകളാണ് (potential Irregularitiese) ഇവര്‍ക്കെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നത്. ആക്‌സിസ് എഎംസി ഫെബ്രുവരിയില്‍ ഈ ക്രമക്കേടുകളെക്കുറിച്ച് സ്വമേധയ ഒരു അന്വേഷണം നടത്തുകയും അതോടൊപ്പം ഫണ്ട് ഹൗസിനു […]


ആക്‌സിസ് അസറ്റ് മാനേജ്‌മെന്റ് കമ്പനി വെള്ളിയാഴ്ച്ച രണ്ട് ഫണ്ട് മാനേജര്‍മാരെ സസ്‌പെന്‍ഡ് ചെയ്തതിരുന്നു. കമ്പനിയുടെ ചീഫ് ട്രേഡറും ഫണ്ട് മാനേജരുമായ വിരേഷ് ജോഷി, അസിസ്റ്റന്റ് ഫണ്ട് മാനേജര്‍ ദീപക് അഗര്‍വാള്‍ എന്നിവരെയാണ് ഫണ്ട് ഹൗസ് ചുമതലകളില്‍ നിന്നും നീക്കിയത്.

ഫണ്ട് ഹൗസിലെ ക്രമക്കേടകളെക്കുറിച്ച് സെബിയുടെ പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. ഫ്രണ്ട്-റണ്ണിംഗ്, അനധികൃതമായി ലാഭമുണ്ടാക്കല്‍ എന്നിങ്ങനെയുള്ള ക്രമക്കേടുകളാണ് (potential Irregularitiese) ഇവര്‍ക്കെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നത്.

ആക്‌സിസ് എഎംസി ഫെബ്രുവരിയില്‍ ഈ ക്രമക്കേടുകളെക്കുറിച്ച് സ്വമേധയ ഒരു അന്വേഷണം നടത്തുകയും അതോടൊപ്പം ഫണ്ട് ഹൗസിനു പുറത്തുള്ള അഡ്വസൈര്‍മാരെ കൊണ്ടുവരികയും ചെയ്തിരുന്നു. കമ്പനിയുടെ ഏഴ് മ്യൂചല്‍ ഫണ്ട് പദ്ധതികളുടെ ചുമതയില്‍ നിന്നുമാണ് ഇരുവരെയും നീക്കം ചെയ്തത്.
കമ്പനിയില്‍ 2009 ല്‍ ചീഫ് ട്രേഡറും ഫണ്ട് മാനേജരുമായി ചുമതലയേറ്റെടുത്ത വിരേഷ് ജോഷി മാനേജ് ചെയ്തിരുന്നത് ആക്‌സിസ് ആര്‍ബിട്രേജ് ഫണ്ട്, ആക്‌സിസ് ബാങ്കിംഗ് ഇടിഎഫ്, ആക്‌സിസ് കണ്‍സംപ്ഷന്‍ ഇടിഎഫ്, ആക്‌സിസ് നിഫ്റ്റി ഇടിഎഫ്, ആക്‌സിസ് ടെക്‌നോളജി ഇടിഎഫ് എന്നീ ഫണ്ടുകളാണ്. ആക്‌സിസ് കണ്‍സംപ്ഷന്‍ ഇടിഎഫ്, ആക്‌സിസ് ക്വാന്റ് ഫണ്ട്, ആക്‌സിസ് വാല്യു ഫണ്ട് എന്നിവ മാനേജ് ചെയ്തിരുന്ന അഗര്‍വാള്‍ 2015 ല്‍ റിസര്‍ച്ച് അനലിസ്റ്റായി കമ്പനിയില്‍ പ്രവേശിക്കുകയും 2020 ല്‍ അസിസറ്റന്റ് ഫണ്ട് മാനേജരായി നിയമിതനാകുകയും ചെയ്തു.

എന്താണ് ഫ്രണ്ട്-റണ്ണിംഗ്
ഫ്രണ്ട്-റണ്ണിംഗ്, ഇന്‍സൈഡര്‍ ട്രേഡിംഗ് എന്നിങ്ങനെയുള്ള ക്രമക്കേടുകള്‍ പൊതുവെ മ്യൂച്ചല്‍ ഫണ്ടുകള്‍, ഓഹരി വിപണി എന്നിവയുമായി ബന്ധപ്പെട്ടതാണ്. ഈ രണ്ട് ഇടപാടുകളിലൂടെയും ഓഹരി വിപണിയിൽ നിയമവിരുദ്ധമായി ഇടപെട്ട് ലാഭമുണ്ടാക്കുകയാണ് ലക്ഷ്യം. മ്യൂചല്‍ ഫണ്ട് ഹൗസുകള്‍ക്കു വേണ്ടി ട്രേഡ് നടത്തേണ്ടത് ഫണ്ട് മാനേജര്‍മാരുടെ ഉത്തരവാദിത്തമാണ്. ട്രേഡര്‍മാര്‍ക്ക് പ്രവേശനമില്ലാത്ത ഫണ്ട് ഹൗസുകളുടെ ഡീലിംഗ് റൂം എന്ന സംവിധാനത്തിലൂടെയാണ് ഫണ്ട് മാനേജര്‍മാരും ഡീലര്‍മാരും ദിവസം മുഴുവനുമുള്ള ട്രേഡിംഗ് നടത്തുന്നത്.
ഈ ട്രേഡിംഗിനിടയില്‍, ഫണ്ട് ഹൗസുകൾ ഓഹരികള്‍ വാങ്ങുകയാണോ വില്‍ക്കുകയാണോ എന്നറിയുന്ന ഫണ്ട് മാനേജര്‍മാര്‍ സ്വന്തമായോ, ഫണ്ട് ഹൗസിനു പുറത്തുള്ളവര്‍ക്കോ വിവരങ്ങള്‍ നല്‍കി ഇടപാടുകള്‍ നടത്തുന്നതിനെയാണ് ഫ്രണ്ട്-റണ്ണിംഗ് എന്നു പറയുന്നത്. ഫണ്ട് ഹൗസുകള്‍ വിപണിയില്‍ നിന്ന് ഓഹരികള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുന്നത് വലിയ അളവിലാണ്. ഇത് ഓഹരി വിലയില്‍ വലിയ വ്യത്യാസം വരുത്തും. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന സ്ഥാപനങ്ങളെ, അല്ലെങ്കില്‍ വ്യക്തികളെ, ഭാവിയിൽ ഓഹരി വില്‍പ്പന, വാങ്ങല്‍ എന്നിങ്ങനെയുള്ള വിപണിയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളില്‍ നിന്നും സെബി വിലക്കും.

എന്താണ് ഇന്‍സൈഡര്‍ ട്രേഡിംഗ്
കമ്പനിയുടെ മേലുദ്യോഗസ്ഥനോ, ജോലിക്കാരനോ അല്ലെങ്കില്‍ കമ്പനിയുമായി നേരിട്ട് ബന്ധമുള്ള വ്യക്തികൾ, കമ്പനിയുടെ ഓഹരി വിലയിലുണ്ടാകുന്ന മാറ്റങ്ങളും പുറത്തുവിടാത്ത പ്രൈസ്-സെന്‍സിറ്റീവ് വിവരങ്ങളും മനസിലാക്കി ഇടപാടുകള്‍ നടത്തി ലാഭമുണ്ടാക്കുന്നതാണ് ഇന്‍സൈഡര്‍ ട്രേഡിംഗ്.
ഇന്‍സൈഡര്‍ ട്രേഡിംഗിനെ തടയാന്‍ സെബി ലിസ്റ്റഡ് കമ്പനികളുടെ ഓരോ ത്രൈമാസവും പൂർത്തിയാകുന്നതു മുതൽ, ഫലങ്ങള്‍ പുറത്തു വിട്ട് 48 മണിക്കൂർ വരെ ഉദ്യോഗസ്ഥരുടെ ട്രേഡിംഗിന് നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്താറുണ്ട്. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് സെബി പലപ്പോഴും പിഴ ഈടാക്കാറുമുണ്ട്. കൂടാതെ മ്യൂചല്‍ ഫണ്ട് ഹൗസുകള്‍ ഡീലിംഗ് റൂമിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യമായ നിരീക്ഷണവും ഏര്‍പ്പെടുത്താറുമുണ്ട്.