10 May 2022 2:39 PM IST
Summary
യുഎസ്എഫ്ഡിഎ നിരീക്ഷണം എതിരായതിനെ തുടര്‍ന്ന് സണ്‍ ഫാര്‍മാ ഓഹരികളില്‍ ഇന്ന് കനത്ത വില്‍പന നടന്നു. ഗുജറാത്തിലെ ഹാലോളിലുള്ള നിര്‍മ്മാണശാലയില്‍ ഏപ്രില്‍ 26 മുതല്‍ മെയ് 9 വരെ നടത്തിയ പരിശോധനകളെ തുടര്‍ന്നാണ് ഡ്രഗ് റെഗുലേറ്റര്‍ കമ്പനിയുടെ ഉത്പാദന രീതികള്‍ക്കെതിരായ പരാമര്‍ശം നടത്തിയത്. "കമ്പനി ഈ നിരീക്ഷണങ്ങള്‍ക്ക് മറുപടി തയാറാക്കിക്കൊണ്ടിരിക്കുകയാണ്. 15 ദിവസത്തിനകം യുഎസ്എഫ്ഡിഎയ്ക്ക് മറുപടി നല്‍കും," കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. ഓഹരിവില ഇന്ന് 24.25 രൂപ കുറഞ്ഞ് 861.10 രൂപയിലാണ് അവസാനിച്ചത്. വ്യാപാരത്തിന്റെ ഒരുഘട്ടത്തില്‍ ഓഹരിവില നാലു […]
യുഎസ്എഫ്ഡിഎ നിരീക്ഷണം എതിരായതിനെ തുടര്‍ന്ന് സണ്‍ ഫാര്‍മാ ഓഹരികളില്‍ ഇന്ന് കനത്ത വില്‍പന നടന്നു. ഗുജറാത്തിലെ ഹാലോളിലുള്ള നിര്‍മ്മാണശാലയില്‍ ഏപ്രില്‍ 26 മുതല്‍ മെയ് 9 വരെ നടത്തിയ പരിശോധനകളെ തുടര്‍ന്നാണ് ഡ്രഗ് റെഗുലേറ്റര്‍ കമ്പനിയുടെ ഉത്പാദന രീതികള്‍ക്കെതിരായ പരാമര്‍ശം നടത്തിയത്. "കമ്പനി ഈ നിരീക്ഷണങ്ങള്‍ക്ക് മറുപടി തയാറാക്കിക്കൊണ്ടിരിക്കുകയാണ്. 15 ദിവസത്തിനകം യുഎസ്എഫ്ഡിഎയ്ക്ക് മറുപടി നല്‍കും," കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. ഓഹരിവില ഇന്ന് 24.25 രൂപ കുറഞ്ഞ് 861.10 രൂപയിലാണ് അവസാനിച്ചത്. വ്യാപാരത്തിന്റെ ഒരുഘട്ടത്തില്‍ ഓഹരിവില നാലു ശതമാനത്തിലേറെ താഴ്ന്നിരുന്നു.