30 April 2022 4:54 AM IST
Summary
ഡെല്‍ഹി : വിപ്രോയുടെ നാലാം പാദ അറ്റാദായം നാല് ശതമാനം ഉയർന്ന് 3,092.5 കോടി രൂപയായി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 2,974.1 കോടി രൂപയായിരുന്നു അറ്റാദായം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 10.4 ബില്യണ്‍ യുഎസ് ഡോളര്‍ വരുമാനം നേടിയെന്നും, കഴിഞ്ഞ ആറ് പാദങ്ങളില്‍ തുടര്‍ച്ചയായി 3 ശതമാനത്തിലധികം വരുമാന വളര്‍ച്ച നേടാന്‍ സാധിച്ചുവെന്നും വിപ്രോ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ തിയറി ഡെലാപോര്‍ട്ടെ പറഞ്ഞു. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനത്തില്‍ (ഓപ്പറേഷന്‍സ്) നിന്നുള്ള വരുമാനം 28 ശതമാനം […]
ഡെല്‍ഹി : വിപ്രോയുടെ നാലാം പാദ അറ്റാദായം നാല് ശതമാനം ഉയർന്ന് 3,092.5 കോടി രൂപയായി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 2,974.1 കോടി രൂപയായിരുന്നു അറ്റാദായം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 10.4 ബില്യണ്‍ യുഎസ് ഡോളര്‍ വരുമാനം നേടിയെന്നും, കഴിഞ്ഞ ആറ് പാദങ്ങളില്‍ തുടര്‍ച്ചയായി 3 ശതമാനത്തിലധികം വരുമാന വളര്‍ച്ച നേടാന്‍ സാധിച്ചുവെന്നും വിപ്രോ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ തിയറി ഡെലാപോര്‍ട്ടെ പറഞ്ഞു.
മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനത്തില്‍ (ഓപ്പറേഷന്‍സ്) നിന്നുള്ള വരുമാനം 28 ശതമാനം വര്‍ധിച്ച് 20,860 കോടി രൂപയായി. മുന്‍ വര്‍ഷം ഇത് 16,245.4 കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അറ്റാദായത്തില്‍ (കണ്‍സോളിഡേറ്റഡ്) മുന്‍വര്‍ഷത്തെക്കാള്‍ 12.57 ശതമാനം വര്‍ധിച്ച് 12,232.9 കോടി രൂപയായെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. 2020-21ല്‍ ഇത് 10,866.2 കോടി രൂപയായിരുന്നു.
പ്രവര്‍ത്തനത്തില്‍ നിന്നുള്ള വാര്‍ഷിക വരുമാനം 28 ശതമാനം വര്‍ധിച്ച് 79,747.5 കോടി രൂപയായിട്ടുണ്ട്. മുന്‍വര്‍ഷം ഇത് 62,234.4 കോടി രൂപയായിരുന്നു. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലഭിച്ച അറ്റവരുമാനം 1.6 ബില്യണ്‍ യുഎസ് ഡോളറായിരുന്നുവെന്നും, ഇതുവരെയുള്ളതിലെ ഉയര്‍ന്ന കണക്കാണെന്നും വിപ്രോ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ജതിന്‍ ദലാല്‍ പറഞ്ഞു.