image

28 April 2022 7:20 AM GMT

Forex

രൂപ നേട്ടത്തില്‍ : ഡോളറിനെതിരെ മൂല്യം 4 പൈസ ഉയര്‍ന്ന് 76.53ല്‍

MyFin Desk

Rupee Forex
X

Summary

ഡെല്‍ഹി : ഡോളറിനെതിരെ രൂപയുടെ മൂല്യം 4 പൈസ ഉയര്‍ന്ന് 76.53ല്‍ എത്തി. ആഭ്യന്തര ഓഹരികളിലെ ഉണര്‍വാണ് രൂപയ്ക്ക് നേട്ടമായത്.  ഇന്റര്‍ബാങ്ക് ഫോറക്സ് വിപണിയില്‍ ഡോളറിനെതിരെ 76.60 എന്ന നിലയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്.  ഒരു ഘട്ടത്തില്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ 76.43 എന്ന നിലയിലേക്ക് ഉയര്‍ന്നിരുന്നു. വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം മുന്‍ സെഷനേക്കാള്‍ 4 പൈസ ഉയര്‍ന്ന് 76.53ല്‍ എത്തി. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 264 പൈസയാണ് (3.61 %) […]


ഡെല്‍ഹി : ഡോളറിനെതിരെ രൂപയുടെ മൂല്യം 4 പൈസ ഉയര്‍ന്ന് 76.53ല്‍ എത്തി. ആഭ്യന്തര ഓഹരികളിലെ ഉണര്‍വാണ് രൂപയ്ക്ക് നേട്ടമായത്. ഇന്റര്‍ബാങ്ക് ഫോറക്സ് വിപണിയില്‍ ഡോളറിനെതിരെ 76.60 എന്ന നിലയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ഒരു ഘട്ടത്തില്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ 76.43 എന്ന നിലയിലേക്ക് ഉയര്‍ന്നിരുന്നു. വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം മുന്‍ സെഷനേക്കാള്‍ 4 പൈസ ഉയര്‍ന്ന് 76.53ല്‍ എത്തി. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 264 പൈസയാണ് (3.61 %) ഇടിഞ്ഞത്.
ഇന്ന് സെന്‍സെക്സ് 701.67 പോയിന്റ് (1.23 ശതമാനം) ഉയര്‍ന്ന് 57,521.06ല്‍ വ്യാപാരം അവസാനിപ്പിച്ചു. വ്യാപാരത്തിനിടെ ഒരുഘട്ടത്തില്‍ സൂചിക 971.46 പോയിന്റ് (1.70 ശതമാനം) ഉയര്‍ന്ന് 57,790.85ല്‍ എത്തിയിരുന്നു. എന്‍എസ്ഇ നിഫ്റ്റി 206.65 പോയിന്റ് (1.21 ശതമാനം) ഉയര്‍ന്ന് 17,245.05ല്‍ വ്യാപാരം അവസാനിപ്പിച്ചു. അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് വില ബാരലിന് 0.94 ശതമാനം താഴ്ന്ന് 105.33 ഡോളറായി. ഓഹരി വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം വിദേശ നിക്ഷേപകര്‍ 4,064.54 കോടി രൂപയാണ് വിപണിയില്‍ നിന്നും ബുധനാഴ്ച്ച പിന്‍വലിച്ചത്.