image

25 April 2022 6:15 AM IST

Market

നഷ്ടത്തോടെ വിപണി: സെന്‍സെക്സ് 785 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 17,000 ന് താഴെ

MyFin Desk

Sensex fall
X

Summary

മുംബൈ: ഏഷ്യന്‍ ഓഹരി വിപണികളിലെ ദുര്‍ബ്ബലമായ പ്രവണതകൾ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുകയാണ്. ഈ ആഴ്ചത്തെ ആദ്യ വ്യാപാരത്തില്‍ സെന്‍സെക്‌സ് 785 പോയി​ന്റ് താഴ്ന്നു. അവസാന വ്യാപാരത്തിലെ ഇടിവ് തുടര്‍ന്നുകൊണ്ട് തിങ്കളാഴ്ച ഓഹരി വിപണികള്‍ താഴ്ന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. വിദേശ നിക്ഷേപങ്ങള്‍ പിൻവലിക്കപ്പെട്ടതും, സൂചികയിലെ പ്രമുഖരായ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ്, ടിസിഎസ് എന്നീ ഓഹരികളുടെ വില്‍പ്പനയും വിപണികളെ നഷ്ടത്തിലേക്ക് നയിച്ചു. സെന്‍സെക്‌സ് 785 പോയിന്റ് താഴ്ന്ന് 56,412.14 ലും, നിഫ്റ്റി 243.35 പോയിന്റ് ഇടിഞ്ഞ് 16,928.60 മാണ് […]


മുംബൈ: ഏഷ്യന്‍ ഓഹരി വിപണികളിലെ ദുര്‍ബ്ബലമായ പ്രവണതകൾ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുകയാണ്. ഈ ആഴ്ചത്തെ ആദ്യ വ്യാപാരത്തില്‍ സെന്‍സെക്‌സ് 785 പോയി​ന്റ് താഴ്ന്നു. അവസാന വ്യാപാരത്തിലെ ഇടിവ് തുടര്‍ന്നുകൊണ്ട് തിങ്കളാഴ്ച ഓഹരി വിപണികള്‍ താഴ്ന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്.

വിദേശ നിക്ഷേപങ്ങള്‍ പിൻവലിക്കപ്പെട്ടതും, സൂചികയിലെ പ്രമുഖരായ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ്, ടിസിഎസ് എന്നീ ഓഹരികളുടെ വില്‍പ്പനയും വിപണികളെ നഷ്ടത്തിലേക്ക് നയിച്ചു.

സെന്‍സെക്‌സ് 785 പോയിന്റ് താഴ്ന്ന് 56,412.14 ലും, നിഫ്റ്റി 243.35 പോയിന്റ് ഇടിഞ്ഞ് 16,928.60 മാണ് വ്യാപാരം നടക്കുന്നത്.

ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ സ്റ്റീല്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, വിപ്രോ, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, ടെക് മഹീന്ദ്ര, ടൈറ്റന്‍, ടിസിഎസ്, ഏഷ്യന്‍ പെയിന്റ്സ്, ഇന്‍ഫോസിസ് തുടങ്ങിയവ ആദ്യഘട്ട വ്യാപാരത്തില്‍ ഏറ്റവും പിന്നിലായി. എന്നാല്‍, ഐസിഐസിഐ ബാങ്ക്, മാരുതി എന്നിവ നേട്ടത്തോടെ തിരിച്ചെത്തി.

പോയ സാമ്പത്തിക വര്‍ഷത്തിന്റെ നാലാംപാദ അറ്റാദായത്തില്‍ 59 ശതമാനം കുതിച്ചുചാട്ടം ഐസിഐസിഐ ബാങ്ക് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഇന്ന് ബാങ്കിന്റെ ഓഹരികള്‍ ഏകദേശം രണ്ട് ശതമാനം ഉയര്‍ന്നു.

ബിഎസ്ഇയില്‍ ഐസിഐസിഐ ബാങ്കിന്റെ ഓഹരി വില 1.89 ശതമാനം ഉയര്‍ന്ന് 761.50 രൂപയിലെത്തി. എന്‍എസ്ഇയില്‍ ഇത് 1.83 ശതമാനം ഉയര്‍ന്ന് 761.35 രൂപയായി.

വെള്ളിയാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ സെന്‍സെക്സ് 714.53 പോയിന്റ്, അഥവാ 1.23 ശതമാനം, ഇടിഞ്ഞ് 57,197.15 ലെത്തി. നിഫ്റ്റി 220.65 പോയിന്റ്, അഥവാ 1.27 ശതമാനം, ഇടിഞ്ഞ് 17,171.95 ലും വ്യാപാരം അവസാനിപ്പിച്ചു.

ടോക്കിയോ, ഹോങ്കോംഗ്, സിയോള്‍, ഷാങ്ഹായ് തുടങ്ങിയ ഏഷ്യന്‍ വിപണികളിലെ മിഡ്-സെഷന്‍ ഡീലുകളില്‍ വന്‍തോതിലുള്ള ഇടിവോടെയാണ് വ്യാപാരം നടക്കുന്നത്. അമേരിക്കന്‍ വിപണി വെള്ളിയാഴ്ച ഇടിവോടെയാണ് അവസാനിച്ചത്.

അതേസമയം, അന്താരാഷ്ട്ര എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 2.88 ശതമാനം കുറഞ്ഞ് ബാരലിന് 103.58 ഡോളറിലെത്തി. വെള്ളിയാഴ്ച വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 2,461.72 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു.