Summary
മുംബൈ: അഞ്ചു ദിവസത്തെ തകര്‍ച്ചയ്‌ക്കൊടുവില്‍ ഓഹരി സൂചികകള്‍ തിരിച്ചു വരവില്‍. ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയുടെ തിരിച്ചുവരവ്, റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികളുടെ വാങ്ങല്‍ എന്നിവയുടെ പിന്‍ബലത്തില്‍ സെന്‍സക്‌സ് ആദ്യ ഘട്ട വ്യാപാരത്തില്‍ 324 പോയിന്റ് ഉയര്‍ന്നു. ആഗോള വിപണിയിലെ പോസിറ്റീവ് പ്രവണതകളും, നിക്ഷേപകരുടെ വികാരത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അഞ്ചു ദിവസത്തെ താഴ്ച്ചയ്ക്കുശേഷം സെന്‍സക്‌സ് 324.07 പോയിന്റ് ഉയര്‍ന്ന് 56,787.22 ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 94.9 പോയിന്റ് ഉയര്‍ന്ന് 17,053.55 പോയിന്റിലും. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, മാരുതി, വിപ്രോ, […]
മുംബൈ: അഞ്ചു ദിവസത്തെ തകര്‍ച്ചയ്‌ക്കൊടുവില്‍ ഓഹരി സൂചികകള്‍ തിരിച്ചു വരവില്‍. ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയുടെ തിരിച്ചുവരവ്, റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികളുടെ വാങ്ങല്‍ എന്നിവയുടെ പിന്‍ബലത്തില്‍ സെന്‍സക്‌സ് ആദ്യ ഘട്ട വ്യാപാരത്തില്‍ 324 പോയിന്റ് ഉയര്‍ന്നു.
ആഗോള വിപണിയിലെ പോസിറ്റീവ് പ്രവണതകളും, നിക്ഷേപകരുടെ വികാരത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
അഞ്ചു ദിവസത്തെ താഴ്ച്ചയ്ക്കുശേഷം സെന്‍സക്‌സ് 324.07 പോയിന്റ് ഉയര്‍ന്ന് 56,787.22 ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 94.9 പോയിന്റ് ഉയര്‍ന്ന് 17,053.55 പോയിന്റിലും. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, മാരുതി, വിപ്രോ, ടിസിഎസ്, നെസ്ലേ, എംആന്‍ഡ് എം, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവരാണ് നേട്ടമുണ്ടാക്കിയ കമ്പനികള്‍.
കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിനാന്‍സ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എല്‍ ആന്‍ഡ് ടി എന്നിവയാണ് നഷ്ടം നേരിട്ടവര്‍.
ഇന്നലെ സെന്‍സക്‌സ് 703.59 പോയിന്റ് ഇടിഞ്ഞ് 56,463.15 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 215 പോയിന്റ് താഴ്ന്ന് 16,958.65 പോയിന്റിലും അവസാനിച്ചു.
ഇന്നലെ വരെയുള്ള തുടര്‍ച്ചയായ അഞ്ചു ദിവസങ്ങളില്‍ ഇരു സൂചികകളും നഷ്ടത്തിലായിരുന്നു.
"കൊവിഡ് വ്യാപാനത്തിന്റെ ആഘാതങ്ങളില്‍ നിന്നും രാജ്യത്തെ സമ്പദ് വ്യവസ്ഥ തിരിച്ചുവരവിലാണെന്നുള്ള പ്രഖ്യാപനങ്ങള്‍ നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്. ഈ ദശകത്തില്‍ ഇന്ത്യ ശക്തമായ സാമ്പത്തിക വളര്‍ച്ച നേടുമെന്ന് ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു," ഹെം സെക്യൂരിറ്റീസ് മേധാവി മോഹിത് നിഗം പറഞ്ഞു.
ഏഷ്യന്‍ ഓഹരി വിപണികളായ ഹോംകോംഗ്, ടോക്കിയോ എന്നിവ നേട്ടത്തിലാണ് മിഡ് സെഷന്‍ വ്യാപാരം നടത്തുന്നത്. എന്നാല്‍ സിയോള്‍, ഷാങ്ഹായ് വിപണികള്‍ താഴ്ന്ന നിലയിലാണ്.