20 April 2022 1:24 AM GMT
Summary
കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവില 40,000 കടക്കുമോ എന്ന സംശയത്തിന് താല്‍ക്കാലിക സമാപ്തി. ഇന്ന് പവന് 560 രൂപ കുറഞ്ഞ് 39,320ല്‍ എത്തി. ഗ്രാമിന് 70 രൂപയാണ് കുറഞ്ഞത്. 4,915 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. തുടര്‍ച്ചയായ നാലു ദിവസം മാറ്റമില്ലാതെ നിന്നതിന് പിന്നാലെ തിങ്കളാഴ്ച്ച പവന് 240 രൂപ വര്‍ധിച്ച് 39,880 രൂപയില്‍ എത്തിയിരുന്നു. മാര്‍ച്ച് ഒന്‍പതാം തീയതി സ്വര്‍ണവില 40,560 രൂപയില്‍ എത്തി. 4,5,6 തീയതികളിലാണ് ഈ മാസത്തെ […]
കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവില 40,000 കടക്കുമോ എന്ന സംശയത്തിന് താല്‍ക്കാലിക സമാപ്തി. ഇന്ന് പവന് 560 രൂപ കുറഞ്ഞ് 39,320ല്‍ എത്തി. ഗ്രാമിന് 70 രൂപയാണ് കുറഞ്ഞത്. 4,915 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. തുടര്‍ച്ചയായ നാലു ദിവസം മാറ്റമില്ലാതെ നിന്നതിന് പിന്നാലെ തിങ്കളാഴ്ച്ച പവന് 240 രൂപ വര്‍ധിച്ച് 39,880 രൂപയില്‍ എത്തിയിരുന്നു.
മാര്‍ച്ച് ഒന്‍പതാം തീയതി സ്വര്‍ണവില 40,560 രൂപയില്‍ എത്തി. 4,5,6 തീയതികളിലാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് (ഏപ്രില്‍ 20 വരെയുള്ള നിരക്ക് പ്രകാരം). ഈ ദിവസങ്ങളില്‍ 38,240 രൂപയായിരുന്നു പവന് വില. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ വില ഔണ്‍സിന് 1,940.40 ഡോളറായി. ഓഹരി വിപണിയില്‍ ചാഞ്ചാട്ടം തുടരുന്നതിനാല്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ നല്ലൊരു വിഭാഗം ആളുകളും സ്വര്‍ണത്തെ ആശ്രിക്കുകയാണ്.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 2000 ഡോളര്‍ കടന്നാല്‍ വിലയില്‍ ഇനിയും വര്‍ധനയുണ്ടാകും. 2020 ഓഗസ്റ്റ് ഏഴിനാണ് നിലവിലുള്ളതില്‍ ഏറ്റവുമധികം സ്വര്‍ണവില സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. പവന് 42,000 രൂപ വരെ അക്കാലയളവില്‍ വില എത്തിയിരുന്നു. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 108.29 ഡോളറിലെത്തി.