14 April 2022 5:07 AM GMT
Summary
ഡെല്‍ഹി: കെമിക്കല്‍ നിര്‍മാണ കമ്പനിയായ പ്രസോള്‍ കെമിക്കല്‍സ് ഐപിഒയിലൂടെ 800 കോടി രൂപ സമാഹരിക്കുന്നതിനായുള്ള ഡ്രാഫ്റ്റ് പേപ്പറുകള്‍ സെബിയില്‍ സമര്‍പ്പിച്ചു. പുതിയ ഓഹരികളുടെ ഇഷ്യവിലൂടെ 250 കോടി രൂപയും നിലവിലുള്ള ഓഹരി ഉടമകളുടെ 90 ലക്ഷം വരെ ഇക്വിറ്റി ഷെയറുകളുടെ ഓഫർ ഫോർ സെയിൽ ഉം ഉൾപ്പെടുന്നതാണ് ഐപിഒ. 50 കോടി രൂപ സമാഹരിക്കാനായുള്ള മറ്റൊരു ഇഷ്യു കൂടി പരിഗണിക്കുന്നുണ്ട്. വിപണി വൃത്തങ്ങളുടെ അഭിപ്രായത്തില്‍ 700 മുതല്‍ 800 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യം വെയ്ക്കുന്നത്. […]
ഡെല്‍ഹി: കെമിക്കല്‍ നിര്‍മാണ കമ്പനിയായ പ്രസോള്‍ കെമിക്കല്‍സ് ഐപിഒയിലൂടെ 800 കോടി രൂപ സമാഹരിക്കുന്നതിനായുള്ള ഡ്രാഫ്റ്റ് പേപ്പറുകള്‍ സെബിയില്‍ സമര്‍പ്പിച്ചു.
പുതിയ ഓഹരികളുടെ ഇഷ്യവിലൂടെ 250 കോടി രൂപയും നിലവിലുള്ള ഓഹരി ഉടമകളുടെ 90 ലക്ഷം വരെ ഇക്വിറ്റി ഷെയറുകളുടെ ഓഫർ ഫോർ സെയിൽ ഉം ഉൾപ്പെടുന്നതാണ് ഐപിഒ.
50 കോടി രൂപ സമാഹരിക്കാനായുള്ള മറ്റൊരു ഇഷ്യു കൂടി പരിഗണിക്കുന്നുണ്ട്.
വിപണി വൃത്തങ്ങളുടെ അഭിപ്രായത്തില്‍ 700 മുതല്‍ 800 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യം വെയ്ക്കുന്നത്.
പുതിയ ഇഷ്യുവിലൂടെ സമാഹരിക്കുന്ന തുകയില്‍ 160 കോടി രൂപ കടം തിരിച്ചടവിനും, 30 കോടി രൂപ പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കും, ബാക്കിയുള്ള തുക പൊതുവായ കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കും.
അസെറ്റോണ്‍, ഫോസ്ഫറസ് ഡെറിവേറ്റീവുകളുടെ സംയോജിത നിര്‍മ്മാതാക്കളായ പ്രസോള്‍ കെമിക്കല്‍സ്, ഉ്തപന്ന വൈവിധ്യവത്കരണത്തിലൂടെയാണ് ആഗോള സാന്നിധ്യമുള്ള കെമിക്കല്‍ നിര്‍മാണ കമ്പനിയായി മാറിയത്.
ഫാര്‍മസ്യൂട്ടിക്കല്‍സ്, അഗ്രോകെമിക്കല്‍ ചേരുവകള്‍, ഫോര്‍മുലേഷനുകള്‍, സണ്‍സ്‌ക്രീനുകള്‍, ഷാംപൂകള്‍, സുഗന്ധദ്രവ്യങ്ങള്‍, അണുനാശിനികള്‍ എന്നിവയുടെ നിര്‍മാണത്തിനായുള്ള അസംസ്‌കൃത വസ്തുക്കളാണ് കമ്പനി നിര്‍മിക്കുന്നത്. 2021 ഡിസംബറില്‍ അവസാനിച്ച ഒമ്പത് മാസ കാലയളവില്‍ കമ്പനി 50.10 കോടി രൂപയും, 2021 സാമ്പത്തിക വര്‍ഷത്തില്‍ 25.08 കോടി രൂപയും, 2020 സാമ്പത്തിക വര്‍ഷത്തില്‍ 37.77 കോടി രൂപയും ലാഭം നേടിയിരുന്നു. കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 2021 ഡിസംബറില്‍ അവസാനിച്ച ഒമ്പത് മാസ കാലയളവില്‍ 626.93 കോടി രൂപയും, 2021 സാമ്പത്തിക വര്‍ഷം 595.54 കോടി രൂപയും, 2020 സാമ്പത്തിക വര്‍ഷത്തില്‍ 531.24 കോടി രൂപയുമാണ്.