14 April 2022 12:09 AM GMT
Summary
കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവില നാല്പത്തിനായിരത്തിലേക്ക് കുതിക്കുന്നു. ഇന്ന് പവന് 160 രൂപ വര്‍ധിച്ച് 39,640 രൂപയായി. ഗ്രാമിന് 20 രൂപയാണ് വർധന. ഇന്നലെ ഗ്രാമിന് 35 രൂപ വര്‍ധിച്ചിരുന്നു. 4,955 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. തൊട്ട് മുന്‍പുള്ള രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിന് പിന്നാലെയാണ് ചൊവ്വാഴ്ച്ച പവന് 320 രൂപ വര്‍ധിച്ച് 39,200 രൂപയായത്. മാര്‍ച്ച് ഒന്‍പതാം തീയതി സ്വര്‍ണവില 40,560 രൂപയില്‍ എത്തിയിരുന്നു. 4,5,6 തീയതികളിലാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് […]
കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവില നാല്പത്തിനായിരത്തിലേക്ക് കുതിക്കുന്നു. ഇന്ന് പവന് 160 രൂപ വര്‍ധിച്ച് 39,640 രൂപയായി. ഗ്രാമിന് 20 രൂപയാണ് വർധന. ഇന്നലെ
ഗ്രാമിന് 35 രൂപ വര്‍ധിച്ചിരുന്നു. 4,955 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. തൊട്ട് മുന്‍പുള്ള രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിന് പിന്നാലെയാണ് ചൊവ്വാഴ്ച്ച പവന് 320 രൂപ വര്‍ധിച്ച് 39,200 രൂപയായത്.
മാര്‍ച്ച് ഒന്‍പതാം തീയതി സ്വര്‍ണവില 40,560 രൂപയില്‍ എത്തിയിരുന്നു. 4,5,6 തീയതികളിലാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് (ഏപ്രില്‍ 13 വരെയുള്ള നിരക്ക് പ്രകാരം). ഈ ദിവസങ്ങളില്‍ 38,240 രൂപയായിരുന്നു പവന് വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ വില ഔണ്‍സിന് 1,968.20 ഡോളറായി. 2020 ഓഗസ്റ്റ് ഏഴിനാണ് നിലവിലുള്ളതില്‍ ഏറ്റവുമധികം സ്വര്‍ണവില സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. പവന് 42,000 രൂപ വരെ അക്കാലയളവില്‍ വില എത്തിയിരുന്നു. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 104.59 ഡോളറിലെത്തി.