image

11 April 2022 3:51 AM GMT

Gold

സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു

MyFin Desk

gold
X

Summary

കൊച്ചി : സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു.  ശനിയാഴ്ച്ച സ്വര്‍ണവില പവന് 280 രൂപ വര്‍ധിച്ച് 38,880 രൂപയിലെത്തിയിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.  ഇക്കഴിഞ്ഞ വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ സ്വര്‍ണവില വര്‍ധിക്കുന്ന പ്രവണതയാണുണ്ടായിരുന്നത്. ഏപ്രില്‍ 4,5,6 തീയതികളിലാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് (ഏപ്രില്‍ 11 വരെയുള്ള നിരക്ക് പ്രകാരം). ഈ ദിവസങ്ങളില്‍ 38,240 രൂപയായിരുന്നു പവന് വില. മാര്‍ച്ച് ഒന്‍പതാം തീയതി സ്വര്‍ണവില 40,560 […]


കൊച്ചി : സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ശനിയാഴ്ച്ച സ്വര്‍ണവില പവന് 280 രൂപ വര്‍ധിച്ച് 38,880 രൂപയിലെത്തിയിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇക്കഴിഞ്ഞ വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ സ്വര്‍ണവില വര്‍ധിക്കുന്ന പ്രവണതയാണുണ്ടായിരുന്നത്. ഏപ്രില്‍ 4,5,6 തീയതികളിലാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് (ഏപ്രില്‍ 11 വരെയുള്ള നിരക്ക് പ്രകാരം). ഈ ദിവസങ്ങളില്‍ 38,240 രൂപയായിരുന്നു പവന് വില.
മാര്‍ച്ച് ഒന്‍പതാം തീയതി സ്വര്‍ണവില 40,560 രൂപയില്‍ എത്തിയിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ വില ഔണ്‍സിന് 1,955.00 ഡോളറായി. 2020 ഓഗസ്റ്റ് ഏഴിനാണ് നിലവിലുള്ളതില്‍ ഏറ്റവുമധികം സ്വര്‍ണവില സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. പവന് 42,000 രൂപ വരെ അക്കാലയളവില്‍ വില എത്തിയിരുന്നു. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന്് 101.22 ഡോളറിലെത്തി.