8 April 2022 6:02 AM GMT
Summary
ഡെല്‍ഹി : ഡോളറിനെതിരെ രൂപയുടെ മൂല്യം 13 പൈസ ഉയര്‍ന്ന് 75.90ല്‍ എത്തി. റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ മാറ്റമില്ലാതെ ഈ പാദത്തിലും തുടരുമെന്നാണ് ആര്‍ ബി ഐ പണനയം വ്യക്തമാക്കുന്നത്. നിലവില്‍ റിപ്പോ നിരക്ക് 4 ശതമാനവും റിവേഴ്‌സ് റിപ്പോ 3.35 ശതമാനവുമാണ്. കഴിഞ്ഞ 20 മാസമായി റീപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്. 2020 മേയ് മാസത്തിലാണ് അവസാനമായി റിപ്പോ നിരക്ക് കുറച്ചത്. ഇന്റര്‍ബാങ്ക് ഫോറക്സ് വിപണിയില്‍ ഡോളറിനെതിരെ 75.99 എന്ന നിലയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനിടെ […]
ഡെല്‍ഹി : ഡോളറിനെതിരെ രൂപയുടെ മൂല്യം 13 പൈസ ഉയര്‍ന്ന് 75.90ല്‍ എത്തി. റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ മാറ്റമില്ലാതെ ഈ പാദത്തിലും തുടരുമെന്നാണ് ആര്‍ ബി ഐ പണനയം വ്യക്തമാക്കുന്നത്. നിലവില്‍ റിപ്പോ നിരക്ക് 4 ശതമാനവും റിവേഴ്‌സ് റിപ്പോ 3.35 ശതമാനവുമാണ്. കഴിഞ്ഞ 20 മാസമായി റീപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്. 2020 മേയ് മാസത്തിലാണ് അവസാനമായി റിപ്പോ നിരക്ക് കുറച്ചത്.
ഇന്റര്‍ബാങ്ക് ഫോറക്സ് വിപണിയില്‍ ഡോളറിനെതിരെ 75.99 എന്ന നിലയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 75.70 എന്ന നിലയിലേക്ക് ഉയര്‍ന്നിരുന്നു. വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം മുന്‍ സെഷനേക്കാള്‍ 13 പൈസ ഉയര്‍ന്ന് 75.90ല്‍ എത്തി.
2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 264 പൈസ (3.61 %) ഇടിഞ്ഞിരുന്നു. ആഭ്യന്തര ഓഹരി വിപണിയില്‍, സെന്‍സെക്‌സ് 412.23 പോയിന്റ് അല്ലെങ്കില്‍ 0.70 ശതമാനം ഉയര്‍ന്ന് 59,447.18 ലും എന്‍എസ്ഇ നിഫ്റ്റി 144.80 പോയിന്റ് അല്ലെങ്കില്‍ 0.82 ശതമാനം ഉയര്‍ന്ന് 17,784.35 ലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 100.37 ഡോളറായി.