image

5 April 2022 6:07 AM GMT

Forex

ഡോളറിനെതിരെ രൂപയുടെ മൂല്യം 25 പൈസ ഉയര്‍ന്ന് 75.28 ആയി

MyFin Desk

ഡോളറിനെതിരെ രൂപയുടെ മൂല്യം 25 പൈസ ഉയര്‍ന്ന് 75.28 ആയി
X

Summary

ഡെല്‍ഹി : ഡോളറിനെതിരെ രൂപയുടെ മൂല്യം 25 പൈസ ഉയര്‍ന്ന് 75.28ല്‍ എത്തി. ക്രൂഡ് ഓയില്‍ വിലയും ഡോളറിന്റെ മൂല്യവും കുറയുന്നതും രൂപയ്ക്ക് നേട്ടമായി. ആഭ്യന്തര ഓഹരികള്‍ക്ക് മികച്ച പ്രകടനം കാഴ്ച്ചവെക്കാനായില്ല. ഇന്റര്‍ബാങ്ക് ഫോറക്സ് വിപണിയില്‍ ഡോളറിനെതിരെ 75.54 എന്ന നിലയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 75.28 എന്ന നിലയിലേക്ക് ഉയര്‍ന്നു. വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം മുന്‍ സെഷനേക്കാള്‍ 25 പൈസ ഉയര്‍ന്ന് 75.28ല്‍ എത്തി. 2021-22 […]


ഡെല്‍ഹി : ഡോളറിനെതിരെ രൂപയുടെ മൂല്യം 25 പൈസ ഉയര്‍ന്ന് 75.28ല്‍ എത്തി. ക്രൂഡ് ഓയില്‍ വിലയും ഡോളറിന്റെ മൂല്യവും കുറയുന്നതും രൂപയ്ക്ക് നേട്ടമായി. ആഭ്യന്തര ഓഹരികള്‍ക്ക് മികച്ച പ്രകടനം കാഴ്ച്ചവെക്കാനായില്ല. ഇന്റര്‍ബാങ്ക് ഫോറക്സ് വിപണിയില്‍ ഡോളറിനെതിരെ 75.54 എന്ന നിലയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 75.28 എന്ന നിലയിലേക്ക് ഉയര്‍ന്നു.

വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം മുന്‍ സെഷനേക്കാള്‍ 25 പൈസ ഉയര്‍ന്ന് 75.28ല്‍ എത്തി. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 264 പൈസ (3.61 ശതമാനം) ഇടിഞ്ഞിരുന്നു. ബ്രെന്റ് ക്രൂഡ് ബാരലിന് 1.59 ശതമാനം ഉയര്‍ന്ന് 109.24 ഡോളറിലെത്തി.

ബിഎസ്ഇ 435.24 പോയിന്റ് (0.72%) താഴ്ന്ന് 60,176.50 ല്‍ അവസാനിച്ചു. എന്‍എസ്ഇ നിഫ്റ്റി 96 പോയിന്റ് (0.53%) ഇടിഞ്ഞ് 17,957.40ലും ക്ലോസ് ചെയ്തു. സെന്‍സെക്സില്‍ എച്ച്ഡിഎഫ്സി ബാങ്കാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. ബജാജ് ഫിന്‍സെര്‍വ്, എച്ച്ഡിഎഫ്സി, കൊട്ടക് ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ബജാജ് ഫിനാന്‍സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയും നഷ്ടത്തില്‍ അവസാനിച്ചു.

മറുവശത്ത് എന്‍ടിപിസി, പവര്‍ഗ്രിഡ്, ഐടിസി, ടൈറ്റന്‍, ടിസിഎസ്, നെസ്ലെ ഇന്ത്യ എന്നിവ നേട്ടത്തിലാണ്, 3.40 ശതമാനം വരെ ഓഹരികള്‍ ഉയര്‍ന്നു. സെന്‍സെക്സില്‍ 17 ഓഹരികള്‍ നഷ്ടത്തിലും 13 എണ്ണം ലാഭത്തിലും ക്ലോസ് ചെയ്തു. ബാങ്കിംഗ്, സാമ്പത്തിക സൂചികകള്‍ 1.33 ശതമാനം വരെ കുത്തനെ ഇടിഞ്ഞപ്പോള്‍ ഊര്‍ജ്ജ മേഖല 3.38 ശതമാനം ഉയര്‍ന്നു.