image

1 April 2022 8:10 AM

Banking

വൈറ്റ് റീക്ക്, വെതര്‍സീല്‍ ഫെനസ്‌ട്രേഷന്‍ ഓഹരികള്‍ ഏഷ്യന്‍ പെയിന്റ് ഏറ്റെടുക്കും

MyFin Desk

വൈറ്റ് റീക്ക്, വെതര്‍സീല്‍ ഫെനസ്‌ട്രേഷന്‍  ഓഹരികള്‍ ഏഷ്യന്‍ പെയിന്റ് ഏറ്റെടുക്കും
X

Summary

ഡെല്‍ഹി:ഏഷ്യന്‍ പെയിന്റ് വൈറ്റ് റ്റീക്, വെതര്‍സീല്‍ ഫെനെസ്‌ട്രേഷന്‍ എന്നീ രണ്ട് കമ്പനികളുടെ ഓഹരികള്‍ എറ്റെടുക്കും. വൈറ്റ് ടീക്ക് എന്ന ബ്രാന്‍ഡില്‍ അറിയപ്പെടുന്ന ഒബ്‌ജെനിക്സ് സോഫ്റ്റ് വേറിന്റെ 100 ശതമാനം ഓഹരികളും അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഏഷ്യന്‍ പെയിന്റ്സ് ഏറ്റെടുക്കും. ഒബ്‌ജെനിക്‌സ് സോഫ്റ്റ് വേറിന്റെ 49 ശതമാനം ഓഹരികള്‍ 180 കോടി രൂപയ്ക്ക് ഏറ്റെടുക്കുന്നതിനാണ് കരാര്‍.  ഭാവിയില്‍ ചില സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനനുസരിച്ച് 114 കോടി രൂപ കൂടി നല്‍കും. ബാക്കിയുള്ള 51 ഓഹരികള്‍ വിവിധ ഘട്ടങ്ങളിലായി കമ്പനി […]


ഡെല്‍ഹി:ഏഷ്യന്‍ പെയിന്റ് വൈറ്റ് റ്റീക്, വെതര്‍സീല്‍ ഫെനെസ്‌ട്രേഷന്‍ എന്നീ രണ്ട് കമ്പനികളുടെ ഓഹരികള്‍ എറ്റെടുക്കും. വൈറ്റ് ടീക്ക് എന്ന ബ്രാന്‍ഡില്‍ അറിയപ്പെടുന്ന ഒബ്‌ജെനിക്സ് സോഫ്റ്റ് വേറിന്റെ 100 ശതമാനം ഓഹരികളും അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഏഷ്യന്‍ പെയിന്റ്സ് ഏറ്റെടുക്കും. ഒബ്‌ജെനിക്‌സ് സോഫ്റ്റ് വേറിന്റെ 49 ശതമാനം ഓഹരികള്‍ 180 കോടി രൂപയ്ക്ക് ഏറ്റെടുക്കുന്നതിനാണ് കരാര്‍. ഭാവിയില്‍ ചില സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനനുസരിച്ച് 114 കോടി രൂപ കൂടി നല്‍കും.
ബാക്കിയുള്ള 51 ഓഹരികള്‍ വിവിധ ഘട്ടങ്ങളിലായി കമ്പനി എറ്റെടുക്കും.അലങ്കാര ലൈറ്റുകള്‍, ഫാനുകള്‍ എന്നിവയുടെ ബിസിനസിലേര്‍പ്പെട്ടിരിക്കുന്ന കമ്പനിയാണ് വൈറ്റ്റ്റീക്ക്.
ഇന്റീരിയര്‍, ഫര്‍ണിഷിംഗ് യുപിവിസി വാതിലുകള്‍, ജനലുകള്‍ എന്നിവയുടെ ബിസിനസ് ചെയ്യുന്ന വെതര്‍സീല്‍ ഫെനസ്‌ട്രേഷന്റെ 51 ശതമാനം ഓഹരികളാണ് 19 കോടി രൂപയ്ക്ക് ഏഷ്യന്‍ പെയിന്റ്‌സ് ഏറ്റെടുക്കുന്നത്.