image

31 March 2022 12:58 PM IST

News

1083 കോടി രൂപയുടെ ഓഹരികള്‍ തിരികെ വാങ്ങാന്‍ ഗെയില്‍

MyFin Desk

1083 കോടി രൂപയുടെ ഓഹരികള്‍ തിരികെ വാങ്ങാന്‍ ഗെയില്‍
X

Summary

ഡെല്‍ഹി : നിക്ഷേപകരില്‍ നിന്നും   5.7 കോടി ഓഹരികള്‍ തിരികെ വാങ്ങാന്‍ ഗെയില്‍ ഇന്ത്യാ ലിമിറ്റഡ്. 1083 കോടി രൂപ മൂല്യമുള്ള ഓഹരികളാണ്  വാങ്ങുന്നത്. ഓരോ ഓഹരിയും 190 രൂപ നിരക്കില്‍ തിരികെ വാങ്ങാന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയെന്ന് ഗെയില്‍ ഇറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു. എന്‍എസ്ഇയില്‍ ബുധനാഴ്ച്ച ക്ലോസ് ചെയ്ത വിലയേക്കാള്‍ 24 ശതമാനം അധിക വിലയിലാണ് ഓഹരികള്‍ തിരികെ വാങ്ങുന്നത്. ഇത്തരത്തില്‍ ഓഹരികള്‍ തിരികെ നല്‍കുമ്പോള്‍ നിക്ഷേപകര്‍ക്ക് നികുതി ആനുകൂല്യവും ലഭിക്കും. കമ്പനിയില്‍ സര്‍ക്കാരിന് […]


ഡെല്‍ഹി : നിക്ഷേപകരില്‍ നിന്നും 5.7 കോടി ഓഹരികള്‍ തിരികെ വാങ്ങാന്‍ ഗെയില്‍ ഇന്ത്യാ ലിമിറ്റഡ്. 1083 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് വാങ്ങുന്നത്. ഓരോ ഓഹരിയും 190 രൂപ നിരക്കില്‍ തിരികെ വാങ്ങാന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയെന്ന് ഗെയില്‍ ഇറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു.
എന്‍എസ്ഇയില്‍ ബുധനാഴ്ച്ച ക്ലോസ് ചെയ്ത വിലയേക്കാള്‍ 24 ശതമാനം അധിക വിലയിലാണ് ഓഹരികള്‍ തിരികെ വാങ്ങുന്നത്. ഇത്തരത്തില്‍ ഓഹരികള്‍ തിരികെ നല്‍കുമ്പോള്‍ നിക്ഷേപകര്‍ക്ക് നികുതി ആനുകൂല്യവും ലഭിക്കും. കമ്പനിയില്‍ സര്‍ക്കാരിന് 51.80 ശതമാനം ഓഹരിയാണുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഓഹരികള്‍ തിരിച്ച് വാങ്ങിയത് വഴി 747 കോടി രൂപയാണ് സര്‍ക്കാരിലേക്ക് എത്തിയത്.
സ്ഥിരമായ ലാഭവിഹിതം, ബോണസ് ഓഹരികളുടെ ഇഷ്യൂ, ഷെയര്‍ ബൈബാക്ക് (ഓഹരി തിരികെ വാങ്ങല്‍) എന്നിവയിലൂടെ ഗെയില്‍ തങ്ങളുടെ ഓഹരി ഉടമകള്‍ക്ക് പ്രതിഫലം നല്‍കുന്നുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ (2021-22), കമ്പനി എക്കാലത്തെയും ഉയര്‍ന്ന ഇടക്കാല ലാഭവിഹിതമായ 3,996 കോടി രൂപ ഓഹരി ഉടമകള്‍ക്ക് വിതരണം ചെയ്തിരുന്നു.