Summary
മുംബൈ: ഓഹരി സൂചികകളായ സെന്‍സെക്‌സും, നിഫ്റ്റയും തുടര്‍ച്ചയായ മൂന്നാം ദിവസവും കുതിച്ചു. തുടക്കത്തില്‍, സെന്‍സെക്‌സ് 479 പോയിന്റെ് ഉയര്‍ന്നു. എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നീ ഓഹരികൾക്ക് ആവശ്യക്കാരേറെയാണ്. റഷ്യ-യുക്രെയ്ന്‍ സമാധാന ചര്‍ച്ചകളിലെ പുരോഗതിയും, ആഗോള വിപണികളിലെ അനുകൂല പ്രവണതകളും മുന്നേറ്റത്തിനു സഹായിച്ചു. സെന്‍സെക്‌സ് 478.76 പോയിന്റ് ഉയര്‍ന്ന് 58422.41 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. സമാനമായി, എന്‍എസ്ഇ നിഫ്റ്റി 142.85 പോയിന്റ് ഉയര്‍ന്ന് 17468.15 ല്‍ എത്തി. അള്‍ട്രാടെക് സിമന്റ്, ബജാജ് ഫിനാന്‍സ്, ഭാരതി […]
മുംബൈ: ഓഹരി സൂചികകളായ സെന്‍സെക്‌സും, നിഫ്റ്റയും തുടര്‍ച്ചയായ മൂന്നാം ദിവസവും കുതിച്ചു. തുടക്കത്തില്‍, സെന്‍സെക്‌സ് 479 പോയിന്റെ് ഉയര്‍ന്നു. എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നീ ഓഹരികൾക്ക് ആവശ്യക്കാരേറെയാണ്. റഷ്യ-യുക്രെയ്ന്‍ സമാധാന ചര്‍ച്ചകളിലെ പുരോഗതിയും, ആഗോള വിപണികളിലെ അനുകൂല പ്രവണതകളും
മുന്നേറ്റത്തിനു സഹായിച്ചു.
സെന്‍സെക്‌സ് 478.76 പോയിന്റ് ഉയര്‍ന്ന് 58422.41 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. സമാനമായി, എന്‍എസ്ഇ നിഫ്റ്റി 142.85 പോയിന്റ് ഉയര്‍ന്ന് 17468.15 ല്‍ എത്തി.
അള്‍ട്രാടെക് സിമന്റ്, ബജാജ് ഫിനാന്‍സ്, ഭാരതി എയര്‍ടെല്‍, ഏഷ്യന്‍ പെയിന്റ്സ്, എച്ച്ഡിഎഫ്സി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ബജാജ് ഫിന്‍സെര്‍വ്, ഐസിഐസിഐ ബാങ്ക് എന്നിവ വ്യാപാരത്തുടക്കത്തില്‍ നേട്ടമുണ്ടാക്കി.
എന്നാൽ, ടാറ്റ സ്റ്റീല്‍, ടെക് മഹീന്ദ്ര, സണ്‍ ഫാര്‍മ, ഡോ റെഡ്ഡീസ്, എന്‍ടിപിസി, ടൈറ്റന്‍ എന്നിവ മോശം പ്രകടനമാണ് നടത്തുന്നത്.
കഴിഞ്ഞ ദിവസം വ്യാപരം അവസാനിക്കുമ്പോള്‍ സെന്‍സെക്‌സ് 350.16 പോയിന്റ് (0.61 ശതമാനം) ഉയര്‍ന്ന് 57,943.65 ല്‍ എത്തി. എന്‍എസ്ഇ നിഫ്റ്റി 103.30 പോയിന്റ് (0.60 ശതമാനം) ഉയര്‍ന്ന് 17,325.30 ല്‍ എത്തി.
ഏഷ്യയിലെ മറ്റ് ഓഹരി വിപണികളില്‍, സിയോള്‍, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവയിൽ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, മിഡ്-സെഷന്‍ ഡീലുകള്‍ക്കിടയില്‍ ടോക്കിയോ താഴ്ന്ന നിലവാരം പുലര്‍ത്തി.