image

30 March 2022 6:08 AM GMT

Market

സെൻസെക്സും നിഫ്റ്റിയും മൂന്നാം ദിവസവും നേട്ടത്തിൽ

PTI

സെൻസെക്സും നിഫ്റ്റിയും മൂന്നാം ദിവസവും നേട്ടത്തിൽ
X

Summary

മുംബൈ: സെൻസെക്സും നിഫ്റ്റിയും തുടർച്ചയായ മൂന്നാം ദിവസവും നേട്ടത്തിലവസാനിച്ചു. റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഫോസിസ്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക് എന്നീ ഓഹരികൾ  കുത്തനെ ഉയർന്നു. ബിഎസ്ഇ 740.34 പോയിന്റ്(1.28%) ഉയർന്ന് 58,683.99 ൽ എത്തി. വ്യാപാരത്തിനിടയിൽ ഇത് 784.13 പോയിന്റ് (1.35%) ഉയർന്ന് 58,727.78 വരെ എത്തിയിരുന്നു. എൻഎസ്ഇ നിഫ്റ്റി 172.95 പോയിന്റ് (1%) ഉയർന്ന് 17,498.25 ലും ക്ലോസ്സ് ചെയ്തു. സെൻസെക്സിൽ ബജാജ് ഫിൻസെർവ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിനാൻസ്, പവർ ഗ്രിഡ്, […]


മുംബൈ: സെൻസെക്സും നിഫ്റ്റിയും തുടർച്ചയായ മൂന്നാം ദിവസവും നേട്ടത്തിലവസാനിച്ചു. റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഫോസിസ്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക് എന്നീ ഓഹരികൾ കുത്തനെ ഉയർന്നു.
ബിഎസ്ഇ 740.34 പോയിന്റ്(1.28%) ഉയർന്ന് 58,683.99 ൽ എത്തി. വ്യാപാരത്തിനിടയിൽ ഇത് 784.13 പോയിന്റ് (1.35%) ഉയർന്ന് 58,727.78 വരെ എത്തിയിരുന്നു. എൻഎസ്ഇ നിഫ്റ്റി 172.95 പോയിന്റ് (1%) ഉയർന്ന് 17,498.25 ലും ക്ലോസ്സ് ചെയ്തു.
സെൻസെക്സിൽ ബജാജ് ഫിൻസെർവ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിനാൻസ്, പവർ ഗ്രിഡ്, എച്ച്‌ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, നെസ്‌ലെ, മാരുതി, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവ നേട്ടത്തിൽ അവസാനിച്ചു. എന്നാൽ ഐടിസി, ടാറ്റ സ്റ്റീൽ, ടെക് മഹീന്ദ്ര, ഭാരതി എയർടെൽ, ടൈറ്റൻ എന്നിവ പിന്നിലേക്ക് പോയി.
കഴിഞ്ഞ വ്യാപാരത്തിൽ, ബിഎസ്ഇ 350.16 പോയിന്റ്(0.61%) ഉയർന്ന് 57,943.65 ലാണ് അവസാനിച്ചത്. എൻഎസ്ഇ നിഫ്റ്റി 103.30 പോയിന്റ്(0.60%) ഉയർന്ന് 17,325.30 ലും എത്തിയിരുന്നു.
ഏഷ്യൻ വിപണികളിൽ സിയോൾ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നേട്ടത്തോടെ ക്ലോസ് ചെയ്തു. ടോക്കിയോ നഷ്ടത്തിലും അവസാനിച്ചു. യുഎസിലെ സ്റ്റോക്ക് എക്സ്ചേഞ്ചുകൾ നേട്ടത്തോടെയാണ് അവസാനിച്ചത്. ബ്രെന്റ് ക്രൂഡ് 2.25 ശതമാനം ഉയർന്ന് ബാരലിന് 112.7 യുഎസ് ഡോളറിലെത്തി.
സ്റ്റോക്ക് എക്സ്ചേഞ്ച് ഡാറ്റ പ്രകാരം ചൊവ്വാഴ്ച വിദേശ നിക്ഷേപക സ്ഥാപനങ്ങൾ 35.47 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
“റഷ്യ-ഉക്രെയ്ൻ സമാധാന ചർച്ചകൾ നിക്ഷേപകർക്കിടയിൽ ശുഭാപ്തിവിശ്വാസം ഉണ്ടാക്കിയതിനാൽ യുഎസ് ഇക്വിറ്റികൾ നേട്ടമുണ്ടാക്കുകയും ഉയർന്ന് ക്ലോസ് ചെയ്യുകയും ചെയ്തു,” റിലയൻസ് സെക്യൂരിറ്റീസ് റിസർച്ച് മേധാവി മിതുൽ ഷാ പറഞ്ഞു.
"ആഗോള വിപണിയിൽ ചാഞ്ചാട്ടം നിലനിന്നിരുന്നു. എന്നാൽ റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ചർച്ചകൾ ഫലവത്താകുമെന്ന പ്രതീക്ഷ നൽകി. ഇത് ആഭ്യന്തര വിപണിയെ ആത്മവിശ്വാസത്തോടെ വ്യാപാരം നടത്താൻ സഹായിച്ചു ". ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവി വിനോദ് നായർ പറഞ്ഞു.