25 March 2022 7:08 AM
Summary
ഡെല്‍ഹി: ശ്രീറാം ട്രാന്‍സ്‌പോര്‍ട്ട് ഫിനാന്‍സിന്റെ സോഷ്യല്‍ ബോണ്ടുകള്‍, മസാല ബോണ്ടുകള്‍, വിദേശ കറന്‍സി ബോണ്ടുകള്‍ എന്നിവ എന്‍എസ്ഇ ഐഎഫ്എസ് സി ഡെറ്റ് സെക്യൂരിറ്റീസ് മാര്‍ക്കറ്റ് പ്ലാറ്റ്‌ഫോമില്‍ ലിസ്റ്റ് ചെയ്തു. വിവിധ ഘട്ടങ്ങളിലായി 3.5 ബില്യണ്‍ ഡോളറിന്റെ ഗ്ലോബല്‍ മിഡീയം ടേം പ്രോമിന്റെ ഭാഗമായി സോഷ്യല്‍ ബോണ്ടുകളില്‍ നിന്നും 1.70 ബില്യണ്‍ ഡോളര്‍, മസാല ബോണ്ടില്‍ നിന്നും 840 കോടി രൂപ (110 മില്യണ്‍ ഡോളര്‍), വിദേശ കറന്‍സി ബോണ്ടുകളില്‍ നിന്നും 750 മില്യണ്‍ ഡോളര്‍ സമാഹരിച്ചിരുന്നു. എന്‍എസ്ഇ […]
ഡെല്‍ഹി: ശ്രീറാം ട്രാന്‍സ്‌പോര്‍ട്ട് ഫിനാന്‍സിന്റെ സോഷ്യല്‍ ബോണ്ടുകള്‍, മസാല ബോണ്ടുകള്‍, വിദേശ കറന്‍സി ബോണ്ടുകള്‍ എന്നിവ എന്‍എസ്ഇ ഐഎഫ്എസ് സി ഡെറ്റ് സെക്യൂരിറ്റീസ് മാര്‍ക്കറ്റ് പ്ലാറ്റ്‌ഫോമില്‍ ലിസ്റ്റ് ചെയ്തു. വിവിധ ഘട്ടങ്ങളിലായി 3.5 ബില്യണ്‍ ഡോളറിന്റെ ഗ്ലോബല്‍ മിഡീയം ടേം പ്രോമിന്റെ ഭാഗമായി സോഷ്യല്‍ ബോണ്ടുകളില്‍ നിന്നും 1.70 ബില്യണ്‍ ഡോളര്‍, മസാല ബോണ്ടില്‍ നിന്നും 840 കോടി രൂപ (110 മില്യണ്‍ ഡോളര്‍), വിദേശ കറന്‍സി ബോണ്ടുകളില്‍ നിന്നും 750 മില്യണ്‍ ഡോളര്‍ സമാഹരിച്ചിരുന്നു.
എന്‍എസ്ഇ ഐഎഫ്എസ് സി അതിന്റെ ഡെറ്റ് സെക്യൂരിറ്റീസ് മാര്‍ക്കറ്റ് പ്ലാറ്റ്‌ഫോം ആരംഭിച്ചതുമുതല്‍ മീഡിയം ടേം നോട്ടില്‍ 37.3 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള ഓഹരികളും 18.67 ബില്യണ്‍ ഡോളറിന്റെ ബോണ്ടുകളുടെ ലിസ്റ്റ് ചെയ്തു. 2018 മാര്‍ച്ച് 16 നാണ് ഈ പ്ലാറ്റ്‌ഫോം ആരംഭിച്ചത്.
എന്‍എസ്ഇയുടെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഒരു അനുബന്ധ സ്ഥാപനമായ എന്‍എസ്ഇ ഐഎഫ്എസ് സിയില്‍ ട്രേഡിംഗ് 2017 ജൂണ്‍ 5 നാണ് ആരംഭിച്ചത്.