Summary
മുംബൈ: ഗാന്ധിനഗറിലെ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് സെന്ററിൽ ആരംഭിക്കുന്ന എസ്ജിഎക്‌സ് നിഫ്റ്റി എക്‌സ്‌ചേഞ്ചിന്റെ ട്രേഡിംഗ് ആന്‍ഡ് സെറ്റില്‍മെന്റ് പ്ലാറ്റ്‌ഫോം ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ലഭ്യമാക്കും. ഇത് സംബന്ധിച്ച് കരാര്‍ സിംഗപ്പൂര്‍ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ നിന്നും ടിസിഎസ് സ്വന്തമാക്കി. സ്റ്റോക് എക്‌സ്‌ചേഞ്ചുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്ന ബിസിനസ് മേഖലയില്‍ 40 ശതമാനം വിപണി മൂല്യമുള്ള കമ്പനിയാണ് ടിസിഎസ്. എന്‍എസ്ഇ ഐഫ്എസ് സി-എസ്ജിഎക്‌സ് കണക്റ്റ് (NSE IFSC-SGX Connect) എന്നറിയപ്പെടുന്ന പ്ലാറ്റ്‌ഫോം സിംഗപ്പൂര്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ അംഗങ്ങള്‍ക്ക് നിഫ്റ്റി ഡെറിവേറ്റീവുകളില്‍ […]
മുംബൈ: ഗാന്ധിനഗറിലെ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് സെന്ററിൽ ആരംഭിക്കുന്ന എസ്ജിഎക്‌സ് നിഫ്റ്റി എക്‌സ്‌ചേഞ്ചിന്റെ ട്രേഡിംഗ് ആന്‍ഡ് സെറ്റില്‍മെന്റ് പ്ലാറ്റ്‌ഫോം ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ലഭ്യമാക്കും. ഇത് സംബന്ധിച്ച് കരാര്‍ സിംഗപ്പൂര്‍ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ നിന്നും ടിസിഎസ് സ്വന്തമാക്കി.
സ്റ്റോക് എക്‌സ്‌ചേഞ്ചുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്ന ബിസിനസ് മേഖലയില്‍ 40 ശതമാനം വിപണി മൂല്യമുള്ള കമ്പനിയാണ് ടിസിഎസ്.
എന്‍എസ്ഇ ഐഫ്എസ് സി-എസ്ജിഎക്‌സ് കണക്റ്റ് (NSE IFSC-SGX Connect) എന്നറിയപ്പെടുന്ന പ്ലാറ്റ്‌ഫോം സിംഗപ്പൂര്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ അംഗങ്ങള്‍ക്ക് നിഫ്റ്റി ഡെറിവേറ്റീവുകളില്‍ ഇടപാടുകള്‍ നടത്താനും സഹായിക്കും. എന്‍എസ്ഇ ഐഫ്എസ് സി-എസ്ജിഎക്‌സ് കണക്റ്റ് ഈ വര്‍ഷം പകുതിയോടെ പ്രവര്‍ത്തനക്ഷമമാകും.
നിഫ്റ്റി ഡെറിവേറ്റീവ് കരാറുകള്‍ എസ്ജിഎക്‌സില്‍ ഏറ്റവുമധികം വ്യാപാരം ചെയ്യപ്പെടുന്നവയാണ്. കാരണം ആഗോള നിക്ഷേപകര്‍ അവരുടെ ഇന്ത്യയിലെ നിക്ഷേപത്തിനുള്ള ഹെഡ്ജ് ആയാണ് ഇത് ഉപയോഗിക്കുന്നത്. എസ്ജിഎക്‌സ് നിഫ്റ്റി എന്‍എസ്ഇയുടെയും, സിംഗപ്പൂര്‍ എക്‌സ്‌ചേഞ്ചിന്റെയും സംയുക്ത സംരഭമാണ്.
കരാര്‍ അഞ്ചു വര്‍ഷത്തേക്കുള്ളതാണെന്നും, കരാര്‍ മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ വളരെ വലിയ കരാറാണെന്നും ടിസിഎസിന്റെ ബിഎഫ്എസ്‌ഐ (ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസ് ആന്‍ഡ് ഇന്‍ഷ്വറന്‍സ്) പ്ലാറ്റ്‌ഫോംസ് ആന്‍ഡ് പ്രോഡക്ട്‌സ് തലവന്‍ ആര്‍ വിവേകാനന്ദ് പറഞ്ഞു. എന്നാൽ, കരാര്‍ മൂല്യം എത്രയാണെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
"ഗിഫ്റ്റ് ഡാറ്റ കണക്ട് പദ്ധതിക്ക് അടിസ്ഥാന പ്ലാറ്റ്‌ഫോം ലഭ്യമാക്കുന്നത് ടിസിഎസാണ്. ഈ പ്ലാറ്റ്‌ഫോം ബിഎഎന്‍സിഎസ് (BaNCS) സെക്യൂരിറ്റീസ് ട്രേഡിംഗ് സൊലൂഷനിലാണ് പ്രവര്‍ത്തിക്കുന്നത്. നാല്‍പ്പത് ശതമാനത്തിലധികം ആഭ്യന്തര വ്യാപാരം നടക്കുന്നത് ഇതിലൂടെയാണ്," അദ്ദേഹം പറഞ്ഞു.
അറ്റകുറ്റപ്പണികള്‍, ഫ്രണ്ട് ഓഫീസ് സേവനങ്ങള്‍, റിസ്‌ക് മാനേജ്‌മെന്റ്, ബാക്ക് ഓഫീസ് സേവനങ്ങള്‍, സെറ്റില്‍മെന്റ് മൊഡ്യൂളുകള്‍ എന്നീ സേവനങ്ങള്‍ ഇതിലുള്‍പ്പെടും.
"എസ്ജിഎക്‌സിലെ 12 വലിയ സ്ഥാപന ബ്രോക്കര്‍മാരിലൂടെ രണ്ട് ലക്ഷം വ്യാപാരികളെയാണ് പ്ലാറ്റ്‌ഫോം കൈകാര്യം ചെയ്യേണ്ടത്. എന്നുകരുതി അതില്‍കൂടുതല്‍ അളവ് കൈകാര്യം ചെയ്യാനാകില്ല എന്നില്ല," വിവേകാനന്ദ് പറഞ്ഞു. ദശലക്ഷകണക്കിന് വ്യാപാരം കൈകാര്യം ചെയ്യാനുള്ള ശേഷി ടിസിഎസിന്റെ ഈ പ്ലാറ്റ് ഫോമിനുണ്ട്. ടിസിഎസിനെ സംബന്ധിച്ച് കമ്പനി വരുമാനത്തിന്റെ 40 ശതമാനവും സംഭാവന ചെയ്യുന്ന വിഭാഗമാണ് ബിഎഫ്എസ്‌ഐ.