Summary
ഡെല്‍ഹി:എസ്ബിഐയുടെ മാനേജിംഗ് ഡയറക്ടര്‍ അശ്വനി ഭാട്ടിയയെ സെബിയുടെ മുഴുവന്‍ സമയ അംഗമായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. മൂന്നുവര്‍ഷത്തേക്കാണ് നിയമനം. അശ്വനി ഭാട്ടിയയുടെ നിയമനത്തോടെ സെബിയില്‍ മുഴുവന്‍ സമയ അംഗങ്ങളുടെ പാനലില്‍ ഒരു തസ്തിക കൂടിയെ നികത്താനുള്ളുവെന്ന് സെബി വൃത്തങ്ങള്‍ പറഞ്ഞു. എസ്ബിഐ മ്യൂച്വല്‍ഫണ്ടിന്റെ എംഡിയും സിഇഒയുമായിരുന്ന ഭാട്ടിയയെ 2020 ഓഗസ്റ്റിലാണ് എസ്ബിഐയുടെ എംഡിയായി നിയമിക്കുന്നത്. ഈ മേയില്‍ എസ്ബിഐയില്‍ നിന്നും അദ്ദേഹം വിരമിക്കും. 1985ല്‍ പ്രൊബേഷണറി ഓഫീസറായാണ് ഭാട്ടിയ എസ്ബിഐയില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. മുപ്പത്തിമൂന്ന് വര്‍ഷത്തെ സേവനകാലത്ത് […]
ഡെല്‍ഹി:എസ്ബിഐയുടെ മാനേജിംഗ് ഡയറക്ടര്‍ അശ്വനി ഭാട്ടിയയെ സെബിയുടെ മുഴുവന്‍ സമയ അംഗമായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. മൂന്നുവര്‍ഷത്തേക്കാണ് നിയമനം. അശ്വനി ഭാട്ടിയയുടെ നിയമനത്തോടെ സെബിയില്‍ മുഴുവന്‍ സമയ അംഗങ്ങളുടെ പാനലില്‍ ഒരു തസ്തിക കൂടിയെ നികത്താനുള്ളുവെന്ന് സെബി വൃത്തങ്ങള്‍ പറഞ്ഞു.
എസ്ബിഐ മ്യൂച്വല്‍ഫണ്ടിന്റെ എംഡിയും സിഇഒയുമായിരുന്ന ഭാട്ടിയയെ 2020 ഓഗസ്റ്റിലാണ് എസ്ബിഐയുടെ എംഡിയായി നിയമിക്കുന്നത്. ഈ മേയില്‍ എസ്ബിഐയില്‍ നിന്നും അദ്ദേഹം വിരമിക്കും.
1985ല്‍ പ്രൊബേഷണറി ഓഫീസറായാണ് ഭാട്ടിയ എസ്ബിഐയില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. മുപ്പത്തിമൂന്ന് വര്‍ഷത്തെ സേവനകാലത്ത് എസ്ബിഐയില്‍ നിരവധി മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അവർ എസ്ബിഐയുടെ വായ്പ ഘടനയും പ്രക്രിയകളും നവീകരിക്കുന്നതിന് നിരവധി സംഭാവനകള്‍ നല്‍കി.
കഴിഞ്ഞമാസമാണ് മാധബി പുരി ബച്ചിനെ സെബിയുടെ പുതയ ചെയര്‍പേഴ്‌സണായി നിയമിച്ചത്. സെബിയുടെ ആദ്യ വനിത ചെയര്‍പേഴ്‌സണായ ഇവര്‍ അജയ് ത്യാഗി റിട്ടയര്‍ ചെയ്ത ഒഴിവിലാണ് നിയമിതയായത്.