യുക്രൈൻ-റഷ്യ യുദ്ധം അന്താരാഷ്ട്ര സാമ്പത്തിക രംഗത്ത് ശക്തമായ ചലനങ്ങൾ സൃഷ്ടിക്കുമ്പോൾ അതിൻറെ അലയൊലികൾ ഇന്ത്യൻ വിപണികളിലും പ്രതിഫലിക്കുന്നു....
യുക്രൈൻ-റഷ്യ യുദ്ധം അന്താരാഷ്ട്ര സാമ്പത്തിക രംഗത്ത് ശക്തമായ ചലനങ്ങൾ സൃഷ്ടിക്കുമ്പോൾ അതിൻറെ അലയൊലികൾ ഇന്ത്യൻ വിപണികളിലും പ്രതിഫലിക്കുന്നു. ഇതേ തുടർന്ന് സ്വർണ്ണ വില കുതിച്ചുയർന്നു. ഇന്ന് പവന് 800 രൂപ വർദ്ധിച്ച് 38160 രൂപയിലെത്തി. ഗ്രാമിന് 100 രൂപയുടെ വർദ്ധന. ഇന്നലെ സ്വർണ്ണം പവന് 37360 രൂപയായിരുന്നു.
ക്രൂഡോയിലിൻറെ വില 110 ഡോളറായായി. ഇത് ഇന്ത്യയിൽ കനത്ത വിലകയറ്റത്തിനും പണപ്പെരുപ്പത്തിനും വഴിവയ്ക്കുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില ഉയരുന്നത് അവശ്യ സാധനങ്ങളുടെ വില വർദ്ധിക്കാൻ ഇടയാക്കും.
ഇന്ത്യൻ ഓഹരി വിപണികളും കനത്ത നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. സെന്‍സെക്‌സ് ഓപ്പണിംഗ് സെഷനില്‍ 900 പോയിന്റ് ഇടിഞ്ഞ് 55361.95 –ലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 16600-ന് താഴെയാണ് വ്യാപാരം നടക്കുന്നത്. ആഗോള തലത്തിലുണ്ടായ അധിക വില്‍പ്പനയെത്തുടര്‍ന്നാണിത്.
ബിഎസ്ഇ സെന്‍സെക്‌സ് ഇന്നു രാവിലെ 613.55 പോയിന്റ് ഇടിഞ്ഞ് 55,633.73 ല്‍ വ്യാപാരം ആരംഭിച്ചത്. 1.09 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. നിഫ്റ്റി 175.30 പോയിന്റ് അല്ലെങ്കില്‍ 1.04 ശതമാനം ഇടിഞ്ഞ് 16,618.60 ല്‍ വ്യാപാരം ആരംഭിച്ചത്.
സെന്‍സെക്‌സില്‍ 3.46 ശതമാനം ഇടിഞ്ഞ ഐസിഐസിഐ ബാങ്കാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിടുന്നത്. ഏഷ്യന്‍ പെയിന്റ്‌സ്, മാരുതി, എച്ച്ഡിഎഫ്‌സി ട്വിന്‍സ്, കൊട്ടക് ബാങ്ക്, അള്‍ട്രാടെക് സിമന്റ് എന്നിവയും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. എന്നാല്‍ ടാറ്റാ സ്റ്റീല്‍, എം ആൻറ്എം, റിയന്‍സ് ഇന്‍ഡസ്ട്രീസ്, പവര്‍ഗ്രിഡ്, എന്‍ടിപിസി, ടെക് മഹീന്ദ്ര എന്നിവ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.