Summary
തുടര്‍ച്ചയായ അഞ്ചാം മാസവും വില്‍പ്പന തുടരുന്ന വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ ഫെബ്രുവരിയില്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് 35,506 കോടി രൂപ പിന്‍വലിച്ചു. 2021 ഒക്ടോബര്‍ മുതലാണ് എഫ്പിഐകള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് ഫണ്ട് പിന്‍വലിച്ചു തുടങ്ങിയത്. 2020 മാര്‍ച്ചില്‍ വിദേശ നിക്ഷേപകര്‍ 1,18,203 കോടി രൂപ പിന്‍വലിച്ചിരുന്നു. അതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ഒഴുക്കാണ് ഫെബ്രുവരിയിലേത്. ഉത്തേജക നടപടി പിന്‍വലിക്കാനും, പലിശ നിരക്ക് വര്‍ധിപ്പിക്കാനുമുള്ള യുഎസ് ഫെഡിന്റെ തീരുമാനത്തിന് ശേഷം പണം പുറത്തേക്ക് ഒഴുകുന്നതിന്റെ വേഗത കുത്തനെ […]
തുടര്‍ച്ചയായ അഞ്ചാം മാസവും വില്‍പ്പന തുടരുന്ന വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ ഫെബ്രുവരിയില്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് 35,506 കോടി രൂപ പിന്‍വലിച്ചു. 2021 ഒക്ടോബര്‍ മുതലാണ് എഫ്പിഐകള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് ഫണ്ട് പിന്‍വലിച്ചു തുടങ്ങിയത്. 2020 മാര്‍ച്ചില്‍ വിദേശ നിക്ഷേപകര്‍ 1,18,203 കോടി രൂപ പിന്‍വലിച്ചിരുന്നു. അതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ഒഴുക്കാണ് ഫെബ്രുവരിയിലേത്.
ഉത്തേജക നടപടി പിന്‍വലിക്കാനും, പലിശ നിരക്ക് വര്‍ധിപ്പിക്കാനുമുള്ള യുഎസ് ഫെഡിന്റെ തീരുമാനത്തിന് ശേഷം പണം പുറത്തേക്ക് ഒഴുകുന്നതിന്റെ വേഗത കുത്തനെ വര്‍ദ്ധിച്ചു. കൂടാതെ, റഷ്യയും യുക്രെയ്നും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതോടെ വിദേശ നിക്ഷേപകര്‍ കരുതലോടെയുള്ള സമീപനം സ്വീകരിക്കുകയും, ഇന്ത്യയെപ്പോലുള്ള വളര്‍ന്നുവരുന്ന വിപണികളില്‍ നിക്ഷേപം നടത്തുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു, മോണിംഗ്സ്റ്റാര്‍ ഇന്ത്യയുടെ അസോസിയേറ്റ് ഡയറക്ടര്‍ ഹിമാന്‍ഷു ശ്രീവാസ്തവ പറഞ്ഞു.
ഫെബ്രുവരി 1-25 കാലയളവില്‍ എഫ്പിഐകള്‍ ഇക്വിറ്റികളില്‍ നിന്ന് 31,158 കോടി രൂപയും, ഡെറ്റ് വിഭാഗത്തില്‍ നിന്ന് 4,467 കോടി രൂപയും പിന്‍വലിച്ചതായി ഡിപ്പോസിറ്ററികളുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. അതേ സമയം, ഹൈബ്രിഡ് ഉപകരണങ്ങളിൽ 120 കോടി രൂപ നിക്ഷേപിക്കുകയും ചെയ്തു.
യുക്രെയ്‌ൻ യുദ്ധത്തിന്റെ ഭാവി മുന്‍കൂട്ടി കാണാന്‍ സാധിക്കില്ലെന്നും സംഘര്‍ഷങ്ങള്‍ കൂടുതല്‍ കാലം നീണ്ടു നിന്നാല്‍ അത് ആഗോള സമ്പദ് വ്യവസ്ഥയില്‍ ഒട്ടനേകം പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറഞ്ഞു.
അസംസ്‌കൃത എണ്ണ ബാരലിന് 104 ഡോളര്‍ വില വന്നാല്‍ അത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. വ്യാപാര കമ്മി വര്‍ദ്ധനവ്, രൂപയുടെ മൂല്യത്തില്‍ കുറവ്, പണപ്പെരുപ്പം എന്നിവ സൃഷ്ടിക്കും. ഇത് സെന്‍ട്രല്‍ ബാങ്കിന്റെ പണ നയ നിലപാടിനെയും, ഇന്ത്യയുടെ വളര്‍ച്ചയെയും ബാധിക്കുമെന്ന് അദ്ദേഹം വിശദമാക്കി.