Summary
ഡെല്‍ഹി: സര്‍ക്കാരിന്റെ വിവിധ പദ്ധതികളും മറ്റും മൂലം ഇന്ത്യയില്‍ സ്റ്റീല്‍ ഉപഭോഗം ഇനിയും ഉയരുമെന്ന് കേന്ദ്ര സ്റ്റീല്‍ മന്ത്രി രാം ചന്ദ്ര പ്രസാദ് സിംഗ്. കൂടാതെ സെക്കന്‍ഡറി സ്റ്റീല്‍ മേഖല വികസിപ്പിക്കാനുള്ള ഒരു ദൗത്യം തയ്യാറാക്കികൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വികസനകാര്യങ്ങളില്‍ വലിയ പുരോഗതി നേടിയ ഒഡീഷയിലെ സര്‍ക്കാരിനെയും ജനങ്ങളെയും മന്ത്രി അഭിനന്ദിച്ചു. ഗതിശക്തി മാസ്റ്റര്‍ പ്ലാന്‍ പോലെയുള്ള സര്‍ക്കാരിന്റെ വിവിധ പരിപാടികളും പദ്ധതികളും കാരണം സ്റ്റീല്‍ ഉപയോഗം ഇനിയും വര്‍ധിച്ചുകൊണ്ടിരിക്കുമെന്നും അതില്‍ സെക്കന്ററി സ്റ്റീല്‍ മേഖലയുടെ പങ്ക് […]
ഡെല്‍ഹി: സര്‍ക്കാരിന്റെ വിവിധ പദ്ധതികളും മറ്റും മൂലം ഇന്ത്യയില്‍ സ്റ്റീല്‍ ഉപഭോഗം ഇനിയും ഉയരുമെന്ന് കേന്ദ്ര സ്റ്റീല്‍ മന്ത്രി രാം ചന്ദ്ര പ്രസാദ് സിംഗ്. കൂടാതെ സെക്കന്‍ഡറി സ്റ്റീല്‍ മേഖല വികസിപ്പിക്കാനുള്ള ഒരു ദൗത്യം തയ്യാറാക്കികൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വികസനകാര്യങ്ങളില്‍ വലിയ പുരോഗതി നേടിയ ഒഡീഷയിലെ സര്‍ക്കാരിനെയും ജനങ്ങളെയും മന്ത്രി അഭിനന്ദിച്ചു.
ഗതിശക്തി മാസ്റ്റര്‍ പ്ലാന്‍ പോലെയുള്ള സര്‍ക്കാരിന്റെ വിവിധ പരിപാടികളും പദ്ധതികളും കാരണം സ്റ്റീല്‍ ഉപയോഗം ഇനിയും വര്‍ധിച്ചുകൊണ്ടിരിക്കുമെന്നും അതില്‍ സെക്കന്ററി സ്റ്റീല്‍ മേഖലയുടെ പങ്ക് വളരെ ഉയര്‍ന്നതായിരിക്കുമെന്നും മന്തി പറഞ്ഞു.
ഒഡീഷ ആസ്ഥീനമായി പ്രവര്‍ത്തിക്കുന്ന സ്റ്റീല്‍ കമ്പനികളുമായി മന്ത്രി ഇന്ററാക്ടീവ് സെഷന്‍ നടത്തി. മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കമ്പനികളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. വ്യവസായത്തിനുള്ള മികച്ച അന്തരീക്ഷം ഉള്‍പ്പെടെ വിവിധ ആശങ്കകള്‍ കമ്പനി പ്രതിനിധികള്‍ ഉന്നയിച്ചു.