Summary
ഡെല്‍ഹി: ആഗോളതലത്തില്‍ വിപണിയെ പിടിച്ചു കുലുക്കിയ റഷ്യ-യുക്രൈന്‍ സംഘര്‍ഷം തന്നെയാവും ഈ ആഴ്ചയിലും വിപണിയിൽ നിർണ്ണായകമാവുകയെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു. ഉയരുന്ന ഊര്‍ജ്ജ വിലയും, വിദേശ ഫണ്ടുകളുടെ പുറത്തേക്കുള്ള ഒഴുക്കും ആശങ്കകളായി നിലനിൽക്കും. ജിഡിപി കണക്കുകളും, ഉത്പാദന-സേവന മേഖലകള്‍ക്കുള്ള പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡെക്‌സ് (പിഎംഐ) ഡാറ്റ പോലുള്ള പ്രധാന മാക്രോ ഇകണോമിക് മുന്നറിയിപ്പുകളും ഈ ആഴ്ച നിർണ്ണായകമായേക്കും. വരുമാന സീസണ്‍ അവസാനിച്ചിരിക്കുന്നതിനാൽ മൊത്തത്തിലുള്ള സാഹചര്യം കണക്കിലെടുക്കുമ്പോള്‍, വരും ആഴ്ചയിൽ വിപണി ആഗോള വിപണികളിലേക്ക് ഉറ്റുനോക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. “റഷ്യ-ഉക്രെയ്ന്‍ പ്രതിസന്ധിയുമായി […]
ഡെല്‍ഹി: ആഗോളതലത്തില്‍ വിപണിയെ പിടിച്ചു കുലുക്കിയ റഷ്യ-യുക്രൈന്‍ സംഘര്‍ഷം തന്നെയാവും ഈ ആഴ്ചയിലും വിപണിയിൽ നിർണ്ണായകമാവുകയെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു. ഉയരുന്ന ഊര്‍ജ്ജ വിലയും, വിദേശ ഫണ്ടുകളുടെ പുറത്തേക്കുള്ള ഒഴുക്കും ആശങ്കകളായി നിലനിൽക്കും.
ജിഡിപി കണക്കുകളും, ഉത്പാദന-സേവന മേഖലകള്‍ക്കുള്ള പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡെക്‌സ് (പിഎംഐ) ഡാറ്റ പോലുള്ള പ്രധാന മാക്രോ ഇകണോമിക് മുന്നറിയിപ്പുകളും ഈ ആഴ്ച നിർണ്ണായകമായേക്കും.
വരുമാന സീസണ്‍ അവസാനിച്ചിരിക്കുന്നതിനാൽ മൊത്തത്തിലുള്ള സാഹചര്യം കണക്കിലെടുക്കുമ്പോള്‍, വരും ആഴ്ചയിൽ വിപണി ആഗോള വിപണികളിലേക്ക് ഉറ്റുനോക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
“റഷ്യ-ഉക്രെയ്ന്‍ പ്രതിസന്ധിയുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളെ വിപണി സൂക്ഷ്മമായി നിരീക്ഷിക്കും. ഒപ്പം, പണപ്പെരുപ്പത്തിന്റെ തോത് ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ ഊര്‍ജ്ജ വിലയിലെ വർധനവും പ്രധാനമാണ്,” കൊട്ടക് സെക്യൂരിറ്റീസ് ഇക്വിറ്റി റിസര്‍ച്ച് (റീട്ടെയില്‍) മേധാവി ശ്രീകാന്ത് ചൗഹാന്‍ പറഞ്ഞു.
വെള്ളിയാഴ്ച, അടിസ്ഥാന സൂചികകളായ സെന്‍സെക്‌സും നിഫ്റ്റിയും 2.5 ശതമാനം വരെ ഉയര്‍ന്നു. സെന്‍സെക്‌സ് 1328.61 പോയിന്റ് ഉയര്‍ന്ന് 55,858.52 ല്‍ എത്തി. എന്‍എസ്ഇ നിഫ്റ്റി 410.45 പോയിന്റ് ഉയര്‍ന്ന് 16,658.40 ല്‍ എത്തി. ആഴ്ചാടിസ്ഥാനത്തില്‍ സെന്‍സെക്സിന് 1,974 പോയിന്റ്, അഥവാ 3.41 ശതമാനം, നഷ്ടം നേരിട്ടു. എന്നാല്‍ നിഫ്റ്റി 618 പോയിന്റ്, അഥവാ 3.57 ശതമാനം, ഉയര്‍ന്നു.
വിപണികളിലെ പിന്‍വാങ്ങുലുകള്‍ മൂലം, അടുത്ത കുറച്ച് ദിവസങ്ങളില്‍ ചാഞ്ചാട്ടം ഉയര്‍ന്ന നിലയില്‍ തുടരുമെന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നു. കൂടുതല്‍ സൂചനകള്‍ക്കായി നിലവിലുള്ള റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷത്തെക്കുറിച്ച് വിപണി സൂക്ഷ്മമായി നിരീക്ഷിക്കും. വ്യാഴാഴ്ചത്തെ താഴ്ന്ന നിലയായ 16200 ശക്തമായ പിന്തുണയായി പ്രവര്‍ത്തിച്ചേക്കാം.
കനത്ത ചാഞ്ചാട്ടത്തില്‍ വ്യാപാരികള്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെങ്കിലും, നിക്ഷേപകര്‍ക്ക് ഗുണനിലവാരമുള്ള ബ്ലൂ ചിപ്പ് കമ്പനികളെ വാങ്ങാൻ നിലവിലെ താഴ്ചയെ ഉപയോഗപ്പെടുത്താമെന്ന് മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് റീട്ടെയില്‍ റിസര്‍ച്ച് മേധാവി സിദ്ധാര്‍ത്ഥ ഖേംക പറഞ്ഞു.
അതേസമയം, ഓട്ടോമൊബൈല്‍ കമ്പനികള്‍ ഫെബ്രുവരിയിലെ തങ്ങളുടെ പ്രതിമാസ വില്‍പ്പന കണക്കുകള്‍ മാര്‍ച്ച് ഒന്നു മുതല്‍ പ്രഖ്യാപിക്കാന്‍ തുടങ്ങുന്നതിനാല്‍ വാഹന ഓഹരികളിൽ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കപ്പെടും.
വിപണി വ്യാപാരികള്‍ ആഭ്യന്തര മാക്രോ ഇകണോമിക് സൂചനകള്‍ക്കായി കാത്തിരിക്കും. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ) തിങ്കളാഴ്ച നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തിലെ ജിഡിപി കണക്കുകള്‍ പ്രഖ്യാപിക്കും.
റഷ്യക്കെതിരായി ശക്തമായ ഉപരോധം സൃഷ്ടിച്ചും, വെടിക്കോപ്പുകളും ആയുധങ്ങളും നല്‍കികൊണ്ടുമാണ് അമേരിക്കയും യൂറോപ്യന്‍ യൂണിയനും പ്രതികരിച്ചിരിക്കുന്നത്. ഈ ആഗോള പ്രതിസന്ധി വിപണി ദിശകളെ സ്വധീനിക്കും. ഒമിക്രോണിന് ശേഷം വിതരണ തടസങ്ങളും പണപ്പെരുപ്പവും പുനഃരാരംഭിക്കുന്നത് ഒരേസമയം നിരവധി സമ്പദ് വ്യവസ്ഥകളെ ദോഷകരമായി ബാധിക്കുമെന്ന് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് റീട്ടെയില്‍ റിസര്‍ച്ച് മേധാവി ദീപക് ജസാനി പറഞ്ഞു.