Summary
മുംബൈ: നിക്ഷേപകരെ ആകർഷിക്കുന്നതിന് ധനവിപണിയുടെ വിശ്വാസ്യത നിര്‍ണ്ണായകമാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ബജറ്റിനു ശേഷമുള്ള സാഹചര്യം സാമ്പത്തിക വിദഗ്ധരുമായി ചർച്ചചെയ്യാൻ മുംബൈയിലെത്തിയതായിരുന്നു ധനമന്ത്രി. സാമ്പത്തിക മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള വഴികള്‍ കണ്ടെത്താന്‍ മൂലധന വിപണിയിലെ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ധനമന്ത്രി ആവശ്യപ്പെട്ടു. സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുന്നതും, ധനവിപണിയെ ശക്തമാക്കുന്നതും, നിക്ഷേപ സൗഹൃദമാക്കുന്നതുമടക്കം വിപണിയിലെ പങ്കാളികളുടെ പ്രാധാന്യം ചര്‍ച്ചയില്‍ അവര്‍ ഉയര്‍ത്തിക്കാട്ടി. ഉൽപ്പാദനപരമായ നിക്ഷേപത്തിനായി വിഭവങ്ങള്‍ ഫലപ്രദമായി എത്തിക്കാന്‍ സഹായിക്കുന്നതിന് കാര്യക്ഷതയും, സുതാര്യതയും ഉറപ്പാക്കാന്‍ പരിശ്രമിക്കണമെന്നും, കൊവിഡ് സാഹചര്യങ്ങളില്‍ […]
മുംബൈ: നിക്ഷേപകരെ ആകർഷിക്കുന്നതിന് ധനവിപണിയുടെ വിശ്വാസ്യത നിര്‍ണ്ണായകമാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ബജറ്റിനു ശേഷമുള്ള സാഹചര്യം സാമ്പത്തിക വിദഗ്ധരുമായി ചർച്ചചെയ്യാൻ മുംബൈയിലെത്തിയതായിരുന്നു ധനമന്ത്രി.
സാമ്പത്തിക മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള വഴികള്‍ കണ്ടെത്താന്‍ മൂലധന വിപണിയിലെ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ധനമന്ത്രി ആവശ്യപ്പെട്ടു.
സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുന്നതും, ധനവിപണിയെ ശക്തമാക്കുന്നതും, നിക്ഷേപ സൗഹൃദമാക്കുന്നതുമടക്കം വിപണിയിലെ പങ്കാളികളുടെ പ്രാധാന്യം ചര്‍ച്ചയില്‍ അവര്‍ ഉയര്‍ത്തിക്കാട്ടി.
ഉൽപ്പാദനപരമായ നിക്ഷേപത്തിനായി വിഭവങ്ങള്‍ ഫലപ്രദമായി എത്തിക്കാന്‍ സഹായിക്കുന്നതിന് കാര്യക്ഷതയും, സുതാര്യതയും ഉറപ്പാക്കാന്‍ പരിശ്രമിക്കണമെന്നും, കൊവിഡ് സാഹചര്യങ്ങളില്‍ പോലും വിപണി പ്രകടിപ്പിച്ച മികച്ച ചെറുത്തുനിൽപ്പ് ശ്രദ്ധേയമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
മീറ്റിംഗില്‍ പങ്കെടുത്തവരില്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, ക്ലിയറിംഗ് കോര്‍പ്പറേഷനുകള്‍, ഡിപ്പോസിറ്ററികള്‍, മ്യൂച്വല്‍ ഫണ്ട് വ്യവസായം, സ്റ്റോക്ക് ബ്രോക്കറേജ് സ്ഥാപനങ്ങള്‍, മര്‍ച്ചന്റ് ബാങ്കര്‍മാര്‍, ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ എന്നിവയുടെ മേധാവികളും ഉള്‍പ്പെടുന്നു.