image

17 Feb 2022 3:29 AM GMT

Market

6.26 കോടി റിട്ടേണുകളില്‍ നടപടിക്രമങ്ങള്‍ പൂർത്തിയായത് 4.50 കോടി

Myfin Editor

6.26 കോടി റിട്ടേണുകളില്‍ നടപടിക്രമങ്ങള്‍ പൂർത്തിയായത് 4.50 കോടി
X

Summary

ഡെല്‍ഹി: 2020-21 സാമ്പത്തിക വര്‍ഷത്തില്‍ സമര്‍പ്പിച്ച മൊത്തം 6.26 കോടി ആദായ നികുതി റിട്ടേണുകളില്‍ 4.50 കോടിയിലധികം ആദായ നികുതി റിട്ടേണുകളുടെ നടപടിക്രമങ്ങള്‍ ഇതുവരെ പൂര്‍ത്തതിയാക്കിയതായി ആദായ നികുതി വകുപ്പ് അറിയിച്ചു. കൂടാതെ, 2020- 21 സാമ്പത്തിക വര്‍ഷത്തില്‍ സമര്‍പ്പിച്ച 5.41 കോടിയിലധികം ആദായനികുതി റിട്ടേണുകള്‍ പരിശോധിക്കുകയും 1.58 കോടി റിട്ടേണുകള്‍ക്ക് റീഫണ്ട് നല്‍കി 31,857 കോടി രൂപ അനുവദിക്കുകയും ചെയ്തു. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 1.97 കോടിയില്‍ അധികം നികുതിദായകര്‍ക്ക് 1.71 ലക്ഷം കോടി […]


ഡെല്‍ഹി: 2020-21 സാമ്പത്തിക വര്‍ഷത്തില്‍ സമര്‍പ്പിച്ച മൊത്തം 6.26 കോടി ആദായ നികുതി റിട്ടേണുകളില്‍ 4.50 കോടിയിലധികം ആദായ നികുതി റിട്ടേണുകളുടെ നടപടിക്രമങ്ങള്‍ ഇതുവരെ പൂര്‍ത്തതിയാക്കിയതായി ആദായ നികുതി വകുപ്പ് അറിയിച്ചു.

കൂടാതെ, 2020- 21 സാമ്പത്തിക വര്‍ഷത്തില്‍ സമര്‍പ്പിച്ച 5.41 കോടിയിലധികം ആദായനികുതി റിട്ടേണുകള്‍ പരിശോധിക്കുകയും 1.58 കോടി റിട്ടേണുകള്‍ക്ക് റീഫണ്ട് നല്‍കി 31,857 കോടി രൂപ അനുവദിക്കുകയും ചെയ്തു.

ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 1.97 കോടിയില്‍ അധികം നികുതിദായകര്‍ക്ക് 1.71 ലക്ഷം കോടി രൂപ റീഫണ്ട് നല്‍കിയതായും ആദായ നികുതി വകുപ്പ് ട്വീറ്റില്‍ അറിയിച്ചു. ഇതില്‍ 63,234 കോടി രൂപയുടെ വ്യക്തിഗത ആദായ നികുതി റീഫണ്ടുകളും 1.08 ലക്ഷം കോടി രൂപയുടെ കോര്‍പ്പറേറ്റ് നികുതി റീഫണ്ടുകളുമാണ് ഉള്‍പ്പെടുന്നത്.

ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോര്‍ട്ടലില്‍ 2022 ഫെബ്രുവരി 15 വരെ 29.8 ലക്ഷം പ്രധാന നികുതി ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ (ടിഎആര്‍) ഫയല്‍ ചെയ്തിട്ടുണ്ടെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി) പസ്താവനയില്‍ പറഞ്ഞു. ചൊവ്വാഴ്ച മാത്രം 4.14 ലക്ഷത്തിലധികം പ്രധാന നികുതി ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്.