image

16 Feb 2022 4:48 AM GMT

IPO

ഐപിഒയില്‍ ചരിത്ര നേട്ടം; 10 മാസത്തിൽ വിപണിയിലെത്തിയത് 71 കമ്പനികള്‍

MyFin Desk

ഐപിഒയില്‍ ചരിത്ര നേട്ടം; 10 മാസത്തിൽ വിപണിയിലെത്തിയത് 71 കമ്പനികള്‍
X

Summary

പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെയുള്ള (ഐപിഒ) ഫണ്ട് സമാഹരണത്തില്‍ റെക്കോര്‍ഡ് നേട്ടത്തിനരികെ നടപ്പ് സാമ്പത്തിക വര്‍ഷം. കഴിഞ്ഞ രണ്ട് ദശകത്തിലെ ഏറ്റവും ഉയര്‍ന്ന ഫണ്ട് ശേഖരണമാണ് യാഥാര്‍ത്ഥ്യമാകുന്നത്. പോയ സാമ്പത്തിക വര്‍ഷത്തില്‍ 56 കമ്പനികള്‍ സമാഹരിച്ച 27,200 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ 10 മാസത്തിനിടെ 71 ഐപിഒകള്‍ വഴി 85,600 കോടി രൂപ സമാഹരിച്ചു. എന്നാല്‍ ഈ കമ്പനികള്‍ എങ്ങനെയാണ് സ്റ്റോക്ക് എക്‌സചേഞ്ചുകളില്‍ പ്രകടനം നടത്തുന്നതെന്ന ചോദ്യം അവശേഷിക്കുന്നുണ്ട്. ലിസ്റ്റിംഗിന് ശേഷമുള്ള ഐപിഒകളുടെ പ്രകടനത്തെക്കുറിച്ച് വിശകലനം […]


പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെയുള്ള (ഐപിഒ) ഫണ്ട് സമാഹരണത്തില്‍ റെക്കോര്‍ഡ് നേട്ടത്തിനരികെ നടപ്പ് സാമ്പത്തിക വര്‍ഷം. കഴിഞ്ഞ രണ്ട് ദശകത്തിലെ ഏറ്റവും ഉയര്‍ന്ന ഫണ്ട് ശേഖരണമാണ് യാഥാര്‍ത്ഥ്യമാകുന്നത്.

പോയ സാമ്പത്തിക വര്‍ഷത്തില്‍ 56 കമ്പനികള്‍ സമാഹരിച്ച 27,200 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ 10 മാസത്തിനിടെ 71 ഐപിഒകള്‍ വഴി 85,600 കോടി രൂപ സമാഹരിച്ചു. എന്നാല്‍ ഈ കമ്പനികള്‍ എങ്ങനെയാണ് സ്റ്റോക്ക് എക്‌സചേഞ്ചുകളില്‍ പ്രകടനം നടത്തുന്നതെന്ന ചോദ്യം അവശേഷിക്കുന്നുണ്ട്.

ലിസ്റ്റിംഗിന് ശേഷമുള്ള ഐപിഒകളുടെ പ്രകടനത്തെക്കുറിച്ച് വിശകലനം നടത്തി മികച്ചതും, മോശവുമായ പ്രകടനം നടത്തിയ കമ്പനികളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. 2021 ലെ ഐപിഒകളില്‍, 33 ഓഹരികള്‍ ലിസ്റ്റിംഗ് വിലയേക്കാള്‍ താഴ്ന്നപ്പോള്‍ 20 എണ്ണം ഓഫര്‍ വിലയേക്കാള്‍ താഴ്ന്നു.

ഏറ്റവും മോശപ്പെട്ട പ്രകടനം കാഴ്ച്ചവെച്ച ഐപിഒ കൾ

(As on date February 14, 2022)

ഏകദേശം 21 ഐപിഒകള്‍ നിക്ഷേപകര്‍ക്ക് 10 ശതമാനം മുതല്‍ 270 ശതമാനം വരെ ലിസ്റ്റിംഗിന് ശേഷം നേട്ടം നല്‍കിയപ്പോള്‍ 16 ഐപിഒകള്‍ നഷ്ടം രേഖപ്പെടുത്തി.

പ്രതിരോധ, ബഹിരാകാശ മേഖലകളില്‍ ഒപ്റ്റിക്‌സ്, ഇലക്ട്രോണിക്‌സ് തുടങ്ങി ഉയര്‍ന്ന എഞ്ചിനീയറിംഗ് സേവനങ്ങള്‍ നല്‍കുന്ന കമ്പനിയായ പാരാസ് ഡിഫന്‍സ് വിപണിയില്‍ അരങ്ങേറ്റം നടത്തി. ഇതിന് ഐപിഒ വിലയേക്കാള്‍ 273 ശതമാനം ഉയര്‍ന്ന മൂല്യമാണുള്ളത്. തൊട്ട് പുറകിലായി ലാറ്റന്‍വ്യൂ (146%), തത്വ ചിന്തന്‍ (112%), സിഗാച്ചി ഇൻഡസ്ട്രി (91%), ദിവ്യാനി (83%) എന്നിവയുമുണ്ട്.

പുതുതലമുറ കമ്പനികള്‍ ഐപിഒകൾക്കു ശേഷം സമ്മിശ്ര ഫലമാണ് നൽകുന്നത്. ഭക്ഷ്യ വിതരണ കമ്പനിയായ സൊമാറ്റോ, ഫാഷന്‍ റീട്ടെയ്ല്‍ കമ്പനി നൈക്ക, ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് ബ്രോക്കര്‍ പോളിസി ബസാര്‍, ഓട്ടോ ക്ലാസിഫൈഡ് പ്ലാറ്റ്ഫോമായ കാര്‍ട്രേഡ്.കോം, സിഎഎംഎസ്, പേടിഎം എന്നിവ പോലുള്ള ആധുനിക സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായുള്ള കോര്‍പ്പറേറ്റുകളുടെ പ്രകടനം സമ്മിശ്രമാണ്.

ഐപിഒ വിലയേക്കാള്‍ 35 ശതമാനം ഉയര്‍ന്നാണ് നൈക്കയുടെ ഓഹരികളുള്ളത്. അതേസമയം സൊമാറ്റോ ലിസ്റ്റിംഗിന് ശേഷം അതിന്റെ തിളക്കം നഷ്ടപ്പടുത്തിയെങ്കിലും ഐപിഒ വിലയേക്കാള്‍ എട്ട് ശതമാനം ഉയര്‍ന്നാണുള്ളത്.

ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്നവയില്‍ മുമ്പിൽ ഓണ്‍ലൈന്‍ പേയ്മെന്റ് സേവന ദാതാക്കളായ പേടിഎം ആണ്. അതിന്റെ ഐപിഒ വിലയില്‍ നിന്ന് 60% കുറഞ്ഞു. കാര്‍ട്രേഡ് 61%, വിന്‍ഡ്ലാസ് 41% ശതമാനം, നുവോക്കോ 31%, എജിഎസ് ട്രാന്‍സാക്റ്റ് 26%, പോളിസി ബസാര്‍ 22%, സ്റ്റാര്‍ട്ട് ഹെല്‍ത്ത് 18% എന്നിങ്ങനെയാണ് നഷ്ടം രേഖപ്പെടുത്തിയത്.

ഏറ്റവും നന്നായി ലാഭം നേടിയ ഐപിഒകൾ

(As on date February 14, 2022)

2021 നവംബര്‍ 18 ന് ലിസ്റ്റ് ചെയ്തതിന് ശേഷം മൂന്ന് മാസത്തിനുള്ളില്‍ പേടിഎം-ന്റെ ഓഹരി വിലയില്‍ 60% ഇടിവുണ്ടായി. ഇതോടെ പുതിയ നിക്ഷേപകര്‍ക്ക് 10,073 കോടി രൂപയുടെ ഭീമമായ മൂല്യ നഷ്ടമാണ് ഉണ്ടായത്.

പേടിഎം, സൊമാറ്റോ, നൈക്കയുടെ മാതൃ സ്ഥാപനമായ എഫ്‌ എസ് എന്‍ ഇ-കൊമേഴ്‌സ് വെഞ്ച്വേറും, പിബി ഫിന്‍ടെക്ക് (പോളിസ് ബസാര്‍) എന്നിവ സമീപ കാലത്തെ ഏറ്റവും വലിയ വിപണി തകര്‍ച്ചയെയാണ് അഭിമുഖീകരിച്ചത്. പുതിയതായി ലിസ്റ്റ് ചെയ്ത കമ്പനികളെ ഇത് താഴേക്ക് വലിച്ചു. കൂടാതെ പുതുതലമുറ ടെക്‌നോളജി കമ്പനികളുടെ ഓഹരികളിൽ വില്‍പ്പന സമ്മര്‍ദ്ദമുണ്ടായി.

ഇന്ത്യ റേറ്റിംഗ് ആന്‍ഡ് റിസര്‍ച്ചിന്റെ ഡാറ്റ പ്രാകാരം, വിപണി ഉണര്‍വിനൊപ്പം അനുകൂലമായ നയങ്ങള്‍ ഈ വര്‍ഷം ഐപിഒകള്‍ നടത്താൻ സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിച്ചു. പുതുതലമുറ കമ്പനികളുടെ ഐപിഒകള്‍, പരമ്പരാഗത കമ്പനികളെ അപേക്ഷിച്ച്, വാല്യൂ അണ്‍ലോക്കിംഗിനും, ബ്രാന്‍ഡ് റെക്കഗ്നേഷനും മുന്‍ഗണന നല്‍കുന്നവയാണ്. ദീര്‍ഘകാല മൂലധന ചെലവും, കടം അടച്ചു തീര്‍ക്കുന്നതും പിന്നീടേ വരുന്നുള്ളൂ.