image

16 Feb 2022 6:01 AM GMT

Banking

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 160 രൂപ കുറഞ്ഞു

MyFin Bureau

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 160 രൂപ കുറഞ്ഞു
X

Summary

സംസ്ഥാനത്തെ സ്വര്‍ണ വിപണിയില്‍ ചാഞ്ചാട്ടം തുടരുന്നു. ഫെബ്രുവരിയിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് ഇന്ന് സ്വര്‍ണ വിലയില്‍ ഇടിവ് സംഭവിച്ചത്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 4,620 രൂപയിലെത്തി. പവന് 160 രൂപ കുറഞ്ഞു. പവന് 36,960 രൂപയാണ് ഇപ്പോള്‍ വില. ചൊവ്വാഴ്ച്ച വ്യാപാരം നടന്നപ്പോള്‍ പവന് 480 രൂപ വര്‍ധിച്ച് 37,440 രൂപയില്‍ എത്തിയിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച്ച മാത്രം 800 രൂപയുടെ വര്‍ധനയാണ് സ്വര്‍ണത്തിനുണ്ടായത്. ഫെബ്രുവരി പകുതി വരെയുള്ള കണക്കുകള്‍ […]


സംസ്ഥാനത്തെ സ്വര്‍ണ വിപണിയില്‍ ചാഞ്ചാട്ടം തുടരുന്നു. ഫെബ്രുവരിയിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് ഇന്ന് സ്വര്‍ണ വിലയില്‍ ഇടിവ് സംഭവിച്ചത്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 4,620 രൂപയിലെത്തി.

പവന് 160 രൂപ കുറഞ്ഞു. പവന് 36,960 രൂപയാണ് ഇപ്പോള്‍ വില. ചൊവ്വാഴ്ച്ച വ്യാപാരം നടന്നപ്പോള്‍ പവന് 480 രൂപ വര്‍ധിച്ച് 37,440 രൂപയില്‍ എത്തിയിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച്ച മാത്രം 800 രൂപയുടെ വര്‍ധനയാണ് സ്വര്‍ണത്തിനുണ്ടായത്. ഫെബ്രുവരി പകുതി വരെയുള്ള കണക്കുകള്‍ നോക്കിയാല്‍ സ്വര്‍ണത്തിന് 1,520 രൂപയാണ് വര്‍ധിച്ചത്.

എന്നാല്‍ രാജ്യാന്തര സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തുകയാണ്. യുക്രെയിന്‍ അതിര്‍ത്തിയിലെ സംഘര്‍ഷം കുറയുന്നത് സ്വര്‍ണ വിലയിലും പ്രതിഫലിക്കുന്നുണ്ട്.