12 Feb 2022 11:05 PM GMT
Summary
ഡിജിറ്റല്‍ ഗോള്‍ഡ് നിക്ഷേപത്തിലൂടെ ഇന്ത്യക്കാര്‍ കൈകാര്യം ചെയ്ത ആസ്തിയുടെ അളവ് 2021 ല്‍ വര്‍ധിച്ചു. വര്‍ഷത്തിന്റെ ആദ്യമാസങ്ങളെ അപേക്ഷിച്ച് ഡിസംബറില്‍ 27% ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്. സുരക്ഷിതമായ സ്വര്‍ണ നിക്ഷേപം എന്ന നിലയില്‍ ഗോള്‍ഡ് ഇ ടി എഫുകള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ പ്രചാരം ലഭിച്ചിട്ടുണ്ട്. അസോസിയേഷന്‍ ഓഫ് മ്യൂച്ചല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യയുടെ കണക്കനുസരിച്ച് 2021 ജനുവരിയില്‍ ഡിജിറ്റള്‍ ഗോള്‍ഡ് കൈകാര്യ ആസ്തി 14,480 കോടി രൂപയായിരുന്നു. എന്നാല്‍ വര്‍ഷാവസാനം ഇത് വര്‍ധിച്ച് 18,405 കോടിയായി. ഗോള്‍ഡ് ഇ […]
ഡിജിറ്റല്‍ ഗോള്‍ഡ് നിക്ഷേപത്തിലൂടെ ഇന്ത്യക്കാര്‍ കൈകാര്യം ചെയ്ത ആസ്തിയുടെ അളവ് 2021 ല്‍ വര്‍ധിച്ചു. വര്‍ഷത്തിന്റെ ആദ്യമാസങ്ങളെ അപേക്ഷിച്ച് ഡിസംബറില്‍ 27% ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്. സുരക്ഷിതമായ സ്വര്‍ണ നിക്ഷേപം എന്ന നിലയില്‍ ഗോള്‍ഡ് ഇ ടി എഫുകള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ പ്രചാരം ലഭിച്ചിട്ടുണ്ട്. അസോസിയേഷന്‍ ഓഫ് മ്യൂച്ചല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യയുടെ കണക്കനുസരിച്ച് 2021 ജനുവരിയില്‍ ഡിജിറ്റള്‍ ഗോള്‍ഡ് കൈകാര്യ ആസ്തി 14,480 കോടി രൂപയായിരുന്നു. എന്നാല്‍ വര്‍ഷാവസാനം ഇത് വര്‍ധിച്ച് 18,405 കോടിയായി.
ഗോള്‍ഡ് ഇ ടി എഫ് നിക്ഷേപങ്ങളുടെ എണ്ണം കഴിഞ്ഞ വര്‍ഷം 9.7 ലക്ഷത്തില്‍ നിന്ന് ഏകദേശം മൂന്ന് മടങ്ങ് വര്‍ധിച്ച് 32.1 ലക്ഷമായി. ഡിസംബറില്‍ മാത്രം സ്വര്‍ണ ഇ ടി എഫുകളില്‍ 313 കോടി രൂപയുടെ നിക്ഷേപം ലഭിച്ചു. കൂടാതെ നിക്ഷേപകര്‍ 176 കോടി രൂപയുടെ ഗോള്‍ഡ് ഇ ടി എഫുകള്‍ കഴിഞ്ഞ മാസം തിരികെ വാങ്ങി. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് പ്രകാരം, കോവിഡ് മഹാമാരിയ്ക്ക് മുന്‍പുള്ള നിലയേക്കാള്‍ ഉയര്‍ന്ന നിലയില്‍ ഗോള്‍ഡ് ഇ ടി എഫിലെ നിക്ഷേപങ്ങള്‍ ആഗോളതലത്തില്‍ തുടരുകയാണ്.
നേട്ടം നല്‍കാന്‍ ഗോള്‍ഡ് ഇ ടി എഫ്
സ്വര്‍ണം കൈവശം വെയ്ക്കുന്നതിന് നികുതി ഒഴിവാക്കാന്‍ സാധിക്കുമെന്നതും ഇ ടി എഫുകളുടെ പ്രത്യേകതയാണ്. ഇ ടി എഫുകളില്‍ നിന്ന് ലഭിക്കുന്ന ദീര്‍ഘകാല മൂലധന നേട്ടത്തിന് മാത്രം നികുതി നല്‍കിയാല്‍ മതി. സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്ക് തിരഞ്ഞെടുക്കാന്‍ പറ്റിയൊരു ഉത്തമമായ മാര്‍ഗമാണ് 'ഗോള്‍ഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്' അഥവാ 'ഗോള്‍ഡ് ഇ ടി എഫ്'.
ഒരു ഇ ടി എഫ് യൂണിറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് തുല്യമാണ്. തികച്ചും ഡിജിറ്റല്‍ ആയാണ് ഇതിന്റെ ഇടപാടുകള്‍ നടക്കുന്നത്. ഓഹരിയിടപാടുകള്‍ പോലെ തന്നെ സ്റ്റോക്ക് എക്സ്ചേഞ്ച് വഴിയാണ് ഇതിന്റെ വ്യാപാരവും നടക്കുന്നത്. സ്റ്റോക്ക് എക്സ്ചേഞ്ച് പ്രവര്‍ത്തിക്കുന്ന സമയങ്ങളില്‍ ഇത് വാങ്ങാനും വില്‍ക്കാനും സാധിക്കും.
പണിക്കൂലി, പണിക്കുറവ് മുതലായ സ്വര്‍ണം വാങ്ങുമ്പോഴുണ്ടാകുന്ന ചെലവുകള്‍ ഇതിനില്ല എന്നതാണ് ഗോള്‍ഡ് ഇ ടി എഫുകളുടെ പ്രത്യേകത. എന്നാല്‍ സ്വര്‍ണ വില വര്‍ധനയുടെ നേട്ടം ഇതിലൂടെ ലഭിക്കുകയും ചെയ്യും. ഗോള്‍ഡ് ഇ ടി എഫുകള്‍ വില്‍ക്കുമ്പോള്‍ കൈവശമുള്ള സ്വര്‍ണത്തിന്റെ മൂല്യമാണ് നമുക്ക് ലഭിക്കുക. ഇതര സ്വര്‍ണ നിക്ഷേപ മാര്‍ഗങ്ങളെ അപേക്ഷിച്ച് ഏറ്റവും നേട്ടം തരുന്നത് ഗോള്‍ഡ് ഇ ടി എഫ് ആണ്.