image

19 Jan 2022 3:46 AM GMT

Banking

2022 ല്‍ സ്വർണത്തിന് തിളക്കമേറുമെന്ന് നിരീക്ഷകർ

Agencies

2022 ല്‍ സ്വർണത്തിന് തിളക്കമേറുമെന്ന് നിരീക്ഷകർ
X

Summary

2021 ന്റെ രണ്ടാം പകുതിയില്‍ ഒരു പരിധി വരെ തിളക്കം നഷ്ടപ്പെട്ട സ്വര്‍ണം, പുതുവര്‍ഷത്തില്‍ തിളക്കം വീണ്ടെടുക്കനൊരുങ്ങുന്നു. കോവിഡ് 19, പണപ്പെരുപ്പ ആശങ്കകള്‍, യുഎസ് ഡോളറിന്റെ ഉയര്‍ച്ച എന്നിവയ്ക്കിടയില്‍ ഈ മഞ്ഞ ലോഹം 10 ഗ്രാമിന് 55,000 രൂപ കടക്കാനും സാധ്യതയുണ്ട്. 2020ല്‍ മികച്ച പ്രകടനം കാഴ്ച്ച വച്ച സ്വര്‍ണം ആഗസ്റ്റില്‍ മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എം സി എക്‌സ്) 56,200 രൂപ എന്ന റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയിരുന്നു. ഇപ്പോള്‍ വില 10 ഗ്രാമിന് 48,000 രൂപയ്ക്കടുത്താണ്. […]


2021 ന്റെ രണ്ടാം പകുതിയില്‍ ഒരു പരിധി വരെ തിളക്കം നഷ്ടപ്പെട്ട സ്വര്‍ണം, പുതുവര്‍ഷത്തില്‍ തിളക്കം വീണ്ടെടുക്കനൊരുങ്ങുന്നു. കോവിഡ് 19, പണപ്പെരുപ്പ ആശങ്കകള്‍, യുഎസ് ഡോളറിന്റെ ഉയര്‍ച്ച എന്നിവയ്ക്കിടയില്‍ ഈ മഞ്ഞ ലോഹം 10 ഗ്രാമിന് 55,000 രൂപ കടക്കാനും സാധ്യതയുണ്ട്. 2020ല്‍ മികച്ച പ്രകടനം കാഴ്ച്ച വച്ച സ്വര്‍ണം ആഗസ്റ്റില്‍ മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എം സി എക്‌സ്) 56,200 രൂപ എന്ന റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയിരുന്നു. ഇപ്പോള്‍ വില 10 ഗ്രാമിന് 48,000 രൂപയ്ക്കടുത്താണ്. ഇത് എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍ നിന്ന് ഏകദേശം 14% കുറവാണ്.

രൂപയുടെ മൂല്യത്തകര്‍ച്ച കണക്കിലെടുക്കുമ്പോള്‍ നിലവിലെ സ്വര്‍ണ്ണ നിരക്കിന്റെ നില ഇപ്പോഴും മൊത്തത്തിലുള്ള അന്താരാഷ്ട്ര വിലയേക്കാള്‍ 3% കൂടുതലാണ്. ഇക്വിറ്റി വിപണികളിലെ പണലഭ്യതയുടെ ഒഴുക്ക് ഈ വര്‍ഷത്തെ മോശം പ്രകടനത്തിന് കാരണമായെന്ന് കോം ട്രെന്‍ഡ്‌സ് സഹസ്ഥാപകനും സി ഇ ഒ-യുമായ ജ്ഞാനശേഖര്‍ ത്യാഗരാജന്‍ പറഞ്ഞു. മാത്രമല്ല ഒമൈക്രോൺ വേരിയന്റ് അതിവേഗം വ്യാപിച്ചതിനാല്‍ ബൂസ്റ്റര്‍ ഷോട്ടുകള്‍ എടുക്കാനും മാസ്‌ക് ധരിക്കാനും ശൈത്യകാലത്ത് യാത്ര ചെയ്യുകയാണെങ്കില്‍ ജാഗ്രത പാലിക്കാനും യുഎസ് ആരോഗ്യ ഉദ്യോഗസ്ഥര്‍ അമേരിക്കന്‍ ജനതയോട് അഭ്യര്‍ത്ഥിച്ചതായും ത്യാഗരാജന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, യൂറോ, യെന്‍ തുടങ്ങിയ അയഞ്ഞ പണ നയങ്ങളുള്ള കറന്‍സികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നിരക്കുകള്‍ കര്‍ശനമാക്കുന്നത് യുഎസ് ഡോളറിനെ കൂടുതല്‍ ആകര്‍ഷകമാക്കും.

അന്താരാഷ്ട്ര വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് ഔണ്‍സിന് 1,791 ഡോളറിന് മുകളിലായിരുന്നു, അതേസമയം ഇന്ത്യയില്‍ എം സി എക്സ് ഗോള്‍ഡ് ഫ്യൂച്ചര്‍ ഡിസംബര്‍ 29ന് 10 ഗ്രാമിന് 47,740 രൂപയായിരുന്നു. പണപ്പെരുപ്പ ആശങ്കകള്‍ക്കും കൊറോണ വൈറസിന്റെ ഒമൈക്രോൺ വേരിയന്റിനെക്കുറിച്ചുള്ള അനിശ്ചിതത്വത്തിനും ഇടയില്‍ സ്വര്‍ണ വില ഉയരാന്‍ സാധ്യതയുണ്ട്. 2022 ന്റെ ആദ്യ പകുതിയില്‍ വില ഔണ്‍സിന് 1,700-1,900 ഡോളറിന്റെ പരിധിയില്‍ നീങ്ങുമെന്നും രണ്ടാം പകുതിയില്‍ 2,000 ഡോളര്‍ കടക്കുമെന്നും തങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് ത്യാഗരാജന്‍ പറഞ്ഞു. ആഭ്യന്തര വിപണികളില്‍ വില 45,000-50,000 രൂപയില്‍ ആയിരിക്കുമെന്ന് പ്രതീക്ഷിക്കാം. എം സി എക്സിന് 2022 രണ്ടാം പകുതിയില്‍ 55,000 രൂപ കടക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്റര്‍നാഷണല്‍ ബുള്ളിയന്‍ എക്സ്ചേഞ്ചിന്റെ നിയന്ത്രണ ചട്ടക്കൂടും 'ഇലക്ട്രോണിക് ഗോള്‍ഡ് രസീറ്റ്' എന്ന പുതിയ സുരക്ഷാരീതി ഉള്‍പ്പെടുന്ന ആഭ്യന്തര വ്യാപാരത്തിനുള്ള ചട്ടക്കൂടും അടുത്ത കുറച്ച് വര്‍ഷങ്ങളില്‍ പരിവര്‍ത്തനം വരുത്തുമെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ റീജിയണല്‍ സി ഇ ഒ (ഇന്ത്യ) സോമസുന്ദരം പി ആര്‍ പറഞ്ഞു. രാജ്യത്തെ 256 ജില്ലകളിലെ 14, 18, 22 കാരറ്റ് സ്വര്‍ണ്ണാഭരണങ്ങള്‍ക്കും പുരാവസ്തുക്കള്‍ക്കും 2021 ജൂണ്‍ 23 മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഹാള്‍മാര്‍ക്കിംഗ്, ഗുണനിലവാര സര്‍ട്ടിഫിക്കേഷന്‍ സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു, അവിടെയെല്ലാം കുറഞ്ഞത് ഒരു അസൈയിംഗ് ആന്‍ഡ് ഹാള്‍മാര്‍ക്കിംഗ് സെന്റര്‍ (AHC) ഉണ്ട്.

21 മാസത്തിനിടെ പ്രാദേശിക കോവിഡ് കേസുകളില്‍ ചൈനയുടെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം സ്വര്‍ണ വില താഴ്ന്ന നിലയില്‍ തുടരുമെന്ന് മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് വി പി കമ്മോഡിറ്റീസ് റിസര്‍ച്ച് നവനീത് ദമാനി പറഞ്ഞു.