image

15 Jan 2022 7:17 AM GMT

Cryptocurrency

ഡിജിറ്റല്‍, ക്രിപ്‌റ്റോ കറന്‍സികൾ: ആര്‍ബിഐ ചര്‍ച്ച

MyFin Bureau

ഡിജിറ്റല്‍, ക്രിപ്‌റ്റോ കറന്‍സികൾ: ആര്‍ബിഐ ചര്‍ച്ച
X

Summary

marketസെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി, സ്വകാര്യ ക്രിപ്‌റ്റോകറന്‍സികള്‍ എന്നിവയുമായി ബന്ധപ്പെട്ട വശങ്ങളെ സജീവ ചര്‍ച്ചാ വിഷയമാക്കി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് റിസര്‍വ് ബാങ്ക്. നിലവില്‍ ക്രിപ്‌റ്റോകറന്‍സികളിന്‍മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇപ്പോള്‍ നടക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പരിഗണിക്കുന്നതിനായി, ഈ വര്‍ഷം ക്രിപ്‌റ്റോകറന്‍സിയും, ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സി ബില്ലിന്റെ നിയന്ത്രണവും പട്ടികപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഭരണകൂട വൃത്തങ്ങള്‍ നല്‍കുന്ന സൂചനയനുസരിച്ച് അടുത്തയാഴ്ച അവസാനിക്കുന്ന സമ്മേളനത്തില്‍ ഇത് നടപ്പിലായേക്കില്ലെന്നാണ് സൂചന. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ […]


marketസെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി, സ്വകാര്യ ക്രിപ്‌റ്റോകറന്‍സികള്‍ എന്നിവയുമായി ബന്ധപ്പെട്ട വശങ്ങളെ സജീവ ചര്‍ച്ചാ വിഷയമാക്കി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് റിസര്‍വ് ബാങ്ക്.

നിലവില്‍ ക്രിപ്‌റ്റോകറന്‍സികളിന്‍മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇപ്പോള്‍ നടക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പരിഗണിക്കുന്നതിനായി, ഈ വര്‍ഷം ക്രിപ്‌റ്റോകറന്‍സിയും, ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സി ബില്ലിന്റെ നിയന്ത്രണവും പട്ടികപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഭരണകൂട വൃത്തങ്ങള്‍ നല്‍കുന്ന സൂചനയനുസരിച്ച് അടുത്തയാഴ്ച അവസാനിക്കുന്ന സമ്മേളനത്തില്‍ ഇത് നടപ്പിലായേക്കില്ലെന്നാണ് സൂചന.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌റ്റേഴ്‌സിന്റെ 592 മത് സമ്മേളനമാണ് ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ നേതൃത്വത്തില്‍ ലക്‌നൗവില്‍ നടന്നത്.

സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി, സ്വകാര്യ ക്രിപ്റ്റോ കറന്‍സികള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവിധ വശങ്ങളും ബോര്‍ഡ് ചര്‍ച്ച ചെയ്തതായി ആര്‍ബിഐ പ്രസ്തവനയില്‍ വ്യക്തമാക്കി. ഡിജിറ്റല്‍ കറന്‍സിയെന്ന ആശയം റിസര്‍വ്ബാങ്കാണ് മുന്നോട്ട് വച്ചത്.

ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കുന്നതിന് ഘട്ടം ഘട്ടമായുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്ന് ആര്‍ബിഐ.

ക്രിപ്റ്റോകറന്‍സികള്‍ക്കെതിരെ ശക്തമായ നിരീക്ഷണങ്ങള്‍ സെന്‍ട്രല്‍ ബാങ്ക് ആവര്‍ത്തിച്ച് പ്രകടിപ്പിച്ചു. രാജ്യത്തിന്റെ മാക്രോ ഇകണോമിക്, സാമ്പത്തിക സ്ഥിരത എന്നിവയ്ക്ക് ഗുരുതരമായ ഭീഷണിയാണെന്നും അവയില്‍ വ്യാപാരം ചെയ്യുന്ന നിക്ഷേപകരുടെ എണ്ണത്തിലും അവരുടെ പ്രഖ്യാപിത വിപണി മൂല്യത്തിലും സംശയമുണ്ടെന്നും ആര്‍ബിഐ വ്യക്തമാക്കിക്കഴിഞ്ഞു.

ക്രിപ്റ്റോകറന്‍സികള്‍ അനുവദിക്കുന്നതിനെതിരെ ഗവര്‍ണര്‍ ശക്തിദാന്ത ദാസും തന്റെ വീക്ഷണങ്ങള്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. സെന്‍ട്രല്‍ ബാങ്കുകള്‍ നിയന്ത്രിക്കാത്തതിനാല്‍ ഏതൊരു സാമ്പത്തിക വ്യവസ്ഥയ്ക്കും ക്രിപ്‌റ്റോകറന്‍സികള്‍ ഗുരുതരമായ ഭീഷണിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.cryptomarket