image

8 Jan 2022 6:37 AM GMT

Market

ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റ്യൂഷണല്‍ പ്ലേസ്‌മെന്റ് എന്നാൽ എന്ത്?

MyFin Desk

ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റ്യൂഷണല്‍ പ്ലേസ്‌മെന്റ് എന്നാൽ എന്ത്?
X

Summary

ക്യൂഐപി കളുടെ കൂട്ടത്തില്‍ ഇന്ത്യന്‍ മ്യൂച്ചല്‍ ഫണ്ടുകള്‍, വിദേശ ഫണ്ടുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ബാങ്കുകള്‍, പെന്‍ഷന്‍ ഫണ്ടുകള്‍ എന്നിവ ഉള്‍പ്പെടുന്നു.


യോഗ്യതയുള്ള നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് (Qualified Institutional Buyers-QIB) ഒരു ലിസ്റ്റ് ചെയ്ത കമ്പനിയുടെ ഓഹരികളോ, അല്ലെങ്കില്‍ ഓഹരികളാക്കി മാറ്റാവുന്ന മറ്റ്...

 

യോഗ്യതയുള്ള നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് (Qualified Institutional Buyers-QIB) ഒരു ലിസ്റ്റ് ചെയ്ത കമ്പനിയുടെ ഓഹരികളോ, അല്ലെങ്കില്‍ ഓഹരികളാക്കി മാറ്റാവുന്ന മറ്റ് സെക്യൂരിറ്റികളോ നല്‍കുന്ന രീതിയാണ് ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റ്യൂഷണല്‍ പ്ലേസ്മെന്റ് (QIP). ക്യൂഐബി കളുടെ കൂട്ടത്തില്‍ ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളും, വിദേശ ധനകാര്യ സ്ഥാപനങ്ങളും ഉള്‍പ്പെടുന്നു. ഇതിലൂടെ വിദേശ ഓഹരിവിപണിയില്‍ ലിസ്റ്റു ചെയ്യാതെ തന്നെ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഇന്ത്യന്‍ ഓഹരികളില്‍ നിക്ഷേപിക്കാന്‍ കഴിയും.

ഇവിടെ കമ്പനികളുടെ ഓഹരികള്‍ ക്യുഐബി (QIB) കള്‍ക്ക് നേരിട്ട് നല്‍കുകയാണ് ചെയ്യുന്നത്. നിക്ഷേപകര്‍ക്കും ഇത് ലാഭകരമാണ്. കാരണം അവര്‍ കമ്പനി ഓഹരികളില്‍ നേരിട്ട് നിക്ഷേപിക്കുന്നതിനാല്‍ ഡെറിവേറ്റീവ് വ്യാപാരത്തിനു വേണ്ടിവരുന്ന ചിലവുകള്‍ ഒഴിവാക്കാനാകും. (കമ്പനികള്‍ ജിഡിആര്‍/ എഡിആര്‍ പുറത്തിറക്കുമ്പോള്‍ അവ ഡെറിവേറ്റീവുകളായാണ് വിദേശ വിപണിയിലെത്തുന്നത്). ഇവിടെ പുതിയതായി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെടുന്നില്ല. അതിനാല്‍ അതിനു വേണ്ടിവരുന്ന സമയനഷ്ടവും ധനനഷ്ടവും ഒഴിവാക്കാനാകും. ക്യൂഐപി കളുടെ കൂട്ടത്തില്‍ ഇന്ത്യന്‍ മ്യൂച്ചല്‍ ഫണ്ടുകള്‍, വിദേശ ഫണ്ടുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ബാങ്കുകള്‍, പെന്‍ഷന്‍ ഫണ്ടുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ക്യൂഐപി, കമ്പനികളുടെ ഇടയില്‍ ഏറ്റവും പ്രചാരം നേടിയിട്ടുള്ള ധനസമാഹരണ മാര്‍ഗമാണ്. ഒരു തരത്തിലുള്ള പ്രൈവറ്റ് പ്ലേസ്മെന്റ് തന്നെയാണിത്. എന്നാല്‍ ഇവിടെ നിക്ഷേപകര്‍ക്ക് ലോക്ക്-ഇന്‍ (lock-in) പിരീഡ് ഇല്ല.

Tags: