8 Jan 2022 7:16 AM GMT
Summary
ന്യൂഡൽഹി: ഇടപാടുകളിൽ അന്വേഷണം നടത്തുന്നതിനും പിഴ ചുമത്തുന്നതിനുമുള്ള നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)-യുടെ ചട്ടങ്ങൾ ധനകാര്യമന്ത്രാലയം ഭേദഗതി ചെയ്തു. ഡിപ്പോസിറ്ററി (അന്വേഷണം നടത്തുന്നതിനും പിഴ ചുമത്തുന്നതിനുമുള്ള നടപടിക്രമം,ഭേദഗതി) നിയമങ്ങൾ-2021, സെക്യൂരിറ്റീസ് കരാറുകൾ (നിയന്ത്രണം) (അന്വേഷണം നടത്തുന്നതിനും പിഴ ചുമത്തുന്നതിനുമുള്ള നടപടിക്രമം, ഭേദഗതി) ചട്ടങ്ങൾ-2021, കൂടാതെ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (അന്വേഷണം നടത്തുന്നതിനും പിഴ ചുമത്തുന്നതിനുമുള്ള നടപടിക്രമം,ഭേദഗതി) നിയമങ്ങൾ-2021 എന്നിവയാണ് പുതിയതായി മാറ്റം കൊണ്ടുവന്ന നിയമങ്ങൾ. ഈ […]
ന്യൂഡൽഹി: ഇടപാടുകളിൽ അന്വേഷണം നടത്തുന്നതിനും പിഴ ചുമത്തുന്നതിനുമുള്ള നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)-യുടെ ചട്ടങ്ങൾ ധനകാര്യമന്ത്രാലയം ഭേദഗതി ചെയ്തു.
ഡിപ്പോസിറ്ററി (അന്വേഷണം നടത്തുന്നതിനും പിഴ ചുമത്തുന്നതിനുമുള്ള നടപടിക്രമം,ഭേദഗതി) നിയമങ്ങൾ-2021, സെക്യൂരിറ്റീസ് കരാറുകൾ (നിയന്ത്രണം) (അന്വേഷണം നടത്തുന്നതിനും പിഴ ചുമത്തുന്നതിനുമുള്ള നടപടിക്രമം, ഭേദഗതി) ചട്ടങ്ങൾ-2021, കൂടാതെ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (അന്വേഷണം നടത്തുന്നതിനും പിഴ ചുമത്തുന്നതിനുമുള്ള നടപടിക്രമം,ഭേദഗതി) നിയമങ്ങൾ-2021 എന്നിവയാണ് പുതിയതായി മാറ്റം കൊണ്ടുവന്ന നിയമങ്ങൾ.
ഈ നിയമമനുസരിച്ച് പുറപ്പെടുവിക്കുന്ന അറിയിപ്പുകളോ ഉത്തരവോ ആ വ്യക്തിക്കോ അയാളുടെ അംഗീകൃത ഏജന്റിനോ കൈമാറുകയാണ് ചെയ്യുന്നത്. ഫാക്സ്, ഇ-മെയിൽ, കൊറിയർ, സ്പീഡ് പോസ്റ്റ് അല്ലെങ്കിൽ രജിസ്റ്റർ പോസ്റ്റ് എന്നിവ വഴിയും അറിയിപ്പുകൾ അയക്കാവുന്നതാണ്. ഇക്കാര്യങ്ങളിൽ സെബിയും ചില നിബന്ധനകൾ വ്യക്തമാക്കിയിട്ടുണ്ട്.
അറിയിപ്പുകളോ ഉത്തരവുകളോ നൽകാൻ കഴിയാത്ത സാഹചര്യത്തിൽ ഇത് പൊതുവായി അറിയിക്കണമെന്നാണ് ചട്ടം. നോട്ടീസ് ഓഫീസിന്റെ പുറത്തെ വാതിലിൽ പൊതുവിൽ പ്രദർശിപ്പിക്കും. "വ്യക്തി താമസിക്കുന്നതോ അവസാനമായി താമസിച്ചിരുന്നതായി അറിയപ്പെടുന്നതോ, ബിസിനസ്സ് അല്ലെങ്കിൽ ജോലി ചെയ്യുന്ന സ്ഥലം അതുമല്ലെങ്കിൽ അവസാനം പ്രവർത്തിച്ചിരുന്ന സ്ഥാപനം ഇങ്ങനെ രണ്ടു സാക്ഷികളുടെ സാന്നിധ്യത്തിലാണ് നോട്ടീസിറക്കുന്നത് ".
നോട്ടീസോ ഉത്തരവോ അറിയിക്കുന്നതിൽ പരാജയപ്പെട്ടാൽ, അത് കുറഞ്ഞത് രണ്ട് പത്രങ്ങളിലെങ്കിലും പ്രസിദ്ധീകരിക്കണം എന്നും വ്യവസ്ഥ ചെയ്യുന്നു. ഒന്ന് രാജ്യവ്യാപകമായി പ്രചാരണമുള്ള ഒരു ഇംഗ്ലീഷ് ദിനപത്രത്തിലും മറ്റൊന്ന് ആ വ്യക്തിയുടെ പ്രാദേശിക ഭാഷയിൽ പ്രസിദ്ധീകരിക്കുന്ന ഒരു പത്രത്തിലുമാണ്. ഇത് അവസാനം വ്യക്തി താമസിച്ചതോ ബിസിനസ്സ് നടത്തിയതോ അല്ലെങ്കിൽ വ്യക്തിപരമായി ലാഭത്തിനായി പ്രവർത്തിച്ച സ്ഥലത്തെയോ ആശ്രയിക്കാം.2021 ഡിസംബർ 31 മുതൽ സെബിയുടെ പുതുക്കിയ നിയമങ്ങൾ പ്രാബല്യത്തിൽ വന്നു.